വൈത്തിരി ഇനിമുതൽ ബാലസൗഹൃദ പഞ്ചായത്ത്
വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായും ഭിന്നശേഷി സൗഹൃദ പഞ്ചായത്തായും പ്രഖ്യാപിച്ചു. വൈത്തിരി സഹകരണ ബാങ്ക് പി കുഞ്ഞി കണ്ണൻ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പ്രഖ്യാപനം…
ബെവ്‌കോ എംപ്ലോയീസ് അസോസിയേഷന്‍ ധര്‍ണ നടത്തി
കല്‍പറ്റ: സംസ്ഥാന വ്യാപകമായി ബെവ്‌കോ എംപ്ലോയീസ് അസോസിയേഷന്‍ പ്രഖ്യാപിച്ച പണിമുടക്കിന്റെ ഭാഗമായി വയനാട് ജില്ലയിലെ ബെവ്‌കോ ഗോഡൗണിന് മുന്നില്‍ ധര്‍ണ നടത്തി. വെട്ടിക്കുറച്ച അഡിഷണല്‍ അലവന്‍സ് പുനസ്ഥാപിക്കുക, ഡിഎ കുടിശിക തന്നു തീര്‍ക്കുക കോര്‍പറേഷനെ നഷ്ടത്തില്‍ ആക്കുന്ന ഗാലനേജ് ഫീ ഈടാക്കാനുള്ളസംസ്ഥാന…
യുഡിഎസ്എഫ് ഡിഡിഇ ഓഫിസ് മാർച്ച് നടത്തി.
കൽപറ്റ: പി എം ശ്രീ വിഷയത്തിൽ സർക്കാർ ബിജെപിയുമായുള്ള അന്തർധാര അവസാനിപ്പിച്ച് വിദ്യാർഥികളുടെ അടിസ്ഥാനപരമായുള്ള വിദ്യാഭ്യാസത്തിൽ വർഗീയത വളർത്താനുള്ള നിലപാടിൽ സംസ്ഥാന സർക്കാർ പിന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടു യുഡിഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫിസ് മാർച്ച് നടത്തി. ജില്ലാ…
കൽപ്പറ്റ നഗരസഭയ്ക്ക് പുതിയ ചെയർമാൻ; പി. വിനോദ് കുമാറിനെ തിരഞ്ഞെടുത്തു
കൽപ്പറ്റ: കൽപ്പറ്റ നഗരസഭയുടെ പുതിയ ചെയർമാനായി കോൺഗ്രസിലെ പി. വിനോദ് കുമാറിനെ തിരഞ്ഞെടുത്തു. മടിയൂർ ഡിവിഷനിൽ നിന്നുള്ള കൗൺസിലറാണ് അദ്ദേഹം. ഡിസിസി പ്രസിഡന്റായി നിയമിതനായതിനെ തുടർന്ന് ടി.ജെ. ഐസക് രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 28 ഡിവിഷനുകളുള്ള കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന്…
‘മുടിയഴിച്ച് വീടിന്റെ മുറ്റത്ത് ഇരിക്കാന്‍ പറഞ്ഞു’, മന്ത്രവാദത്തിന് തയ്യാറായില്ല; യുവതിയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ചു പൊള്ളിച്ച് ഭര്‍ത്താവ്
കൊല്ലം: മന്ത്രവാദത്തിന് തയ്യാറാകാത്തതിന് ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ചു പൊള്ളിച്ച് ഭര്‍ത്താവ്. കൊല്ലം ആയൂര്‍ വയ്ക്കലില്‍ ഇട്ടിവിള തെക്കേതില്‍ റെജീല(35)യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്. പൊള്ളലേറ്റ റെജീലയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെജീല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് സജീറിനെതിരെ…
ഏഴാം ക്ലാസുകാരന്റെ കയ്യില്‍ ചട്ടുകം വച്ച് പൊള്ളിച്ചു, പ്ലാസ്റ്റിക് കയര്‍ മടക്കി മര്‍ദ്ദനം, ഭിത്തിയില്‍ ഇടിപ്പിച്ചു; പിതാവ് അറസ്റ്റില്‍
പത്തനംതിട്ട: അഴൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മകനെ അതിക്രൂരമായി ഉപദ്രവിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. കഴിഞ്ഞ ആറുവര്‍ഷമായി പിതാവില്‍ നിന്ന് ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയനായ മകന്‍ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വീട്ടില്‍ നിന്നിറങ്ങിയോടി അടുത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. അവര്‍ സ്‌കൂളിലും…
തിരുവനന്തപുരത്ത് മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു, ആക്രമണം പൊട്ടിയ മദ്യക്കുപ്പികൊണ്ട്
തിരുവനന്തപുരം: കല്ലിയൂരില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. 74 കാരിയായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മകന്‍ അജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. പൊട്ടിയ മദ്യക്കുപ്പിയുടെ ഭാഗം ഉപയോഗിച്ചായിരുന്നു ആക്രമണം. മുന്‍ സര്‍ക്കാര്‍ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിജയകുമാരി. മുന്‍…
2026ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; സമ്പൂർണ പട്ടിക കാണാം
തിരുവനന്തപുരം: 2026 ലെ പൊതുഅവധി ദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും അംഗീകരിച്ച കൂട്ടത്തിലുണ്ട്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള പട്ടികയില്‍ പെസഹാ വ്യാഴം കൂടി ഉള്‍പ്പെടുത്തും. തൊഴില്‍നിയമം -ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്ട്സ്, കേരള ഷോപ്പ്‌സ് ആന്‍ഡ്…
ബൈക്ക് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു
കല്‍പ്പറ്റ: വയനാട് അമ്പലവയല്‍ റസ്റ്റ് ഹൗസിനു സമീപം ഇന്നലെ രാത്രി വൈകി ഉണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കാക്കവയല്‍ കോലംപറ്റ ചാലിക്കുഴി സുധീഷ്(30), കോലംപറ്റ സുമേഷ്(27)എന്നിവരാണ് മരിച്ചത്. അമ്പലവയലില്‍നിന്നു ചുള്ളിയോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റില്‍…
ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചേലക്കൊല്ലി വനമേഖലയിൽ പുള്ളിമാനിനെ കെണിവെച്ച് പിടിച്ച ആറംഗ സംഘത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.
ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചേലക്കൊല്ലി വനമേഖലയിൽ പുള്ളിമാനിനെ കെണിവെച്ച് പിടിച്ച ആറംഗ സംഘത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് മാനിറച്ചിയും വേട്ടയ്ക്കുപയോഗിച്ച കത്തികളും കുരുക്കും കണ്ടെടുത്തിട്ടുണ്ട്. ഇരുളം വെളുത്തേരി കുന്ന് ഉന്നതി സ്വദേശികളായ സനീഷ് (23), അപ്പു (60),…
