പനമരത്ത് ബൈക്ക് കത്തിനശിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

പനമരം: പനമരത്ത് ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു. കണിയാമ്പറ്റ മില്ലുമുക്ക് സ്വദേശിയുടെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്.യാത്രയ്ക്കിടെ പെട്രോൾ തീർന്നതിനെ തുടർന്ന് കുപ്പിയിൽ പെട്രോൾ വാങ്ങി ടാങ്കിൽ ഒഴിച്ച് വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു; ആർക്കും…

ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം: സീനിയര്‍ ചേംബര്‍

വൈത്തിരി: താമരശേരി ചുരത്തില്‍ അടിക്കടി ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിനു പരിഹാരം കാണണമെന്ന്സീനിയര്‍ ചേംബര്‍ കല്‍പ്പറ്റ ലിജിയന്‍ ആവശ്യപ്പെട്ടു. തളിപ്പുഴ-മരുതിലാവ് ബൈപാസ് യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവും തളിപ്പുഴയില്‍ ചേര്‍ന്ന യോഗം ഉന്നയിച്ചു. കൗണ്‍സലിംഗ് സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചു.പ്രസിഡന്റ് കെ.പി. സെയ്തലവി അധ്യക്ഷത വഹിച്ചു. സന്തോഷ് പാട്ടയില്‍,…

അങ്കണവാടികൾ സ്മാർട്ടാക്കാൻ ഈസ്റ്റൺ

കൽപറ്റ: വയനാടിനു സഹായമായി പ്രമുഖ ഭക്ഷ്യോൽപന്ന നിർമാതാക്കളായ ഓർക്ല ഇന്ത്യ- ഈസ്റ്റേണും സിഐഐ ഫൗണ്ടേഷനും കൈകോർക്കുന്നു. ഓർക്ല ഇന്ത്യയുടെ സിഎസ്ആർ പദ്ധതിയായ ‘വൺ വിത്ത് വയനാട്’ എന്ന സംരംഭത്തിലൂടെ ജില്ലയിലെ അങ്കണവാടികൾ ശിശുസൗഹൃദവും ആധുനികവുമായ സൗകര്യങ്ങളോടെ നവീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. നവീകരിച്ച…

ഹെര്‍ ട്രെയില്‍സ്: ഓഫ് റോഡ് ചലഞ്ചില്‍ 30ല്‍ അധികം വനിതകള്‍ പങ്കെടുക്കും

കല്‍പ്പറ്റ: സംസ്ഥാന ടൂറിസം വകുപ്പ്, ഉത്തരവാദ ടൂറിസം മിഷന്‍, വയനാട് ഇക്കോ ടൂറിസം അസോസിയേഷന്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഹെര്‍ ട്രെയില്‍സ്-2026 എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി 18ന് മാനന്തവാടി പാരിസണ്‍സ് എസ്റ്റേറ്റില്‍ സംഘടിപ്പിക്കുന്ന ഓഫ് റോഡ് ചലഞ്ച് രാവിലെ…

11 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി ഒരാൾ അറസ്റ്റിൽ

ബഹുമാനപെട്ട എക്‌സൈസ് കമ്മീഷണരുടെ മദ്യം മയക്കുമരുന്നു ഹോട്ട്സ്പോട്ട് കേന്ദ്രീകരിച്ചു പ്രേത്യേക പരിശോധനകൾ നടത്തുന്നതിനുള്ള നിർദേശത്തെ തുടർന്ന്‌ വയനാട് എക്‌സൈസ് ഇന്റലിജിൻസും വയനാട് എക്‌സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡും വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ ഭാഗങ്ങളായ കൊക്കലാ, ആലക്കണ്ടി എന്നിവിടങ്ങളിൽ…

