വന്യമൃഗശല്യം: തൊവരിമലയില്‍ എസ്റ്റേറ്റ് ജീവനക്കാരെ പൂട്ടിയിട്ട് പ്രതിഷേധം
സുല്‍ത്താന്‍ ബത്തേരി: ചുള്ളിയോട് തൊവരിമലയില്‍ ഹാരിസണ്‍ മലയാളം കമ്പനി ജീവനക്കാരെ എസ്റ്റേറ്റ് ഓഫീസില്‍ പൂട്ടിയിട്ട് നാട്ടുകാരുടെ പ്രതിഷേധം. എസ്റ്റേറ്റില്‍ കാടുപിടിച്ച ഭാഗങ്ങളില്‍ തങ്ങുന്ന വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയാന്‍ കമ്പനി മാനേജ്‌മെന്റ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാ യിരുന്നു നാട്ടുകാരുടെ ഇടപെടല്‍.…
മെഡിക്കല്‍ കോളജ്: കോടതിയെ സമീപിക്കുമെന്ന് എസ്എച്ച്ആര്‍പിസി
കല്‍പ്പറ്റ: വയനാട് ഗവ.മെഡിക്കല്‍ കോളജിന് മടക്കിമലയിലെ ഭൂമി പരിഗണിക്കുന്നതിന് നല്‍കിയ നിവേദനം സര്‍ക്കാര്‍ നിരസിച്ചതിനെതിരേ എസ്എച്ച്ആര്‍പിസി ഹൈക്കോടതിയെ സമീപിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.വി. ഗോകുല്‍ദാസ് പറഞ്ഞു. യാഥാര്‍ഥ്യത്തിന് നിരക്കാത്ത കാരണങ്ങള്‍ പറഞ്ഞാണ് സര്‍ക്കാര്‍ നിവേദനം നിരസിച്ചത്. ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് മടക്കിമലയില്‍…
വിമുക്തഭട ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
സൈനിക ക്ഷേമ വകുപ്പ് ജില്ലയിലെ വിമുക്തഭടന്‍മാര്‍, ആശ്രിതര്‍ എന്നിവര്‍ക്കായി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സൈനിക ക്ഷേമ ഓഫീസില്‍ നിന്ന് ലഭ്യമാക്കുന്ന സേവനങ്ങള്‍, ക്ഷേമ പുനരധിവാസ പദ്ധതികള്‍, സ്‌കോളര്‍ഷിപ്പ് സ്‌കീമുകള്‍, സ്വയം തൊഴില്‍ ടോപ് അപ്പ് സബ്‌സിഡി സ്‌കീമുകള്‍, വിമുക്തഭടന്മാര്‍ക്ക് ലഭിക്കുന്ന വിവിധ…
‘അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍’; നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം; ‘പിടിയിലാകാനുള്ളത് സര്‍ക്കാരിന് വേണ്ടപ്പെട്ടവര്‍’
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം. അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്ന ബാനര്‍ പിടിച്ചായിരുന്നു പ്രതിഷേധം. പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനവും പ്രതിഷേധക്കാര്‍ പാടി. ജയിലിനകത്ത് ആരപ്പാ… സഖാക്കളാണേ അയ്യപ്പാ എന്നും പ്രതിഷേധക്കാര്‍…
പ്രധാനമന്ത്രി ഇന്ന് രാജ്യസഭയില്‍ സംസാരിക്കും, കടുത്ത പ്രതിഷേധം ഉയര്‍ത്താന്‍ പ്രതിപക്ഷം
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യസഭയില്‍ സംസാരിക്കും. ബജറ്റുമായി ബന്ധപ്പെട്ട നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്താണ് പ്രധാനമന്ത്രി സംസാരിക്കുക. വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി പാര്‍ലമെന്റില്‍ ഉയര്‍ത്തുന്ന പ്രതിഷേധം പ്രതിപക്ഷ ശക്തമാക്കും. കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ്…
ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്
വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പ്രതി റയാന്‍ റൂത്തിനെയാണ് ശിക്ഷിച്ചത്. പരോള്‍ ഇല്ലാത്ത ജീവപര്യന്തമാണ് യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീന്‍ കാനണ്‍ വിധിച്ചത്. ഇതോടൊപ്പം തോക്ക് കേസില്‍ ഏഴ് വര്‍ഷം…
‘ലൈംഗികബന്ധത്തിനുള്ള സമ്മതം സ്വകാര്യനിമിഷം പകര്‍ത്താനുള്ള അനുമതിയല്ല’
ന്യൂഡല്‍ഹി: ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സമ്മതം ഒരു വ്യക്തിയുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്താനുള്ള അനുമതിയല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ പ്രതിയ്ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. വിവാഹിതയായ യുവതിയുമായുള്ള സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമത്തില്‍…
സിനിമാക്കാരും രാഷ്ട്രീയക്കാരും പിന്മാറി, റോയ് കടുത്ത മാനസിക സമ്മര്‍ദത്തിലായി; നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം
ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. സി ജെ റോയ് 6 മാസമായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച രേഖകളും കണ്ടെത്തിയിട്ടുണ്ട്. ദുബായിലും കേരളത്തിലുമുള്ള റിയല്‍ എസ്റ്റേറ്റ്…
എഐയുടെ ബലിപീഠത്തിൽ അർപ്പിക്കുന്ന അറിവുകൾ
നിർമ്മിതബുദ്ധിയും ഡേറ്റാ സെന്ററുകളുമാണിപ്പോൾ മാധ്യമങ്ങളിലും വ്യാവസായിക-രാഷ്ട്രീയ വൃത്തങ്ങളിലും ആവേശം നിറയ്ക്കുന്നത്. വിവരസാങ്കേതിക രംഗത്തെ ഭീമന്മാരായ മൈക്രോസോഫ്റ്റും ഗൂഗിളും ഇന്ത്യയിൽ ഡേറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനായി 32.5 ബില്യൺ അമേരിക്കൻ ഡോളർ നിക്ഷേപം ഉറപ്പു നൽകിയതിനെ തുടർന്നു സാങ്കേതികരംഗത്തെ ഇന്ത്യയുടെ കുതിച്ചുചാട്ടമെന്നും ശുഭോദർക്കമായ തുടക്കമെന്നുമുള്ള…
‘തീവ്രവാദികളെ സഹായിച്ചത് ഇവിടുത്തെ മീഡിയ ആണ്’; ചർച്ചയായി ‘ധുരന്ധറി’ലെ മുംബൈ ഭീകരാക്രമണ ഫൂട്ടേജ്
അടുത്തിടെയാണ് ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ ഒടിടിയിലെത്തിയത്. തിയറ്ററിൽ കിട്ടിയ അതേ സ്വീകാര്യത ചിത്രത്തിന് ഒടിടിയിലും ലഭിക്കുകയാണ്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ആദിത്യ ധര്‍ അണിയിച്ചൊരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ 1400 കോടിയിലേറെ നേടിയിരുന്നു. ചിത്രത്തിലെ പല രംഗങ്ങളെയും കുറിച്ചുള്ള…
