ടൗണ്‍ഷിപ് നിര്‍മാണത്തിലെ മന്ദഗതി ദുരന്തബാധിതരെ ആശങ്കയിലാക്കുന്നു
കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന്റെ നിര്‍മാണം സര്‍ക്കാര്‍ വിചാരിച്ചതുപോലെ നീങ്ങുന്നില്ല. ടൗണ്‍ഷിപ്പില്‍ 410 വീടുകളുടെയും പ്രവൃത്തി ഏപ്രില്‍ 30 നകം പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ജൂണില്‍ പോലും നിര്‍മാണം പൂര്‍ത്തിയാകാത്ത സ്ഥിതിയാണുള്ളത്. ടൗണ്‍ഷിപ്പില്‍ ഭവന നിര്‍മാണവും…
ലൈബ്രറി ഇന്റേണ്‍ഷിപ് ആരംഭിച്ചു
കല്‍പ്പറ്റ: ജില്ലാ ലൈബ്രറിയില്‍ കോളജ് വിദ്യാര്‍ഥികളുടെ ലൈബ്രറി ഇന്റേണ്‍ഷിപ് ആരംഭിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ ഉദ്ഘാടനം ചെയ്തു. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഷാജന്‍ ജോസ് ക്ലാസ് എടുത്തു. വൈത്തിരി താലൂക്ക് സെക്രട്ടറി സി.എം. സുമേഷ്, ജില്ലാ ലൈബ്രറി…
വനിതാ സംവരണ ബില്‍: ചര്‍ച്ച ഇന്ന് അവസാനിക്കും, വൈകീട്ട് വോട്ടെടുപ്പ്, നിലപാടില്‍ ഉറച്ച് പ്രതിപക്ഷം
ന്യൂഡല്‍ഹി : വനിതാ സംവരണ ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. വൈകീട്ട് നാലിന് വോട്ടെടുപ്പ് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. 12 മണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് സര്‍ക്കാര്‍ സമ്മതിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ 15 മുതല്‍ 18 മണിക്കൂര്‍ വരെ ചര്‍ച്ച നീട്ടാമെന്ന് ലോക്‌സഭ സ്പീക്കര്‍…
കേരളത്തില്‍ 30, തമിഴ്‌നാടിന് 59, കര്‍ണാടകയ്ക്ക് 42; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സീറ്റുകളുടെ കണക്ക് നിരത്തി അമിത് ഷാ
ന്യൂഡല്‍ഹി : മണ്ഡല പുനര്‍ നിര്‍ണയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന അധിക സീറ്റുകളുടെ കണക്കുകള്‍ പാര്‍ലമെന്റില്‍ നിരത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവില്‍ 129 ആണ്. അത് 195 ആയി ഉയരും.…
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം; രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിലേക്ക്, രാഹുലും ഖാർഗെയുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മഹാരാഷ്ട്രയിലെ സംഘടനാ കാര്യങ്ങളാണ് ചർച്ചയിലെന്നാണ് ചെന്നിത്തലയുടെ വിശദീകരണം. എങ്കിലും കേരളത്തിലെ വിഷയങ്ങളും ചർച്ച ചെയ്യുമെന്നാണ് സൂചന. മഹാരാഷ്ട്രയുടെ സംഘടന ചുമതലയുള്ള നേതാവാണ് രമേശ് ചെന്നിത്തല.…
മുത്തങ്ങ പുല്ലുവര്‍ഗത്തില്‍പ്പെടുന്ന പുതിയ സസ്യത്തെ കണ്ടെത്തി
കല്‍പ്പറ്റ: മുത്തങ്ങ പുല്ലുവര്‍ഗത്തില്‍പ്പെട്ട പുതിയ സസ്യത്തെ വയനാട്ടില്‍ കണ്ടെത്തി. പശ്ചിമഘട്ടത്തിന്റെ ഭാഗമായ മേപ്പാടി ചൂരല്‍മലയില്‍ പുല്‍മേട്ടിലാണ് പുതിയ സസ്യ സാന്നിധ്യം സ്ഥിരീകരിച്ചത്. എറണാകുളം മാലിയങ്കര എസ്എന്‍എം കോളജ് ബോട്ടണി വിഭാഗം റിസര്‍ച്ച് അഡൈ്വസര്‍ പ്രഫ.സി.എന്‍. സുനില്‍, നാഷണല്‍ ബോട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്…
ലക്ഷക്കണക്കിന് രൂപയുടെ മരങ്ങൾ ചിതലെടുത്ത് നശിക്കുന്നു; മാനന്തവാടിയിൽ അധികൃതരുടെ അനാസ്ഥയെന്ന് പരാതി
മാനന്തവാടി: മാനന്തവാടി താലൂക്ക് ഓഫീസിന് പിന്നിൽ മുറിച്ചിട്ട ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങൾ സംരക്ഷിക്കാനാകാതെ നശിക്കുന്നു. മിനി സിവിൽ സ്റ്റേഷൻ അനക്സ് നിർമ്മാണത്തിന്റെ ഭാഗമായി അഞ്ച് മാസം മുമ്പ് മുറിച്ചുമാറ്റിയ ആഞ്ഞിലി ഉൾപ്പെടെയുള്ള വൻമരങ്ങളാണ് ഇപ്പോൾ ചിതലെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നത്. സർക്കാർ ഖജനാവിലേക്ക്…
ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതി മാറ്റി
തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതിയിൽ മാറ്റം. മേയ് 25നാണ് ഫലം പ്രഖ്യാപിക്കുക. മേയ് 22ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് മുതൽ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഈ വർഷത്തെ പ്രവേശനോത്സവം…
പോക്സോ ; യുവാവ് റിമാൻഡിൽ
മാനന്തവാടി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ യുവാവ് പിടിയിൽ. പനമരം കരിമ്പുമ്മൽ തെക്കത്ത് കുഴിയിൽ അബ്ദുള്ള (41)യെ എസ്.എം.എസ് ഡി.വൈ.എസ്.പി എൽ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്; ചരിത്ര നിമിഷമെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: പാർലമെന്റിൽ വനിതാ സംവരണ ഭേദഗതി അടക്കമുള്ള മൂന്നു ബില്ലുകളിന്മേൽ ചർച്ച ആരംഭിച്ചു. ബില്ലുകളിന്മേൽ അടുത്ത 12 മണിക്കൂർ ചർച്ചയാകാമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. സമയം ദീർഘിപ്പിക്കണമെങ്കിൽ സ്പീക്കർക്ക് അധികാരമുണ്ട്. വോട്ടെടുപ്പ് നാളെ നടത്താമെന്നും കേന്ദമ്രന്ത്രി റിജിജു…
