കേരള സംസ്ഥാന ഭാഗ്യക്കുറി ഓഫീസ് മാർച്ച് നടത്തി

കൽപ്പറ്റ: ഓൾ കേരള ലോട്ടറി ഏജൻസ് & സെല്ലേഴ്സ് കോൺഗ്രസ്സ് (ഐ എൻ ടി യു സി ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോട്ടറി ജില്ലാ ഓഫീസ് മാർച്ച് നടത്തി. ലോട്ടറി തൊഴിലാളികളുടെ ക്ഷേമനിധി ഫണ്ടിൽ നിന്നും വകുപ്പിൻ്റെ മൗന…

‘ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ’; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

തിരുവനന്തപുരം: ശശി തരൂരിനെ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലെത്തിക്കണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കം വിശദമായി ഇരുവരും ചര്‍ച്ച ചെയ്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് സജീവമായി ഉണ്ടാകണമെന്നും പ്രകടന പത്രികയടക്കം തയാറാക്കുന്നതില്‍ പങ്കെടുക്കണമെന്നും സതീശന്‍ തരൂരിനോട് ആവശ്യപ്പെട്ടു. പ്രകടന പത്രിക,…

വിദ്യാര്‍ഥികളുടെ പഠന ഭാരം ലഘൂകരിക്കും, സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കൊല്ലം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇപ്പോള്‍ പഠിക്കുന്ന സിലബസിനേക്കാള്‍ 25 ശതമാനം കുറയുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. തീരുമാനം അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരുമെന്നും ശിവന്‍കുട്ടി അറിയിച്ചു. കൊല്ലം തേവലക്കര ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി…

‘മുള്‍ച്ചെടിയും കമ്പിവേലിയും ചുറ്റി നടന്നവര്‍ ഇത് കാണണം’; ട്രെയിനില്‍ വിദ്യാര്‍ത്ഥി നേരിട്ട ദുരനുഭവവുമായി റെന; നടുക്കുന്ന വിഡിയോ

ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് സോഷ്യല്‍ മീഡിയ താരം റെന ഫാത്തിമ. ഇന്‍ഫ്‌ളുവന്‍സറും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ റെന തനിക്ക് ഒരു പെണ്‍കുട്ടി അയച്ചു തന്ന വിഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. കാസര്‍ഗോഡ് സ്വദേശിയായ പെണ്‍കുട്ടിയ്ക്കാണ് ദുരനുഭവമുണ്ടായത്. മാംഗ്ലൂരിലേക്ക് ട്രെയിനില്‍…

മന്ത്രി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കുള്‍പ്പെടെ പരിക്ക്

പത്തനംതിട്ട: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. അടൂര്‍ നെല്ലിമുകളില്‍ വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ ഉണ്ടായിരുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രാജീവ്, മന്ത്രിയുടെ സഹായികള്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

തൃക്കൈപ്പറ്റ പള്ളിയിൽ തിരുനാൾ കൊടിയേറി

തൃക്കൈപ്പറ്റ : സെന്റ് ജോൺ രണ്ടാമൻ പള്ളിയിൽ തിരുനാളിന് തുടക്കമായി. വികാരി ഫാ. വിനോയി കളപ്പുരക്കൽ കൊടിയുയർത്തി.വിശുദ്ധ കുർബ്ബാനക്കും തിരുകർമ്മങ്ങൾക്കും ഫാ.സണ്ണി മഠത്തിൽ ,ഫാ.ജോൺസൺ പുരയിടത്തിൽ എന്നിവർ നേതൃത്വം നൽകി. തിരുനാൾ ദിനങ്ങളിൽ എല്ലാദിവസവും ദിവ്യബലിയും, വചനസന്ദേശവും, നൊവേനയും ഉണ്ടായിരിക്കും. പ്രധാന…

ക്ഷീരസംഘം ജീവനക്കാർക്കു ശിൽപശാല നടത്തി

മീനങ്ങാടി : മിൽമ മലബാർ മേഖലാ യൂണിയൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലയിലെ ക്ഷീരസംഘം ജീവനക്കാർക്കുള്ള ഏകദിന ശിൽപശാല മീനങ്ങാടി ക്ഷീരസംഘം ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം മിൽമ മലബാർ മേഖലാ യൂണിയൻ ഭരണസമിതിയംഗം റോസിലി തോമസ് നിർവഹിച്ചു. മിൽമ…

കാട്ടാനശല്യം; വീട്ടുമുറ്റത്ത് ഉണക്കാനിട്ട കാപ്പിക്കുരു തിന്നുനശിപ്പിച്ചു

പനമരം: നീർവാരം പരിയാരത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടാന വീട്ടുമുറ്റത്ത് ഉണക്കാനിട്ട കാപ്പിക്കുരു തിന്നുനശിപ്പിച്ചു. ബോബിനിലയം ബബീഷ്, പങ്കജാക്ഷി എന്നിവരുടെ ഒന്നര ക്വിൻ്റലോളം വരുന്ന പകുതി ഉണങ്ങിയ കാപ്പിക്കുരുവാണ് വ്യാഴാഴ്ച രാത്രി പാതിരി സൗത്ത് വനത്തിൽ നിന്നിറങ്ങിയ ആന നശിപ്പിച്ചത്. കാപ്പിക്കുരുവിന് പുറമെ വാഴ,…

കാപ്പി കർഷകർക്കായികർഷക സെമിനാർ സംഘടിപ്പിച്ചു

പാപ്ലശ്ശേരി :പാപ്ലശ്ശേരി പത്താം വാർഡ്ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യയുമായി സഹകരിച്ച് കാപ്പി കർഷകർക്കായി കർഷക സെമിനാർ സംഘടിപ്പിച്ചു.പുനരുജ്ജീവന കാർഷിക രീതികളിൽ കർഷക താല്പര്യ ഗ്രൂപ്പുകളുടെ പരിശീലനമായാണ് പാപ്ലശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ കർഷക സെമിനാർ സംഘടിപ്പിച്ചത്.വാർഡ് മെമ്പർ സുമയ്യ ടീച്ചർ സെമിനാർ ഉത്ഘാടനം…

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് 6320 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ഇടിവ്. പവന് ഒറ്റയടിക്ക് 6320 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,17,760 രൂപ. ഗ്രാമിന് 790 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 14,720 രൂപ. റെക്കോര്‍ഡുകള്‍ കുറിച്ച…