‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്
സിജെപി രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യ വക്താവ് സൗരവ് ദാസ്. അത്തരം കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും നിലവിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം എന്ന ഒറ്റ ആവശ്യമാണ് ഉന്നയിക്കുന്നതെന്നും സൗരവ് ദാസ് ട്വന്റിഫോറിനോട് പറഞ്ഞു. ശനിയാഴ്ച രാവിലെ…
കുവൈത്ത് വിമാനത്താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി; പരുക്കേറ്റ 63 പേരിൽ 3 ഇന്ത്യക്കാരും
കുവൈത്തിലെ ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി. മൻസൂദ് അഹമ്മദ് റഹ്മാനാണ് കൊല്ലപ്പെട്ടത്. 55 വയസായിരുന്നു. ഇന്ത്യൻ എംബസിയാണ് കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചത്. . കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തുന്നുവെന്നും അവർ അറിയിച്ചു. പരുക്കേറ്റ 63 പേരിൽ 3 ഇന്ത്യാക്കാരുമുണ്ട്. പരുക്കേറ്റ 63…
മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർശനമാക്കാൻ ഡൽഹി സർക്കാർ
ഡൽഹി മാളവ്യനഗറിലെ തീപിടിത്തത്തിൽ വിദേശ പൗരന്മാർ മരിച്ചതിൽ വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. തീപിടുത്തത്തിൽ മരിച്ച 21 പേരിൽ 18 പേരും വിദേശികളാണ്. നൈജീരിയ, മൊസാംബിക്, സോമാലിയ, ലൈബീരിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മരിച്ച…
ഡബ്ല്യുഒഎച്ച്എസ്എസില്‍ ഉന്നത വിജയികളെ അനുമോദിച്ചു
പിണങ്ങോട്: വയനാട് ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി , പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 114 വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന്‍ പരിപാടി…
വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത് മാറ്റിവെച്ചു: ബസ് ഉടമകള്‍
കല്‍പ്പറ്റ: വയനാട്ടില്‍ വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത് മാറ്റി വെച്ചതായി സ്വകാര്യബസ് ഉടമകളുടെ സംഘടന അറിയിച്ചു. രൂക്ഷമായ ഇന്ധന വിലക്കയറ്റവും സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിലവര്‍ദ്ധനവും ഉണ്ടായതോടെയാണ് ജൂണ്‍ ഒന്നുമുതല്‍ വിദ്യാര്‍ഥികളുടെ യാത്രക്കുലി വര്‍ദ്ധിപ്പിച്ചതെന്ന് ബസ് ഉടമകള്‍ പറഞ്ഞു. എന്നാല്‍ വയനാട് ആര്‍ടിഒ…
ആരോഗ്യമേഖലയില്‍ കരുതലായി സാന്ത്വനം; സേവനങ്ങള്‍ വിപുലീകരിക്കുന്നു
മാനന്തവാടി: ആരോഗ്യമേഖലയില്‍ ജില്ല നേരിടുന്ന സവിശേഷമായ പ്രതിസന്ധികളെയും ആവശ്യങ്ങളെയും മുന്‍നിര്‍ത്തി ‘സാന്ത്വനം’ സേവനകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായുള്ള വിവിധ പദ്ധതികള്‍ക്ക് വയനാട് മെഡിക്കല്‍ കോളേജ് പരിസരത്ത് നടന്ന ചടങ്ങില്‍ തുടക്കമായി. ചികിത്സാച്ചെലവുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന നിത്യരോഗികള്‍ക്ക് ഏറെ ആശ്വാസമാകുന്ന മെഡിക്കല്‍…
ഗണ്‍മാന്‍മാരുടെ മര്‍ദനം: ‘നരഹത്യാക്കുറ്റം ചുമത്തിയത് പരിശോധയില്ലാതെ, എസ്‌ഐടിയുടെ ഉദ്ദേശ്യമെന്താണ്?’; ചോദ്യശരങ്ങളുമായി കോടതി
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസില്‍ നരഹത്യാശ്രമത്തിനുള്ള കുറ്റം ചുമത്തിയതില്‍ ചോദ്യങ്ങളുമായി ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി. പരിശോധനകളില്ലാതെയാണ് നരഹത്യാക്കുറ്റം ചുമത്തിയതെന്നും എസ്‌ഐടിയുടെ ഉദ്യേശമെന്തെന്നും കോടതി ചോദിച്ചു. വാദിഭാഗം ഇപ്പോള്‍ തയ്യാറാക്കിയ പരാതി പൊലിപ്പിച്ച് എഴുതിയതുപോലെയെന്നും കോടതി പരാമര്‍ശിച്ചു. ദൃശ്യങ്ങള്‍…
കൃഷിമന്ത്രിക്കൊപ്പം വാർത്താ സമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ, കെ എം ബഷീറിൻ്റെ കൊലയാളിയെ ഒപ്പമിരുത്താൻ കഴിയില്ലെന്ന് മാധ്യമ പ്രവർത്തകർ; ഇറങ്ങിപ്പോയി
കൃഷി മന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തിന് എത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് എതിരെ പ്രതിഷേധം ഉയര്‍ത്തി മാധ്യമപ്രവര്‍ത്തകര്‍. കെ എം ബഷീറിൻ്റെ കൊലയാളിയെ വാർത്താ സമ്മേളനത്തിൽ ഒപ്പമിരുത്താൻ കഴിയില്ലെന്ന് മാധ്യമപ്രവർത്തകർ അറിയിച്ചു. പ്രതിഷേധത്തെ തുടർന്ന് ശ്രീറാം പുറത്തിറങ്ങി. നിയമസഭയിലെ മീഡിയ റൂമിലായിരുന്നു…
നിർണായക നീക്കവുമായി TMC: തൃണമൂൽ കോൺഗ്രസിന്റെ മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ടു
പശ്ചിമ ബംഗാളിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ തൃണമൂൽ കോൺഗ്രസിന്റെ മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ടു. പോഷക സംഘടനകളും പിരിച്ചുവിട്ടതായി തൃണമൂൽ കോൺഗ്രസ് എക്സിൽ അറിയിച്ചു. എല്ലാ തലങ്ങളിലും വിശദമായ ആത്മപരിശോധനയും വിലയിരുത്തലും നടത്തുമെന്നും കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുമെന്നും നേതൃത്വം അറിയിച്ചു. പുറത്താക്കപ്പെട്ട പാർട്ടി നിയമസഭാംഗം ഋതബ്രത…
തുമ്പൂര്‍മുഴി ഏറോബിക് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ സ്ഥാപനതല ജൈവമാലിന്യ പരിപാലനത്തിന്റെ ഭാഗമായി, കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യുഎംപി) മാനന്തവാടി ജില്ലാ ജയിലില്‍ സ്ഥാപിച്ച തുമ്പൂര്‍മുഴി ഏറോബിക് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിബു കെ. ജോര്‍ജ് അധ്യക്ഷത…