ഒന്നല്ല, കേരളത്തിന് മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകള്‍; നാല് പുതിയ ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: കേരളത്തിന് നാല് പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. പുതുതായി പ്രഖ്യാപിച്ച അമൃത് ഭാരത് ട്രെയിനുകളിലെ മൂന്ന് സര്‍വീസുകളും ഗുരുവായൂര്‍ – തൃശൂര്‍ പാസഞ്ചറുമാണ് കേരളത്തിന് പുതുതായി ലഭിക്കുക. അടുത്തയാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് പുതിയ ട്രെയിനുകള്‍ ഫഌഗ്…

‘സിരിയോട് ചോദിച്ചിട്ട് കാര്യമില്ല, ജെമിനിയോട് ചോദിക്ക്!’ വീണ്ടും രസകരമായ വിഡിയോയുമായി അജു വർ​ഗീസ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കഴിഞ്ഞദിവസം നടൻ അജു വർഗീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രം വൈറലായി മാറിയിരുന്നു. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രമായിരുന്നു അജു പങ്കുവച്ചത്. നടൻമാരായ പൃഥ്വിരാജിനെയും ഉണ്ണി മുകുന്ദനെയും ടൊവിനോ തോമസിനെയും ടാഗ് ചെയ്ത് ഇവരാണെന്റെ ഹീറോസ് എന്ന ക്യാപ്ഷനോടെയായിരുന്നു അജുവിന്റെ…

‘ഞാനൊരു മുസ്ലീം ആണ്, പഠിച്ചത് ബ്രാഹ്മിൺ സ്കൂളിലും; രാമായണയുടെ ഭാ​ഗമായതിൽ അഭിമാനം’

ലോകമെമ്പാടും ആരാധകരുള്ള സം​ഗീത സംവിധായകനാണ് എആർ റഹ്മാൻ. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’ ആണ് റഹ്മാന്റേതായി സം​ഗീത പ്രേമികളും സിനിമാ ലോകവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം. ഓസ്കർ ജേതാവ് ഹാൻസ് സിമ്മറിനൊപ്പമാണ് രാമായണയിൽ റഹ്മാൻ എത്തുന്നത്. ‘രാമായണ’യെക്കുറിച്ച് ബിബിസി ഏഷ്യൻസ്…

‘കേട്ടതെല്ലാം ശരിയാ…’; മൃണാളും ധനുഷും വിവാഹിതരാകുന്നു; കല്യാണം വാലന്റൈന്‍സ് ഡേയില്‍?

തമിഴ് നടന്‍ ധനുഷും ബോളിവുഡ് നടി മൃണാള്‍ ഠാക്കൂറും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും പ്രണയത്തിലാണെന്ന് ഏറെനാളുകളായി ഗോസിപ്പുകളുണ്ട്. മൃണാള്‍ നായികയായ സണ്‍ ഓഫ് സര്‍ദാര്‍ 2 വിന്റെ പ്രീമിയറില്‍ നിന്നുള്ളൊരു വിഡിയോയാണ് ഗോസിപ്പുകളുടെ തുടക്കം. എന്നാല്‍ ധനുഷ് തന്റെ നല്ല സുഹൃത്ത്…

മലിനീകരണം കുറവ്; സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി വയനാട്; വായുനിലവാരം ‘ഉത്തമം’

സുൽത്താൻ ബത്തേരി: ശുദ്ധവായുവും മഞ്ഞുമൂടിയ കാലാവസ്ഥയും സഞ്ചാരികളെ മാടിവിളിക്കുന്നു; വിനോദസഞ്ചാരികളുടെ ഇഷ്ടഭൂമിയായി വയനാട് മാറുന്നു. മലിനീകരണം ഏറ്റവും കുറഞ്ഞ ജില്ലയെന്ന പ്രത്യേകതയാണ് നഗരത്തിരക്കുകളിൽ നിന്ന് ആശ്വാസം തേടുന്നവരെ വയനാട്ടിലേക്ക് ആകർഷിക്കുന്നത്. അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളുടെ കണക്കുപ്രകാരം ഈ മാസം വയനാട്ടിലെ വായുനിലവാരം ‘ഉത്തമ’മാണ്.…