വിഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് എന്തുകൊണ്ട് വിജയ് വരില്ല?

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി വിജയ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ എത്തില്ല. ഔദ്യോ​ഗിക തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഒഴിവായത് എന്നാണ് വിവരം. എന്നാൽ ടിവികെയുടെ പാർട്ടി ഘടകം കേരളത്തിൽ രൂപീകരിക്കാനുള്ള ഒരുക്കങ്ങൾ അണിയറയിൽ പുരോ​ഗമിക്കുന്നുണ്ടെന്നും അതിനാൽ വമ്പൻ…

സെക്യൂരിറ്റിയായും ഇന്റര്‍നെറ്റ് കഫേയിലും ജോലി; തൊഴിലുറപ്പ് തൊഴിലാളിയായ അമ്മയുടെ മകന്‍; ഒ ജെ ജനീഷിന്റെ മാസ് എന്‍ട്രി

തിരുവനന്തപുരം: വി ഡി സതീശന്‍ മന്ത്രിസഭയില്‍ അവസാന നിമിഷം എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷിന്റെ എന്‍ട്രി. പ്രമുഖന്‍മാരുടെ പേരുകള്‍ മാറി മറിഞ്ഞ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് 37 കാരനായ ജനീഷിന്റെ നറുക്ക് വീഴുന്നത്. ഈഴവ പ്രാതിനിധ്യവും…

അച്ഛന്റെ ചായക്കടയിലെ പാത്രങ്ങള്‍ കഴുകി പഠനം, കെഎസ്‌യു നേതാവായപ്പോഴും ജോലി തുടര്‍ന്നു; ബിന്ദു കൃഷ്ണ ഇന്ന് മന്ത്രി

കൊല്ലം: ജീവിതം കരുപ്പിടിപ്പിക്കാനായി അച്ഛന്‍ തുടങ്ങിയ ചായക്കടയിലെ പാത്രം കഴുകല്‍ കാരിയായിരുന്നു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന അഡ്വ. ബിന്ദുകൃഷ്ണ. ചായക്കടയിലെ ജോലിക്കു പുറമേ വീട്ടുജോലികളെല്ലാം തീര്‍ത്തിട്ടാണ് ബിന്ദു സ്‌കൂളിലേക്കും കോളജിലേക്കും പോയിരുന്നത്. ബിന്ദു കൃഷ്ണയുടെ അച്ഛന്‍ പി സുകുമാരന് ആദ്യകാലത്ത്…

ഹാട്രിക്ക് തോല്‍വി! രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത ത്രിശങ്കുവില്‍; 5 വിക്കറ്റിന് വീഴ്ത്തി ഡല്‍ഹി

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഹാട്രിക്ക് തോല്‍വിയിലേക്ക് തള്ളിയിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ് വിജയം സ്വന്തമാക്കി. തോല്‍വി രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകളെ ത്രിശങ്കുവിലാക്കി. തുടരെ മൂന്നാം മത്സരം തോറ്റ രാജസ്ഥാന്‍ ആറാം സ്ഥാനത്തേക്കും വീണു. 5 വിക്കറ്റ് വിജയമാണ് ഡല്‍ഹി ആഘോഷിച്ചത്.…

രാഹുൽ ​ഗാന്ധി ഉൾപ്പെടെ പുറത്ത്; വേദിയിൽ സത്യപ്രതിജ്ഞ ചെയ്യുന്നവർ മാത്രം മതിയെന്ന് ​​ഗവർണർ

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവരും മാത്രം വേദിയിൽ മതിയെന്നു ​ഗവർണർ രാജേന്ദ്ര ആർലേക്കർ. ഇക്കാര്യം ഉറപ്പു വരുത്താൻ ചീഫ് സെക്രട്ടറിക്ക് അദ്ദേഹം ഔദ്യോ​ഗികമായി നിർദ്ദേശം നൽകി. സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയും കാബിനറ്റ് അം​ഗങ്ങളും മാത്രമേ വേദിയിൽ ഉണ്ടാകാവു…

ബത്തേരി പഴൂരിൽ പുള്ളിപ്പുലി ആടിനെ കൊന്ന് തിന്നു.

പഴൂർ അമ്പലക്കര കുഞ്ഞന്റെ ആടിനെയാണ്‌ പുലി പിടിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. രാവിലെയാണ്‌ കുഞ്ഞന്റെ കുടുംബം വിവരം അറിഞ്ഞത്. കൂട്ടിൽ കെട്ടിയ ആടിനെ കൊന്ന് പാതി ഭക്ഷിച്ചു. എന്നാൽ കൂടിന് പുറത്തേക്ക് കൊണ്ടുപോവാൻ സാധിച്ചില്ല. വിവരമറിഞ്ഞ് തോട്ടാമൂല ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി,…

വൈത്തിരിയിലെ വാഹനാപകടം: മരണം മൂന്നായി; വിടപറഞ്ഞത് ഒരു കുടുംബത്തിലെ മൂന്നുപേർ

വൈത്തിരി: പഴയ വൈത്തിരിയിലുണ്ടായ വാഹനാപകടത്തിൽ മരണം മൂന്നായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ മൂന്നായത്. ചീരാൽ പഴൂർ മൂച്ചിയിൽ നാരായണൻ (44), ഭാര്യ ഷിജി (40), മകൻ അമൻ (16) എന്നിവരാണ് മരിച്ചത്. കെഎസ്ആർടിസി മിന്നൽ ബസ്സും…

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ…

നിര്‍മാതാവ് കെ രാജന്‍ ജീവനൊടുക്കിയ നിലയില്‍; നടുക്കുന്ന വാര്‍ത്തയെന്ന് സിനിമാ ലോകം

ചെന്നൈ: പ്രമുഖ തമിഴ് സിനിമ നിര്‍മാതാവ് കെ രാജന്‍ (85) ജീവനൊടുക്കിയ നിലയില്‍. ചെന്നൈയിലെ വസതിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. ഖുശ്ബുവടക്കമുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി. ‘നടുക്കുന്ന വാര്‍ത്തയാണിത്. ചലച്ചിത്ര ലോകത്തെ ഏറ്റവും പ്രിയപ്പെട്ടൊരാളായിരുന്നു കെ രാജന്‍ സര്‍.…

വിവിഐപികളുടെ നിര, 15,000 ഇരിപ്പിടങ്ങൾ; ​ഗാലറിയിലും സൗകര്യം; സത്യപ്രതിജ്ഞ കൂറ്റൻ സ്ക്രീനിലും

തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിവിഐപികളുടെ നീണ്ട നിരയുണ്ടാകും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി, കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി എന്നിവർ ഇന്ന് രാവിലെ 9 മണിയോടെ…