ഫസ്റ്റ് ഗിയറിലിട്ട് കുതിച്ച് സ്വര്‍ണവില, വീണ്ടും 84,000ന് മുകളില്‍; ഒറ്റയടിക്ക് വര്‍ധിച്ചത് 320 രൂപ

കൊച്ചി: രണ്ടു ദിവസത്തിനിടെ 920 രൂപ ഇടിഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി 84,000ന് മുകളില്‍ എത്തി. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. 84,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് വര്‍ധിച്ചത്. 10,530 രൂപയാണ്…

41 വര്‍ഷം മുന്‍പ് ആദ്യം, അന്ന് ജയിച്ചത് ആര്?, എത്ര തവണ ഏറ്റുമുട്ടി?; അറിയാം ഇന്ത്യ- പാകിസ്ഥാന്‍ ഫൈനല്‍ ചരിത്രം

ദുബൈ: ഏഷ്യാകപ്പിന്റെ 41 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായി ഇന്ത്യ- പാകിസ്ഥാന്‍ ഫൈനല്‍. ഞായറാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നത്. വ്യാഴാഴ്ച നടന്ന അവസാന സൂപ്പര്‍ 4 മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 11 റണ്‍സിന്റെ വിജയത്തോടെയാണ് പാകിസ്ഥാന്‍ ഏഷ്യാ കപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചത്. ക്രിക്കറ്റ്…

ആലപ്പുഴ അല്ലെങ്കില്‍ തൃശൂര്‍, എയിംസില്‍ ഒറ്റ നിലപാടേ ഉള്ളൂ: സുരേഷ് ഗോപി

തൃശൂര്‍: സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നതില്‍ ഒറ്റ നിലപാടേ ഉള്ളൂവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴ അല്ലെങ്കില്‍ തൃശൂരിലാണ് എയിംസ് സ്ഥാപിക്കേണ്ടത്. ഇക്കാര്യം 2016 ലേ പറഞ്ഞിട്ടുള്ളതാണ്. എയിംസ് ഏതു ജില്ലയിലാണെങ്കിലും കുഴപ്പമില്ലെന്ന് എം ടി രമേശ് വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി…

മരുന്നിലും കൈവെച്ച് ട്രംപ്, ഇറക്കുമതിക്ക് 100 ശതമാനം താരിഫ്; ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍, ഇന്ത്യയെ എങ്ങനെ ബാധിക്കും?

വാഷിങ്ടണ്‍: ബ്രാന്‍ഡഡ്, പേറ്റന്റ് മരുന്നുകളുടെ ഇറക്കുമതിക്ക് 100 ശതമാനം വരെ താരിഫ് ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒക്ടോബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയിലേക്കുള്ള കയറ്റുമതിയെ ആശ്രയിക്കുന്ന ഇന്ത്യന്‍ മരുന്നുകമ്പനികളെ ട്രംപിന്റെ പുതിയ പ്രഖ്യാപനം സാരമായി…

ഗേറ്റ് അടയ്ക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണു; ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു

ആലപ്പുഴ: നിരക്കി മാറ്റുന്ന ഗേറ്റ് മറിഞ്ഞു വീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. തൃശൂര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ വൈക്കം ടിവിപുരം മണിമന്ദിരം വീട്ടില്‍ അഖില്‍ മണിയപ്പന്റെയും ആലപ്പുഴ പഴവീട് തെക്കേ അത്തിത്തറ വീട്ടില്‍ അശ്വതിയുടെയും ഏക മകന്‍ റിഥവ്…

സംസ്ഥാനത്ത് മ്യൂള്‍ അക്കൗണ്ടുകള്‍ വ്യാപിക്കുന്നു, ഇരകളാകുന്നത് ചെറുപ്പക്കാര്‍; നിരീക്ഷണം ശക്തമാക്കും, ബാങ്കുകളുമായി കൈകോര്‍ക്കാന്‍ പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് മ്യൂള്‍ അക്കൗണ്ടുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലീസും ബാങ്കുകളും കൈകോര്‍ക്കുന്നു. സംശയാസ്പദമായ അക്കൗണ്ടുകള്‍, എടിഎം പിന്‍വലിക്കലുകള്‍, ചെക്ക് ഇടപാടുകള്‍, വ്യാജ ഡിജിറ്റല്‍ അറസ്റ്റില്‍ ഉള്‍പ്പെട്ട് വലിയ തുകകള്‍ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് കൈമാറല്‍ തുടങ്ങിയവ കര്‍ശനമായി നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പൊലീസും ബാങ്കുകളും…

പാലക്കാട് പ്ലസ് ടു വിദ്യാര്‍ഥിനി ശുചിമുറിയില്‍ ജീവനൊടുക്കി

പാലക്കാട്: പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍. നെല്ലിപ്പതി കുഴിവിള വീട്ടില്‍ മഹേഷ് കുമാറിന്റെ മകള്‍ അരുന്ധതിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഗളി ജിവിഎച്ച്എസ് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. ഇന്നലെ വൈകീട്ടാണ് സംഭവം. സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയ ശേഷം…

സിബിഎസ്ഇ വയനാട് ജില്ലാ കലോത്സവം സമാപിച്ചു

കൽപറ്റ: ഡി പോൾ പബ്ലിക് സ്കൂളിൽ നടന്ന സിബിഎസ്ഇ ജില്ലാ കലോത്സവം സമാപിച്ചു.കാറ്റഗറി ഒന്ന് വിഭാഗത്തിൽ ഹിൽബ്ലൂം സ്കൂൾ സ്കൂൾ ഒന്നാം സ്ഥാനവും കൽപറ്റ ഡി പോൾ പബ്ലിക് സ്കൂൾ, മീനങ്ങാടി ആൻസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ എന്നിവ ഒന്നും രണ്ടും…

പാലാക്കുളി – ചെറുപുഴ റോഡ് : ഉടൻ ഗതാഗതയോഗ്യമാക്കണം – ബി.ജെ.പി

മാനന്തവാടി: പാലാക്കുളി – ചെറുപുഴ റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും മുൻസിപ്പാലിറ്റി അധികൃതർ തിരിഞ്ഞു നോക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി മുൻസിപ്പൽ കമ്മിറ്റി ആരോപിച്ചു. റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ ബി.ജെ.പി പ്രതിഷേധിച്ചു. മണ്ഢലം പ്രസിഡൻ്റ് സുമ രാമൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. എത്രയും…

കേസിലുൾപ്പെട്ട് ജാമ്യത്തിലിറങ്ങി കോടതി നടപടികളിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നയാളെ പിടികൂടി.

മേപ്പാടി :കേസിന് കോടതിയിൽ ഹാജരാവാതെ മുങ്ങി നടന്നയാൾ പിടിയിൽ. മുപ്പൈനാട് വട്ടത്തുവയൽ വൃന്ദാവൻ വീട്ടിൽ വിനോദ് (53) ആണ് പിടിയിലായത്. 2016 ൽ കുടുംബവഴക്കിനെ തുടർന്നുള്ള വിരോധത്തിൽ സഹോദരനെ തടഞ്ഞ് ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ ജാമ്യമെടുത്ത് പിന്നീട് കോടതി നടപടികളിൽ ഹാജരാവാതെ…