മരണപ്പെട്ട വയോധികന്റെ ബന്ധുക്കളെ തിരയുന്നു
മേപ്പാടി : മൂപൈനാട് വടുവൻചാൽ വളവ് എന്ന സ്ഥലത്ത് കമ്മ്യൂണിറ്റി ഹാളിൽ കഴിഞ്ഞ 20 വർഷങ്ങളായി എവിടെ നിന്നോ വന്ന് താമസിച്ചു വരുന്ന പാക്കൽ വീട്ടിൽ രാജഗോപാൽ (60) എന്നയാളെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മൃത ശരീരം 31.12.25 തിയ്യതി സുൽത്താൻ…
പരിശീലന പരിപാടി സംഘടിപ്പിച്ചു
പനമരം:ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ജനമൈത്രി സമിതി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു. ജനമൈത്രി പദ്ധതികള്‍, കേരള പോലീസിന്റെഡി -ഡാഡ് പദ്ധതി സംബന്ധിച്ച് ക്ലാസുകള്‍…
പെയ്തത് 388.3 മില്ലിമീറ്റര്‍ മാത്രം; കേരളത്തില്‍ തുലാമഴയില്‍ 21 ശതമാനം കുറവ്
തിരുവനന്തപുരം: 2025 ല്‍ തുലാവര്‍ഷ മഴയില്‍ 21 ശതമാനം കുറവെന്ന് കണക്കുകള്‍. 491.9 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 388.3 മില്ലി മീറ്റര്‍ മഴ മാത്രമാണ്. കാലവര്‍ഷ കണക്കിലും ഇത്തവണ 13 ശതമാനം മഴക്കുറവുണ്ടായിരുന്നു. തുലാവര്‍ഷത്തില്‍ ഇത്തവണ ഏറ്റവും…
പുതുവത്സരാഘോഷത്തിനിടെ ജപ്പാനില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത
ടോക്യോ: പുതുവത്സരാഘോഷത്തിനിടെ ജപ്പാനില്‍ ശക്തമായ ഭൂചലനം. ജപ്പാന്റെ കിഴക്കന്‍ നോഡ മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. 19.3 കി.മി ആഴത്തിലാണ് ഭൂചലന പ്രഭവ കേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട്…
കെഎസ്ആര്‍ടിസിയുടെ കുപ്പിവെള്ളം വരുന്നു, വിപണി വിലയേക്കാള്‍ ഒരു രൂപ കുറവ്; മൂന്ന് രൂപ ജീവനക്കാര്‍ക്ക്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്. യാത്രക്കാര്‍ക്ക് വിപണി വിലയേക്കാള്‍ ഒരു രൂപ കുറവില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കുപ്പിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതി. യാത്രാ ഇടവേളകളില്‍ കുപ്പിവെള്ളം വാങ്ങാന്‍ കടകള്‍ തേടി യാത്രക്കാര്‍ അലയുന്നത് നിത്യസംഭവമാണ്. ഇത് ഒഴിവാക്കി യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം…
ഹരിപ്പാട് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ചു, മന്ത്രി റിപ്പോർട്ട് തേടി; ഡയാലിസിസ് യൂണിറ്റ് അടച്ചു
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. രമേശ് ചെന്നിത്തല എംഎൽഎ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. ഡയാലിസിസ് യൂണിറ്റ് താൽക്കാലികമായി അടച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ഓട്ടോറിക്ഷാ ഡ്രൈവറായ…
പട്ടാണിക്കൂപ്പ് ഉണ്ണിശോ പള്ളിക്ക് സമീപം കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്ക്
പെരിക്കല്ലൂർ : പട്ടാണിക്കൂപ്പ് ഉണ്ണിശോ പള്ളിക്ക് സമീപം കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. പെരിക്കല്ലൂരിൽ നിന്നും പോയ ബേബി താഴത്തുവെട്ടത്ത് എന്ന ആളുടെ ഓട്ടോറിക്ഷയും, പുൽപ്പള്ളിയിൽ നിന്നും വരികയായിരുന്ന അമരക്കുനി സ്വദേശി റെജി ദേവംസറീൻ എന്ന ആളുടെ കാറും…
ക്യൂബന്‍ കോളനി മികച്ച നാടകം
നടവയല്‍: നടവയല്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന അമച്വര്‍ നാടക മത്സരത്തില്‍ ബത്തേരി രംഗരചന അവതരിപ്പിച്ച ‘ക്യൂബന്‍ കോളനി’ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ഈ നാടകത്തിലെ ആമിന എന്ന കഥാപാത്രമായി അരങ്ങിലെത്തിയ ലീല മികച്ച നടിയായും ഈ നാടകമൊരുക്കിയ…
ലഹരിക്കെതിരെ നാടുണരട്ടെക്യാമ്പെയിൻ നടത്തിഅഞ്ചു കുന്ന്
ലൂർദ്ദ് മാതാ ഹയർ സെക്കൻഡറി സ്കൂൾ പള്ളിക്കുന്ന് NSS യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് അഞ്ചു കുന്ന് GMUP സ്കൂളിൽ വച്ച് നടക്കുന്നതിന്റെ ഭാഗമായി അഞ്ചു കുന്ന് ടൗണിൽ വച്ച് ലഹരിക്കെതിരെ നാടുണരട്ടെ എന്ന പരിപാടി നടത്തി,പരിപാടി PTA പ്രസിഡണ്ട് ഇസഹാക്ക്…
ടാസ്‌ക് ഫോഴ്‌സ് രൂപീകരണവും പുതുവത്സര ആഘോഷവും നടത്തി
പൊഴുതന: സിഡിഎസ്എസ്എസ് ജീവനയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ദുരന്തബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. മുത്താറിക്കുന്ന് അങ്കണവാടിയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ടാസ്‌ക് ഫോഴ്‌സ് രൂപീകരണംവും പുതുവത്സര ആഘോഷവും. പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ നാസര്‍ കാതിരി, വൈസ് പ്രസിഡന്റ് സുധ അനില്‍, ജനപ്രതിനിധികളായ…
