കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാം രക്തസാക്ഷിത്വ വാര്‍ഷികദിനം ആചരിച്ചു. ഡിസിസി ഓഫീസില്‍ ഛായാചിത്രത്തിന് മുമ്പില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ് ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലടക്കം ലോകത്തെ ഏത് രാജ്യത്തോടും കിടപിടിക്കുന്ന നിലയിലേക്ക് ഇന്ത്യയെ വളര്‍ത്തിയ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധിയെന്ന് അദ്ദേഹം അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതേതരത്വവും ജനാധിപത്യവും പടിപടിയായി ധ്വംസിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനെതിരായ പോരാട്ടത്തിന്റെ നാളുകളാണ് മുന്നിലുള്ളതെന്നും പൗലോസ് പറഞ്ഞു. കെപിസിസി അംഗം പി.പി. ആലി, ഡിസിസി വൈസ് പ്രസിഡന്റുമാരായ ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, വി.എ. മജീദ്, ബിനു തോമസ്, സി. ജയപ്രസാദ്, ബീന ജോസ്, ശോഭനാകുമാരി, ബി. സുരേഷ്ബാബു, ഗിരീഷ് കല്‍പ്പറ്റ, ആര്‍. രാജന്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ തുടങ്ങിയവര്‍ പങ്കെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *