ഇറാന്‍ ആക്രമണത്തിന് തിരിച്ചടിയുമായി ഇസ്രയേല്‍; ടെഹ്‌റാന്‍ ഉള്‍പ്പെടെ മൂന്ന് നഗരങ്ങളില്‍ സ്‌ഫോടനം

ഇറാന്‍ ആക്രമണത്തിന് തിരിച്ചടിയുമായി ഇസ്രയേല്‍. ടെഹ്‌റാന്‍ ഉള്‍പ്പെടെ മൂന്ന് ഇറാനിയന്‍ നഗരങ്ങളില്‍ സ്‌ഫോടനം. ഇസ്രയേല്‍ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തെഹ്‌റാന്‍, തബ്രിസ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. ലെബനാനിലെ ഇസ്രായേല്‍ കടന്നുകയറ്റത്തിന്…

കരിപ്പൂരിൽ വീണ്ടും സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങൾ; 13 പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിന് സമീപം വീണ്ടും സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങൾ സജീവമാകുന്നെന്ന് സൂചന. സംശയമുള്ള 13 പേർ പൊലീസ് പിടിയിലായി. രണ്ട് കാറുകളും രണ്ട് ഇരുചക്രവാഹനങ്ങളും പിടികൂടി. രണ്ട് സംഘങ്ങളിൽപ്പെട്ടവരാണ് കരിപ്പൂർ പൊലീസിന്റെ പിടിയിലായിട്ടുള്ളത്. വിമാനത്താവളത്തിന്റെ പാർക്കിങ് ഏരിയയിൽ നിന്നാണ് ഇവരെ സംശയാസ്പദമായ…

സംസ്ഥാനത്ത് കാലവർഷം ശക്തം; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലയോരമേഖലകളിൽ മഴ കനത്തേക്കും. കേരളം,…

നിര്‍ണായക കൂടിക്കാഴ്ച; അരവിന്ദ് കെജ്‌രിവാളിനെ കണ്ട് മമത ബാനര്‍ജി

ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കൂടിക്കാഴ്ച നടത്തി. അഭിഷേക് ബാനര്‍ജിയുടെ വസതിയിലാണ് കൂടിക്കാഴ്ച. നാളത്തെ ഇന്ത്യ സഖ്യ യോഗത്തില്‍ പങ്കെടുക്കാനാണ് മമത ഡല്‍ഹിയിലെത്തിയത്. തൃണമൂലിന്റെ കീര്‍ത്തി ആസാദ് എം പിയും ഡല്‍ഹിയില്‍ മമത…

പേഴ്‌സണല്‍ സ്റ്റാഫിലെ ബന്ധു നിയമനം; സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് രാജിവെച്ചു

പേഴ്‌സണല്‍ സ്റ്റാഫിലെ ബന്ധു നിയമന വിവാദത്തിനൊടുവില്‍ മന്ത്രി സണ്ണി ജോസഫിന്റ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വെച്ചു. വിവാദമായ പശ്ചാത്തലത്തില്‍ സണ്ണി ജോസഫിന് ഏതെങ്കിലും വിധത്തില്‍ ദോഷമാകരുത് എന്നുള്ളതുകൊണ്ടാണ് രാജിവെച്ചത് എന്നാണ് ബെന്നി തോമസ് വ്യക്തമാക്കുന്നത്. രണ്ടുപേരും ഒരുമിച്ച് ചര്‍ച്ച…

ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം: വെടിനിർത്തലിനിടെ ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം

വെടിനിർത്തലിനിടെ ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം. തലസ്ഥാനമായ ബെയ്റൂത്തിലാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ദാഹിയ മേഖലയിൽ മൂന്ന് തവണ ആക്രമണം ഉണ്ടായി. ഇസ്രയേലിന് നേരെയുള്ള ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. അതേസമയം…

ലഹരിസംഘത്തെ കുറിച്ച് വിവരം നല്‍കിയതിന് വ്യാപാരിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചുവെന്ന് പരാതി

ഇടുക്കിയില്‍ ലഹരിസംഘത്തെ കുറിച്ച് വിവരം നല്‍കിയതിന് വ്യാപാരിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചുവെന്ന് പരാതി. ചെറുതോണി ടൗണില്‍ വ്യാപാരം നടത്തുന്ന ജിന്‍സ് ജോണിനാണ് കാലിന് വെട്ടേറ്റത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ജിന്‍സിന്റെ കടയുടെ സമീപത്തിരുന്ന് യുവാക്കള്‍ ലഹരി ഉപയോഗിക്കുന്നതായി കടയില്‍ വരുന്ന മറ്റൊരാള്‍ പൊലീസിന്…

കനത്തമഴ; ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം; വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെ നിരോധനം

ഇടുക്കിയില്‍ രാത്രി യാത്ര നിരോധനം. മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെയാണ് നിരോധിച്ചത്.അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പ് നല്‍കിയതോടെയാണ് നടപടി. മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ സാധ്യത കൂടി പരിഗണിച്ചാണ് തീരുമാനം. സാഹസിക ടൂറിസം കേന്ദ്രങ്ങള്‍…

കനത്ത മഴയിലും കാറ്റിലും സ്കൂളിന്റെ മേൽക്കൂര തകർന്നു

കനത്ത മഴയിലും കാറ്റിലും സ്കൂളിന്റെ മേൽക്കൂര തകർന്നു. പത്തനംതിട്ട തണ്ണിത്തോട് സെന്റ് ബെനഡിക്സ് എം.എസ്.സി സ്കൂളിന്റെ മേൽക്കൂരയാണ് തകർന്നത്. ശക്തമായ കാറ്റിൽ സമീപത്തെ വീട്ടിലേക്കും മേൽക്കൂര പതിച്ചു. രാവിലെ മുതൽ ജില്ലയുടെ മലയോര മേഖലയിൽ മഴ പെയ്തിരുന്നു. ഉച്ചയോടെ മിന്നൽ ചുഴലി…

ചിരിക്കാലം ഇനി ചിരകാലം; സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്

അന്തരിച്ച മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്. പറവൂരിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. പറവൂര്‍ ടൗണ്‍ഹാളിലും വീട്ടിലും അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ആയിരങ്ങള്‍ ഒഴുകിയെത്തി. രാവിലെ എട്ടുമണിക്ക് ശേഷമാണ് സലിംകുമാറിന്റെ ഭൗതികശരീരം, പറവൂര്‍ ടൗണ്‍ഹാളിലേക്ക് കൊണ്ടുപോയത്. ആയിരങ്ങള്‍…