ഡെപ്യൂട്ടി കളക്ടറിന് എതിരായിട്ടുള്ള നടപടി ഉടൻ പിൻവലിക്കണം.

കൽപ്പറ്റ:- ജീവനക്കാരുടെ മനോവീര്യം നഷ്ടപ്പെടുത്തുന്ന രാഷ്ട്രീയ പ്രേരിതമായിട്ടുള്ള നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും, സത്യസന്ധമായി ജോലി ചെയ്ത് നടപടി നേരിട്ട ഡെപ്യൂട്ടി കലക്ടറുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ആവശ്യപെട്ടു. സസ്പെൻഷനിൽ പ്രതിഷേധിച്ചുകൊണ്ട് ജീവനക്കാർ കളക്ട്രേറ്റിൽ പ്രതിഷേധ പ്രകടനവും ധർണയും…

ആപ്ത മിത്ര വളണ്ടിയര്‍മാര്‍ക്ക് പരിശീലനം

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സഹകരണത്തോടെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന യുവ ആപ്താ മിത്ര സപ്തദിന പരിശീലനത്തിന് തുടക്കമായി. മാനന്തവാടി മുദ്രമൂല മോറിയാമല റിട്രീറ്റ് സെന്ററില്‍ നടന്ന പരിശീലനം സബ് കളക്ടര്‍ അതുല്‍ സാഗര്‍ ഉദ്ഘാടനം ചെയ്തു.…

വയനാട് ജില്ല യുവ ആപതാ മിത്രാ ദുരന്ത നിവാരണ പരിശീലന ക്യാമ്പിൽ എക്സൈസ് വിമുക്തി മിഷൻ പ്രത്യേക പരിശീലനം നൽകി

കാട്ടിക്കുളം : ദേശീയ – സംസ്ഥാന – ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ, നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെ വയനാട് ജില്ലയിലെ വിവിധ കോളേജുകളിലെ 100 എൻ. എസ്.എസ് വോളന്റീയേഴ്‌സിനായി നടത്തുന്ന സപ്തദിന ഡിസാസ്റ്റർ മാനേജ്‌മെന്റ് പരിശീലന ക്യാമ്പിൽ (യുവ ആപതാ…

രാഹുലിന് ആശ്വാസം; മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം

ബലാത്സംഗ കേസിൽ ജയിലി ൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം. മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ബലാത്സംഗ കേസിൽ ഡിജിറ്റൽ തെളിവുക ളുടെ ആധികാരികത സംബന്ധിച്ച് പ്രോസി ക്യൂഷൻ സംശയം പ്രകടിപ്പിച്ചതോടെയാണ് വിധി പറയുന്നത്…

ഇനി റോഡ് അപകടങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കും; എഐ അധിഷ്ഠിത സേവനം ഒരുക്കാന്‍ കേരള പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് കേരള പൊലീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സാധ്യത പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നു. റോഡ് അപകടങ്ങളുടെ തീവ്രത പ്രവചിക്കുന്നതിനും അപകട ഹോട്ട്സ്പോട്ടുകള്‍ തിരിച്ചറിയുന്നതിനുമായി സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എഐയില്‍ പ്രവര്‍ത്തിക്കുന്ന റോഡ് അപകട…

എംഎല്‍എ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, 5 തവണ ഗര്‍ഭഛിദ്രം നടത്തി; ആരോപണവുമായി യുവതി

അമരാവതി: ആന്ധ്രയില്‍ ജനസേന എംഎല്‍എ അരവ ശ്രീധറിനെതിരെ ബലാത്സംഗ പരാതി. ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ആരോപണം എംഎല്‍എ നിഷേധിച്ചു. ഒരു വര്‍ഷത്തിലേറെയായി തന്നെ ലൈംഗികമായി എംഎല്‍എ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് യുവതിയുടെ ആരോപണം. 2024ല്‍ കോഡൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന്…

ശബരിമല അടക്കമുള്ള 1450 ക്ഷേത്രങ്ങളിലെ ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യണം, അടുത്ത മണ്ഡലകാലത്തിന് മുന്‍പ്; അഴിമതി തടയാന്‍ ഹൈക്കോടതി

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശബരിമല അടക്കമുള്ള 1450 ക്ഷേത്രങ്ങളിലെ ക്രമക്കേടും അഴിമതിയും തടയാനും സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കാനും ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം. ഡിജിറ്റലൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് കേരള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ…

ബാങ്ക് ജീവനക്കാർ ധർണ നടത്തി

കൽപറ്റ:പഞ്ചദിന ബാങ്കിങ് നടപ്പിലാക്കാതെ ബാങ്ക് ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്ര സർക്കാരിന്റെയും ഐ.ബി.എയുടെയും തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ വയനാട് ജില്ലയിൽ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു എഫ്ബിയു) നേതൃത്വത്തിൽ പ്രതിഷേധ ധർണയും റാലിയും സംഘടിപ്പിച്ചു. കൽപ്പറ്റ കാനറ…

ആരോഗ്യവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തുഹെല്‍ത്തി കേരള ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. കല്‍പ്പറ്റ മുണ്ടേരി നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ജില്ലാതല പരിപാടി കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-ഭാരതീയ-ഹോമിയോ വകുപ്പുകള്‍…

ടൗൺഷിപ്പ് താക്കോൽ ദാനം ഫെബ്രുവരിയിൽ

മുണ്ടക്കൈ – ചൂരൽമല പുനരധിവാസംടൗൺഷിപ്പിൽ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന വീടുകളുടെ താക്കോൽ ദാനം ഫെബ്രുവരിയിൽ. പട്ടയം, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, കറണ്ട് കണക്ഷൻ, കുടിവെള്ള കണക്ഷകൻ എന്നി സൗകര്യങ്ങളോടു കൂടിയാകും ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറുക. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ പട്ടികജാതി…