ഥാര്‍, തോക്ക്, നോട്ട് കെട്ടുകള്‍: അമരാവതി ലൈംഗിക പീഡനക്കേസിലെ പ്രതിയുടെ ആഡംബര ജീവിതം അന്വേഷണ നിഴലില്‍

മുംബൈ: മഹാരാഷ്ട്രയിലെ പരത്വാഡയിലെ ലൈംഗിക ചൂഷണ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കേസിലെ മുഖ്യപ്രതിയായ അയാന്‍ അഹമ്മദിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ചും ആഡംബര ജീവിതത്തെക്കുറിച്ചുമുള്ള വിവരങ്ങളാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. പ്രതിക്ക് വെളിപ്പെടുത്താനാവത്തത്ര സ്വത്തുക്കള്‍ ഉണ്ടെന്നാണ് വിവരം. ആഡംബര കാറുകളും വന്‍തോതിലുള്ള…

‘കൂലിപ്പണിക്കാരന്‍ രാജന്‍ എന്ന് കേട്ടപ്പോള്‍ അഭിമാനം, മുതലാളി എന്നല്ലല്ലോ; ഇതിനേക്കാള്‍ പൊക്കത്തിലും കയറും’

തിരുവനന്തപുരം: വയനാട് ടൗണ്‍ ഷിപ്പിലെ വീട്ടില്‍പോയി വിള്ളലുണ്ടായെന്ന് ആരോപിക്കപ്പെട്ട ഭാഗം സ്വന്തംനിലയ്ക്ക് പരിശോധിച്ചതില്‍ വിശദീകരണവുമായി റവന്യൂമന്ത്രികെ രാജന്‍. അപകടകരമായ വിധത്തിലുള്ള പ്രചരണം നടക്കുന്ന സമയത്ത് വിഷയത്തില്‍ പ്രതികരിക്കണമെന്ന് മാധ്യമങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിശദാംശങ്ങള്‍ നേരിട്ടറിയാതെ ലഭ്യമായ വിവരങ്ങള്‍ വെച്ച് പ്രതികരിക്കുന്നത് ശരിയല്ല…

ബാലാവകാശ കമ്മീഷൻ ഇടപെട്ടു; സ്‌കൂള്‍ അവധിക്കാല ക്ലാസുകൾ രാവിലെ 7.30 മുതല്‍, സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ അവധിക്കാല പഠന പിന്തുണ ക്ലാസുകളുടെ സമയത്തില്‍ മാറ്റം വരുത്തി. നാളെ മുതല്‍ ആരംഭിക്കാനിരുന്ന ക്ലാസുകള്‍ക്കാണ് പുതിയ സമയക്രമം നിശ്ചയിച്ചത്. സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് 10.30-ന് ശേഷം ക്ലാസുകള്‍ പാടില്ലെന്ന ബാലാവകാശ കമ്മീഷന്റെ കര്‍ശന ഉത്തരവിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസ…

ക്ഷേത്രോത്സവത്തിനിടെ മാല പൊട്ടിച്ചോടി; സ്ത്രീകളെ കൈയോടെ പിടികൂടി നാട്ടുകാര്‍

കണ്ണൂര്‍: ക്ഷേത്രോത്സവത്തിനിടെ മാല പൊട്ടിച്ചോടിയ കര്‍ണാടക സ്വദേശിനികള്‍ പിടിയില്‍. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ് സ്വദേശികളെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. മാതമംഗലം പുലിയൂര്‍ കാളി ക്ഷേത്രോത്സവത്തിനിടെയാണ് സ്ത്രീയുടെ മാല പൊട്ടിച്ച സംഘത്തിലെ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടിയത്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ് സ്വദേശിനികളായ ഇവരെ പെരിങ്ങോം…

സ്വര്‍ണവില കുറഞ്ഞു; 1,14,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,13,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കുറഞ്ഞത്. 14,235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പശ്ചിമേഷ്യയില്‍ സംഘര്‍ഷ സ്ഥിതി വീണ്ടും വഷളായി…

