ജുനൈദ് കൈപ്പാണിഇടപെട്ടു:കാരാട്ട്ക്കുന്നിലെ കുടിവെള്ളപ്രശ്നം പരിഹരിച്ചു
അഞ്ചാംമെയിൽ:വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കെല്ലൂർ വാർഡിലെകാരാട്ട്ക്കുന്ന് പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു കുടിവെള്ള പ്രശ്നം.വയനാട് ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം അനുവദിച്ചുകൊണ്ട് ജില്ലാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും ഡിവിഷൻ മെമ്പറുമായ ജുനൈദ് കൈപ്പാണി പ്രശ്നം സമയബന്ധിതമായി പരിഹരിച്ചിരിക്കുകയാണ്.പദ്ധതിയുടെ ഉദ്ഘാടനം ജുനൈദ് കൈപ്പാണി നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത്…
ജീവനക്കാർക്കെതിരെയുള്ള സാമ്പത്തിക ആരോപണം വാസ്തവ വിരുദ്ധം. സിഇഒ
തരുവണ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാർ ബാങ്കിൽ സാമ്പത്തിക ക്രമക്കേട് നടത്തി എന്ന നിലയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തികച്ചും വാസ്തവ വിരുദ്ധം ആണെന്നും ബാങ്കിനെയും ജീവനക്കാരെയും തകർക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണെന്നും കോ. ഓപ്പറേറ്റിവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സിഇഒ) വയനാട്…
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജനകീയ ബാങ്കായി നിലനിർത്തണം. എസ്. ബി. ടി. ആർ. എ
വയനാട് : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ജനകീയ ബാങ്ക് ആയി നിലനിർത്തണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ റിട്ടയറീസ് അസോസിയേഷൻ വയനാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേറ്റ് ബാങ്കുകളിൽ നൽകിവന്നിരുന്ന പല…
ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിൽ 73 പരാതികളിൽ നടപടി
നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിൽ 73 പരാതികളിൽ നടപടി സ്വീകരിച്ചു. കല്ലൂര്‍ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന അദാലത്തിൽ നേരത്തെ ഓൺലൈനായി രജിസ്റ്റര്‍ ചെയ്ത 23 പരാതികൾക്ക് പുറമെ 50 പരാതികൾ കൂടി നേരിട്ട് സ്വീകരിച്ചു.…
കേരള പോലീസ് അസോസിയേഷൻസംസ്ഥാന കമ്മിറ്റികണ്ണൂർ റേഞ്ച്സംഘടനാ പാഠശാല
കാവുമന്ദം : കേരള പോലീസ് അസോസിയേഷൻസംസ്ഥാന കമ്മിറ്റി കണ്ണൂർ റേഞ്ചിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന സംഘടനാ പാഠശാല കാവുംമന്ദം സാജ് റിസോർട്ടിൽ വയനാട് ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് ശ്രീ. എൻ. ആർ. ജയരാജ് ഉദ്ഘാടനം ചെയ്തു. KPA സംസ്ഥാന…
യുഡിഎഫ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
കോട്ടത്തറ: യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെണ്ണിയോട് ടൗണില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ വിശദീകരിക്കുന്നതിനായിരുന്നു യോഗം.പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കണ്‍വീനര്‍സുരേഷ്ബാബു വാളല്‍ അധ്യക്ഷത വഹിച്ചു. ഗഫൂര്‍ വെണ്ണിയോട്, മാണി…
ജീവിക്കാനൊരു ആടിനെ വേണമെന്ന് മാധവൻ; അദാലത്തിൽ ഉടനടി പരിഹാരം
(പടം) പണപ്പാടി ഉന്നതിയിൽ നിന്ന് ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിലെത്തിയ മാധവന് ഒറ്റ ആവശ്യം മാത്രം. ക്യാൻസര്‍ രോഗിയായ തനിക്ക് ഈ പ്രായത്തിൽ മറ്റ് ജോലികളൊന്നും ചെയ്യാനാവുന്നില്ല. കീമോതെറാപ്പിയുടെ ക്ഷീണം വേറെ. ജീവിക്കാനായി തനിക്ക് ഒരു ആടിനെ വേണം. പരാതി…
റവന്യൂ ജില്ല കായികമേള 13, 14, 15 തീയതികളിൽ, സംഘാടക സമിതി രൂപീകരിച്ചു.
കാവുംമന്ദം: വയനാട് റവന്യൂ ജില്ലാ സ്കൂൾ കായികമേള ഒക്ടോബർ 13, 14, 15 തീയതികളിൽ കൽപ്പറ്റ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കും. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച്…
ബൊക്കാഷി ബക്കറ്റ് വിതരണവും ബോധവൽക്കരണ ക്ലാസും ബത്തേരി നഗരസഭയുടെ നേതൃത്വത്തിൽ
സുൽത്താൻബത്തേരി : മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി, ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനായി ബത്തേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 500 കുടുംബങ്ങൾക്ക് ബൊക്കാഷി ബക്കറ്റ് വിതരണം നടത്തി. ഉറവിടമാലിന്യ സംസ്കരണത്തിന് പുതിയ മാതൃക അവതരിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ്…
വയനാട് മെഡിക്കൽ കോളേജിൽ യുവമോർച്ചയുടെ ഉപരോധം
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിലെ ലാബിൽ തൈറോയ്ഡ് അടക്കമുള്ള അടിസ്ഥാന പരിശോധനകൾ മുടങ്ങിയെന്നാരോപിച്ച് യുവമോർച്ച പ്രതിഷേധം. ടെസ്റ്റുകൾ നടത്താനുള്ള സൗകര്യങ്ങൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ദിവസേന നൂറുകണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന ലാബിൽ അവശ്യ പരിശോധനകൾ പോലും…
