പെരുമ്പാവൂരില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; ആറ് പേര്‍ കസ്റ്റഡിയില്‍
കൊച്ചി: പെരുമ്പാവൂരില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. പ്ലൈവുഡ് കമ്പനിയില്‍ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ആറ് അതിഥി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളും അതിഥി തൊഴിലാളിയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആസം…
ആശയവിനിമയം നഷ്ടപ്പെട്ടു; റഷ്യന്‍ സൈനിക വിമാനം തകര്‍ന്നുവീണ് 29 മരണം
മോസ്‌കോ: ക്രിമിയയില്‍ റഷ്യന്‍ സൈനിക വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 29 പേരും മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. എഎന്‍-26 (An26) കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 23 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെട്ടില്ലെന്ന് റഷ്യന്‍ പ്രതിരോധ…
‘ദ് കേരള സ്റ്റോറി 2 വിനെതിരെ എന്തുകൊണ്ട് പ്രതികരിച്ചില്ല ?’; ചോദ്യത്തിന് ടൊവിനോയുടെ ഉഗ്രൻ മറുപടി
കേരളത്തിൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവച്ച സിനിമയായിരുന്നു 2023 ൽ പുറത്തിറങ്ങിയ ദ് കേരള സ്റ്റോറി. ഹിന്ദു, ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട ആയിരക്കണക്കിന് പെൺകുട്ടികളെ മുസ്‌ലിം ചെറുപ്പക്കാർ വിവാഹത്തിലൂടെ മതപരിവർത്തനം നടത്തുകയും തുടർന്ന് തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. കേരളത്തെ അപകീർത്തിപ്പെടുത്തുന്ന…
വിമാന ഇന്ധന വിലയിൽ 115 ശതമാനം വർദ്ധന; ചരിത്രത്തിലാദ്യമായി എടിഎഫ് വില രണ്ട് ലക്ഷം കടന്നു, ടിക്കറ്റ് നിരക്ക് കൂടും
തിരുവനന്തപുരം :വിമാന ഇന്ധന വിലയും (എടിഎഫ്) കുത്തനെ കൂടിയതോടെ വിമാന യാത്രയ്ക്ക് ചെലവേറും. ഇന്ന് എടിഎഫ് കിലോ ലിറ്ററിന് ദില്ലിയിലെ വില 2,07,341 രൂപയാണ്. മാർച്ചിലെ വില 96,638 രൂപയായിരുന്നു. ഇരട്ടിയിൽ അധികമാണ് കൂടിയത്. ഇത് ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുമെന്ന് വിദഗ്ധർ…
രഞ്ജിത്ത് ഒളിവില്‍ പോകാന്‍ ശ്രമിച്ചു; അറസ്റ്റ് കുറ്റകൃത്യം നടന്നെന്ന് ബോധ്യമായതിനെത്തുടര്‍ന്ന്: കൊച്ചി പൊലീസ് കമ്മീഷണര്‍
കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നത് അറിഞ്ഞ് സംവിധായകന്‍ ഒളിവില്‍ പോകാന്‍ ശ്രമിച്ചുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. രണ്ടു ദിവസമായി രഞ്ജിത്തിനെ നിരീക്ഷിച്ചു വരികയായിരുന്നു. കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യമായതിനെത്തുടര്‍ന്നാണ് തുടര്‍ നടപടികളിലേക്ക്…
‘കടക്ക് പുറത്തെന്ന് പറയുമോയെന്ന് ഞാന്‍ ചോദിക്കും, അപ്പോള്‍ സാറ് കേറി വാടാ മക്കളേ എന്ന് പറയണം, അത് വൈറലാകും’
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ സുജിത് ഭക്തനുമായി നടത്തിയ അഭിമുഖഭാഗത്തിന്റെ പിന്നാമ്പുറ ദൃശ്യങ്ങള്‍ പുറത്ത്. ലീക്ക് ആയി എന്ന് പറഞ്ഞു പരക്കുന്ന ആ ക്ലിപ്പ് താന്‍ തന്റെ ചാനലില്‍ തന്നെ ഇട്ട വിഡിയോയില്‍ നിന്നും ഉള്ള ഭാഗമാണെന്നും…
ഇനി സ്വർണം വാങ്ങാൻ പറ്റുമോ? ഒരു പവൻ 1.11 ലക്ഷം രൂപ കടന്നു!
വീണ്ടും ഉയരത്തിലേക്ക് കുതിച്ച് രാജ്യത്തെ സ്വർണവില. പുതിയ സാമ്പത്തികവർഷത്തിലെ ആദ്യ ദിവസമായ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,11,080 രൂപയായി ഉയർന്നു. ഇന്നലെ വൈകുന്നേരത്തെ വിലയായ 1,09,640 രൂപയിൽ നിന്നും 1440 രൂപയുടെ കുതിപ്പാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു ഗ്രാം…
സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ ചട്ടം ഇന്ന് നിലവില്‍ വരും
തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ പരിപാലന ചട്ടം, 2026 പ്രകാരമുള്ള മാറ്റങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. മാലിന്യം നാലായി തരംതിരിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. മാലിന്യ ശേഖരണവും സംസ്‌കരണവും നിരീക്ഷിക്കാന്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടലും ഇന്ന് മുതല്‍ നിലവില്‍ വരും.…
അസ്സൂറിപ്പടയുടെ ‘കഷ്ടകാലം’ തുടരുന്നു; പ്ലേ-ഓഫ് ഫൈനലിൽ ഇറ്റലിക്ക് തോൽവി, ലോകകപ്പിൽ നിന്ന് പുറത്ത്
സെനിക്ക: നാല് തവണ ഫുട്ബോൾ ലോകകപ്പ് കിരീടം ചൂടിയിട്ടുള്ള അസൂറിപ്പടയ്ക്ക് ഇത്തവണയും യോഗമില്ല. വരാനിരിക്കുന്ന ലോകകപ്പിൽ നിന്നും ഇറ്റലി പുറത്തായി. നിർണായകമായ പ്ലേ-ഓഫ് ഫൈനലിൽ ബോസ്നിയ ഹെർസെഗോവിനയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതോടെയാണ് ഇറ്റലിയുടെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചത്. തുടർച്ചയായ മൂന്നാം തവണയാണ്…
എഫ്‌സിആര്‍എ നിയമ ഭേദഗതി ബിൽ ഇന്ന് പാർലമെന്റിൽ; ശക്തമായ പ്രതിഷേധത്തിന് പ്രതിപക്ഷം
ന്യൂഡൽഹി: വിവിധ ക്രൈസ്തവസഭകളുടെ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ വിദേശസംഭാവനാ നിയന്ത്രണനിയമ (എഫ്സിആര്‍എ) ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. ക്രൈസ്തവസഭകൾക്ക് സ്വാധീനമുള്ള കേരളത്തിലും അസമിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിൽ പാസാക്കാനുള്ള കേന്ദ്രനീക്കത്തെ പ്രതിപക്ഷം ശക്തിയായി എതിർക്കും. എന്നാൽ, ബില്ലിലൂടെ മതസംഘടനകളെ ലക്ഷ്യം വെക്കുന്നു…
