മീനങ്ങാടി : സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച അതുമ്പുങ്കൽ ദിവാകരൻ മെമ്മോറിയൽ സീനിയർ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ അഭിനവ് രാജ് വി.എസ്. ചാമ്പ്യനായി . അനുരാഗ് എം.എസ്, എയിൻ സൂരജ്, അനുഗ്രഹ് ഇമ്മാനുവൽ ഷാജി, എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. നാല് പേരും സംസ്ഥാന സീനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക് വയനാട് ജില്ലയിൽ നിന്നും യോഗ്യത നേടി. വിനീഷ് പി.എസ് , സന്തോഷ് വി ആർ , രമേശ് ആർ, വിനോദ് എ.ഡി, രജിത, ഷിജി ,സുനിൽ എം കെ , എന്നിവർ ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകി . ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡൻ്റ് ഫ്രാൻസിസ് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും മെഡലുകൾ നൽകി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *