ആനക്കാംപൊയില്‍- കള്ളാടി- തുരങ്കപാത നിര്‍മാണം; പാറ തുരക്കല്‍ നാളെ തുടങ്ങും
ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത നിര്‍മാണത്തിന്റെ സുപ്രധാന ചുവടുവയ്പായ പാറ തുരക്കല്‍ നാളെ തുടങ്ങും. രാവിലെ 11 മണിക്ക് ആനക്കാംപൊയില്‍ മറിപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ ചെയ്യും. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ നിയന്ത്രിത രീതിയിലാണ് ചടങ്ങ്.മറിപ്പുഴ സ്വര്‍ഗംകുന്ന്…
പുസ്തക പ്രകാശനം 7 ന്
പുസ്തക പ്രകാശനം 7 ന്മാനന്തവാടി: ദീർഘകാലം ( 1964 മുതൽ 1979 വരെയുള്ള 15 വർഷം) മാനന്തവാടി പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന മാവറ വർക്കി രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ ‘കബനി വീണ്ടും ഒഴുകുന്നു’ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കുകയാണ്. നമ്മുടെ നാടിന്റെ…
സംസ്ഥാനത്ത് ഡിസ്‌കൗണ്ട് വിലയില്‍ സ്വര്‍ണം, മൂന്ന് ദിവസത്തിനിടെ 5,120 രൂപയുടെ കുറവ്, ആഗോള വിപണി ഇനി കെവിന്‍ വാര്‍ഷിനും പശ്ചിമേഷ്യയ്ക്കുമൊപ്പം
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാം വില 14,990 രൂപയിലും പവന്‍ വില 1,19,920 രൂപയിലുമെത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വില ഇടിവ് രേഖപ്പെടുത്തുന്നത്. ഈ…
കാവിലെ ഉത്സവം സംബന്ധിച്ച് തർക്കത്തെ തുടർന്ന് താമരശ്ശേരിയിൽ മൂന്നു പേർക്ക് വെട്ടേറ്റു
താമരശ്ശേരി:കാവിലെ ഉത്സവം സംബന്ധിച്ച് തർക്കത്തെ തുടർന്ന് താമരശ്ശേരിയിൽ മൂന്നു പേർക്ക് വെട്ടേറ്റു, മൂന്ന് സ്ത്രീകൾക്കും പരിക്കും.താമരശ്ശേരി ചാലക്കര ഇരട്ടക്കുളങ്ങരയിലാണ് സംഭവം. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഘർഷമുണ്ടായത്.ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരു വിഭാഗം പുറമെ നിന്നും ആളുകളെ വരുത്തിയാണ് ആക്രമിച്ചത്.ആദ്യം കാവിലെ…
അൾട്രാവയലറ്റ് രശ്മികൾ വില്ലനാകുന്നു! സൂര്യാതപത്തിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതീവ ഗുരുതരമായ രീതിയിൽ അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്‌മികൾ തുടർച്ചയായി ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ഗുരുതരമായ ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ…
ട്രംപിനെ പിന്തുണച്ച് യുഎസ് സെനറ്റ്; യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം വോട്ടിനിട്ട് തള്ളി
വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇസ്രയേല്‍, അമേരിക്കന്‍ സേനകളുടെ ആക്രമണവും ഇറാന്റെ പ്രത്യാക്രമണവും തുടരുകയാണ്. അതിനിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം യുഎസ് സെനറ്റ് വോട്ടിനിട്ട് തള്ളി. ട്രംപിനെ ദുര്‍ബലമാക്കാനുള്ള നീക്കങ്ങള്‍ക്കാണ് തിരിച്ചടി നേരിട്ടത്. 100 അംഗങ്ങളുടെ സെനറ്റില്‍…
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; ഗൾഫിൽ ഇന്ന് പരീക്ഷയില്ല
തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. ഈ മാസം 30 നാണ് പരീക്ഷകള്‍ അവസാനിക്കുക. 3031 പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്. കേരളത്തില്‍ 4,17,497 കുട്ടികള്‍ പത്താംക്ലാസ് പരീക്ഷ എഴുതും. ഗള്‍ഫ്മേഖലയില്‍ 633 കുട്ടികളും ലക്ഷദ്വീപില്‍ 386 പേരും…
ഇറാനും ഒമാനുമിടയിലെ ആ 55 കിലോമീറ്റര്‍, ഓരോ ദിനവും ഒന്നേകാല്‍ കോടി വീപ്പ എണ്ണ; എന്താണ് ഹോര്‍മുസിന്‍റെ പ്രാധാന്യം?
ഇറാന്‍ കേന്ദ്രബിന്ദുവായി പശ്ചിമേഷ്യയില്‍ പുരോഗമിക്കുന്ന സംഘര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന പേരുകളില്‍ ഒന്നാണ് ഹോര്‍മൂസ് കടലിടുക്ക്. അമേരിക്കയും ഇസ്രയേലും ആക്രമണത്തിന് മുതിര്‍ന്നപ്പോള്‍ ലോകം ഭയപ്പെട്ട ഒന്നായിരുന്നു ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം കയ്യാളുന്ന ഇറാന്റെ അടുത്ത നീക്കം എന്തായിരിക്കും എന്നത്. ആക്രമണങ്ങള്‍ക്ക് ഗള്‍ഫ്…
ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം, ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു; 101 നാവികസേനാ അംഗങ്ങളെ കാണാതായി
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തു. ഇറാനിയന്‍ യുദ്ധക്കപ്പലിന് നേരെ ഉണ്ടായ അന്തര്‍വാഹിനി ആക്രമണത്തിലാണ് ഐആര്‍ഐഎസ് ദേന തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നാലെ 101 ഇറാന്‍ നാവികസേനാ അംഗങ്ങളെ കാണാതാവുകയും 78 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും…
കറിവേപ്പില മുതല്‍ വാഴയില വരെ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്നു; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വലഞ്ഞ് കേരളം, കയറ്റുമതി കുത്തനെ ഇടിഞ്ഞു
കൊച്ചി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തിന്റെ ഫലമായി പശ്ചിമേഷ്യയില്‍ സംഘര്‍ഷം ഉടലെടുത്തതോടെ കേരളത്തില്‍ നിന്നുള്ള കയറ്റുമതിക്ക് വന്‍തിരിച്ചടി. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള പച്ചക്കറി, പഴം, മത്സ്യം, ഇറച്ചി, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയുടെ കയറ്റുമതി കുത്തനെ ഇടിഞ്ഞു. ഇതിന്റെ…