തമിഴ്‌നാട്ടിലെ സ്ഥാനാര്‍ഥികളില്‍ 95 പേര്‍ നിരക്ഷരര്‍; അഞ്ചില്‍ ഒരാള്‍ ക്രിമിനല്‍ കേസ് പ്രതി

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ അഞ്ച് പേരില്‍ ഒരാള്‍ ക്രിമിനല്‍ കേസ് പ്രതികളെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 4,023 സ്ഥാനാര്‍ത്ഥികളില്‍ 3,992 പേരുടെ സത്യവാങ്മൂലങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ ഇതില്‍ 722 പേര്‍ തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നു. സ്ഥാനാര്‍ഥികളുടെ…

കാറ്റിലും മഴയിലും കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കണം: കര്‍ഷക കോണ്‍ഗ്രസ്

കല്‍പ്പറ്റ: വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ചയുണ്ടായ മഴയിലും അതിശക്തമായ കാറ്റിലും കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാറ്റില്‍ വാഴക്കൃഷിക്കാണ് കനത്ത നാശം. പൂതാടി പഞ്ചായത്തിലെ ഒരു കര്‍ഷകന്റെ 2,000 വാഴയാണ് നശിച്ചത്.…

വയനാട് ടൗൺഷിപ്പിലെ വീട്ടിൽ ചോർച്ചയടക്കാനുള്ള നടപടി തുടങ്ങി

വയനാട് ഡെയിലി | കൽപ്പറ്റ: പരാതിയുയർന്ന വയനാട് ടൗൺഷിപ്പിലെ വീട്ടിൽ ചോർച്ചയടക്കാനുള്ള നടപടികൾ ആരംഭിച്ചു. മുണ്ടക്കൈ സ്വദേശി നൗഫലിന് ലഭിച്ച വീട്ടിലാണ് ചോർച്ച കണ്ടെത്തിയത്. തുടർന്ന് വീടിന്റെ ടെറസിൽ വെള്ളം കെട്ടിനിർത്തിയുള്ള പരീക്ഷണം നടത്തിയിരുന്നു. വീട് ചോരുന്നതായുള്ള പരാതി മാധ്യമങ്ങൾ റിപ്പോർട്ട്…

കുടിവെള്ളത്തിനായി നെട്ടോട്ടമോടി പച്ചിലക്കാട് പടിക്കംവയൽ ഉന്നതിയിലെ കുടുംബങ്ങൾ

വയനാട് ഡെയിലി | പച്ചിലക്കാട്: കണിയാമ്പറ്റ പഞ്ചായത്തിലെ 19-ാം വാർഡിലെ പച്ചിലക്കാട് പടിക്കംവയൽ ഉന്നതിയിലെ മൂന്ന് കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. ശുദ്ധജല വിതരണപദ്ധതികളൊന്നും എത്താത്തതും കിണർ ഇല്ലാത്തതുമാണ് ഈ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത്. വർഷങ്ങളായി സ്വകാര്യവ്യക്തിയുടെ കിണറിനെ ആശ്രയിക്കുന്ന ഇവർക്ക് സ്വന്തമായൊരു കിണർ…

ശക്തന്റെ തട്ടകത്തില്‍ ഇന്ന് പൂരം കൊടിയേറ്റ്; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍, ആവേശത്തില്‍ പൂര പ്രേമികള്‍

തൃശ്ശൂര്‍: തൃശൂര്‍ ഇന്ന് മുതല്‍ പൂരം ലഹരിയില്‍. വിസ്മയക്കാഴ്ചകളുമായി തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലും തൊട്ടുപിന്നാലെ പതിനൊന്നേ കാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും. പൂരച്ചമയ പ്രദര്‍ശനം ഏപ്രില്‍ 24നാണ് നടക്കുക.…