പവന്‍ വില ലക്ഷത്തിന് അടുത്ത്, ഇന്ന് കൂടിയത് 600 രൂപ, പുതിയ റെക്കോര്‍ഡ്

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. 600 രൂപയാണ് ഇന്ന് പവന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡ് ആയ 98,800 രൂപയായി. ഒരു ഗ്രാമിന് ഗാമിന് 75 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 12,350 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്…

‘വകതിരിവ് വട്ടപ്പൂജ്യം, മെസിയോട് ബഹുമാനമില്ല’; ഫഡ്നാവിസിന്റെ ഭാ​ര്യയ്ക്കെതിരെ ആരാധകർ

മുംബൈ: ​വാംഖഡെ സ്റ്റേഡിയത്തിൽ എത്തിയ അർജന്റീന ഇതിഹാസം ലയണൽ മെസിയ്ക്കൊപ്പം സെൽഫിയെടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസിനു രൂക്ഷ വിമർശനം.​ ​ഗോട്ട് ടൂറിന്റെ ഭാ​ഗമായി വാംഖഡെ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് അമൃത മെസിയ്ക്കൊപ്പം സെൽഫിയെടുത്തത്. ച്യൂയിങ് ​ഗം…

‘പോറ്റിയെ കേറ്റിയേ… സ്വര്‍ണ്ണം ചെമ്പായി മാറ്റിയേ….’; പാട്ടു പാടി പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പാര്‍ലമെന്റ് കവാടത്തില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം. കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വര്‍ണ്ണക്കൊള്ള കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് ആവശ്യം. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ‘പോറ്റിയെ കേറ്റിയേ… സ്വര്‍ണ്ണം ചെമ്പായി മാറ്റിയേ…’ എന്ന പാട്ടു പാടിക്കൊണ്ടായിരുന്നു യുഡിഎഫ്…

വയനാട് ജില്ലാ പഞ്ചായത്ത്: താരമായി എം. സുനില്‍കുമാര്‍

കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലേക്ക് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിച്ചത് കണിയാമ്പറ്റ ഡിവിഷനില്‍ മുസ്‌ലിംലീഗ് ടിക്കറ്റില്‍ മത്സരിച്ച എം. സുനില്‍കുമാര്‍. 9,378 വോട്ടാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം. പോള്‍ ചെയ്തതില്‍ 17,563 വോട്ടാണ് സുനില്‍കുമാറിന് ലഭിച്ചത്. തൊട്ടടുത്ത എതിരാളി എന്‍സിപി-എസിലെ പി.എം.…

അനുമോദന ചടങ്ങ് നടത്തി

ഗോവയിൽ വെച്ച് നടന്ന ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച സോലസ് വയനാടിന്റെ അഭിമാന താരം ഷമ്മാസലിക്ക് അനുമോദനം നൽകി. പ്രതിസന്ധികളെ അതിജീവിച്ചു മികച്ച നേട്ടം കൈവരിച്ച ഷമ്മാസലിയുടെ പ്രകടനം മാതൃകപരമാണെന്ന് അനുമോദനയോഗം അഭിപ്രായപ്പെട്ടു. അനുമോദന…

ചുണ്ടേലിൽ എക്യുമെനിക്കൽ ക്രിസ്തുമസ് ആഘോഷവും ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിന് സ്വീകരണവും നാളെ..

കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ സഭ, സീറോ മലങ്കര സഭ, ലത്തീന്‍ സഭ, മലങ്കര ഓര്‍ത്തഡോക്‌സ് സഭ, യാക്കോബായ സഭ മലബാര്‍ ഭദ്രാസനം, സിഎസ്‌ഐസഭ, ലങ്കര മാര്‍ത്തോമാ സിറിയന്‍ സഭ, ഇന്ത്യ ഇവാന്‍ജലിക്കല്‍ ലൂഥറന്‍ സഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ…

എന്തുകൊണ്ട് തോറ്റു?; തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താൻ ഇന്ന് സിപിഎം, സിപിഐ നേതൃയോ​ഗങ്ങൾ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താനായി സിപിഎം, സിപിഐ നേതൃയോ​ഗങ്ങൾ ഇന്ന് ചേരും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സിപിഐ സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ വലിയ തിരിച്ചടി ഇരു പാർട്ടികളും വിശദമായി ചർച്ച ചെയ്യും.…

എസ്‌ഐആര്‍: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന്

തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയുമായി ( എസ്‌ഐആര്‍) ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 11 നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗം നടക്കുന്നത്. തദ്ദേശ തെരഞ്ഞടുപ്പിന് ശേഷം യോഗം വിളിക്കാൻ തെരഞ്ഞെടുപ്പ്…

മെസി, സച്ചിൻ, ഛേത്രി… ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ!

മുംബൈ: ആരാധകർ കാത്തിരുന്ന നിമിഷമായിരുന്നു അത്. ലോക ഫുട്ബോളിലെ എക്കാലത്തേയും മികച്ച താരവും ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരവും നേരിൽ കണ്ട നിമിഷം. അർജന്റീന ഇതിഹാസം ലയണൽ മെസിയും ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ആരാധകർക്ക് വിരുന്നായി മാറിയത്.…

‘വോട്ടിനു വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ പുരുഷന്മാരുടെ മുമ്പില്‍ രംഗത്തിറക്കരുത്’; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

മലപ്പുറം: സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം പ്രാദേശിക നേതാവ് സെയ്തലവി മജീദ്. മലപ്പുറം തെന്നലയിലാണ് സംഭവം. മുന്‍ ലോക്കല്‍ സെക്രട്ടറിയാണ് സെയ്തലവി. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ വിവാഹം ചെയ്തുകൊണ്ടുവന്ന പെണ്ണുങ്ങളെ മുസ്ലിം ലീഗ് രംഗത്തിറക്കിയെന്നാണ് സെയ്തലവി ആരോപിക്കുന്നത്. പ്രസം​ഗം ഇങ്ങനെ : ‘അന്യ…