സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടി; മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയിൽ
ബത്തേരി: സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയിൽ. അക്കൗണ്ടന്റ് ആയിരുന്ന ബത്തേരി, കുപ്പാടി, ചെമ്പകപള്ളി വീട്ടിൽ, സി.ബി. പ്രവീൺ, സുഹൃത്തുക്കളായ വടക്കനാട്, പുതുക്കുടിയിൽ വീട്ടിൽ, ബേസിൽ വർഗീസ്(26), ബത്തേരി, പുന്നശ്ശേരിയിൽ…
ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ല്‍ താഴെ
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കൂടിയ സ്വര്‍ണവില ഇന്ന് കുറഞ്ഞു. ഒറ്റയടിക്ക് 1320 രൂപയാണ് കുറഞ്ഞത്. 1,09,360 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 165 രൂപയാണ് കുറഞ്ഞത്.13,670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നതാണ്…
കുതിപ്പ് തുടര്‍ന്ന് രൂപ, 33 പൈസയുടെ നേട്ടം, എണ്ണവില 110 ഡോളറിലേക്ക്; സെന്‍സെക്സ് 400 പോയിന്റ് ഇടിഞ്ഞു
മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടത്തോടെ 93ല്‍ താഴെ എത്തി നില്‍ക്കുകയാണ് രൂപ. നിലവില്‍ ഒരു ഡോളര്‍ വാങ്ങാന്‍ 92.85 രൂപ നല്‍കണം. ഊഹക്കച്ചവടം തടയുന്നതിന് ആര്‍ബിഐ സ്വീകരിച്ച കര്‍ശന നടപടികളാണ് രൂപയ്ക്ക് ഗുണമായത്. എങ്കിലും…
1972 ന് ശേഷം മനുഷ്യന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍; ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് രണ്ട്
വാഷിങ്ടണ്‍: ചരിത്രം രചിച്ച് നാസയുടെ ആര്‍ട്ടെമിസ് രണ്ട് ചന്ദ്രന്റെ കൂടുതല്‍ അടുത്തേക്ക് എത്തുന്നു. ദൗത്യത്തിന്റെ അഞ്ചാം ദിനത്തില്‍ നാല് ബഹിരാകാശ യാത്രികരെയും വഹിച്ചുകൊണ്ടുള്ള പേടകം ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് പ്രവേശിച്ചു. 1972 ന് ശേഷം ഇതാദ്യമായാണ് ചന്ദ്രന്റെ ഇത്രയും സമീപത്ത് മനുഷ്യര്‍…
യുദ്ധം അവസാനിക്കുന്നു?; 45 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്ത് ഇറാനും അമേരിക്കയും, റിപ്പോര്‍ട്ട്
ടെഹ്റാന്: പശ്ചിമേഷ്യന്‍ സംഘര്‍ഷം അയയാന്‍ സാധ്യത തെളിയുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് വഴിയൊരുക്കുക ലക്ഷ്യമിട്ട് 45 ദിവസത്തെ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ സംബന്ധിച്ച് ഇറാനും അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും ചര്‍ച്ചയില്‍ ഏര്‍പ്പെട്ടു വരികയാണെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്, ഈജിപ്ത്, തുര്‍ക്കി എന്നീ ഇടനിലക്കാര്‍…
ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിഞ്ഞില്ല, യുവതി വീട്ടില്‍ പ്രസവിച്ചു; കട്ടിലിനടിയില്‍ കുഞ്ഞിന്റെ മൃതദേഹം
തിരുവനന്തപുരം: വീട്ടുകാര്‍ അറിയാതെ കിടപ്പുമുറിയില്‍ പ്രസവിച്ച യുവതിയുടെ നവജാതശിശു മരിച്ചു. കട്ടിലിനടിയില്‍ നവജാത ശിശുവിനെ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. മണ്ഡപത്തിന്‍കടവ് പൂഴനാട് പ്ലാവിളപുത്തന്‍വീട്ടില്‍ അല്‍ത്താഫ് ഷാനിന്റെ ഭാര്യ ഷമീന(23) പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. ജോലി…
എസ്ഐആറില്‍ ബിജെപിക്ക് ‘പണി കിട്ടുമോ?’, നേമത്തും വട്ടിയൂര്‍ക്കാവിലും വോട്ട് കുറഞ്ഞു; കൂടിയത് മലപ്പുറത്തും വടക്കന്‍ ജില്ലകളിലും, കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടപ്പാക്കിയ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാകും. തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്ന കേരളത്തില്‍ ഇത്തവണ എസ്ഐആറിന് ശേഷം ഏഴ് ലക്ഷത്തിലധികം വോട്ടര്‍മാരുടെ കുറവാണുണ്ടായിരിക്കുന്നത്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വലിയ…
‘ചൊവ്വാഴ്ചയ്ക്കകം കരാറിലെത്തണം, അല്ലെങ്കില്‍ ഇറാനെ പൂര്‍ണമായി തകര്‍ക്കും’; വീണ്ടും ഭീഷണിയുമായി ട്രംപ്
വാഷിംഗ്ടണ്‍: ചൊവ്വാഴ്ചത്തെ സമയപരിധി അവസാനിക്കുന്നതിന് മുമ്പ് സമാധാന കരാറില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറാന് എന്ന രാജ്യത്തെ പൂര്‍ണ്ണമായും തകര്‍ക്കുമെന്ന് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനില്‍ പൊതുജനം ആശ്രയിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.ഇതിന് മറുപടിയായി ഇസ്രയേലിലെയും ഗള്‍ഫ്…
ഭാര്യ പിണങ്ങിപ്പോയി, ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണിയുമായി യുവാവ്; ഒടുവില്‍ കേസ്
പത്തനംതിട്ട: പിണങ്ങിപ്പോയ ഭാര്യയുടെ വീടിന് മുമ്പിലെ ട്രാന്‍സ്ഫോമറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. അഗ്നിരക്ഷാസേനാ അംഗങ്ങള്‍ എത്തി അനുനയിപ്പിച്ചാണ് യുവാവിനെ താഴെയിറക്കിയത്. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ 23 കാരനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ചെന്നീര്‍ക്കര ഊന്നുകല്‍ ജങ്ഷന് സമീപത്തെ…
വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു
മാനന്തവാടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഉഷ വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണർത്ഥംവെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു. ബൈക്ക് റാലി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മോയി വാരാമ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മോയി…
