എസ്ഡിപിഐ വയനാട് ജില്ലാ പ്രതിനിധി സഭ ജൂലൈ 29ന്
മാനന്തവാടി: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ വയനാട് ജില്ലാ പ്രതിനിധി സഭ 2026 ജൂലൈ 29 ബുധനാഴ്ച മാനന്തവാടി നിലാറ ഹില്‍സ് റിസോര്‍ട്ടില്‍ നടക്കും.രാവിലെ 11.30 ന് ജില്ലാ പ്രസിഡന്റ് എ. യൂസുഫ് പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന്…
‘മത്സരിക്കാന്‍ പണം കണ്ടെത്തിയത് ആശിച്ച് വാങ്ങിയ ബിഎംഡബ്ല്യൂ ബൈക്ക് വിറ്റ്; കോടിക്കണക്കിന് രൂപ കിട്ടിയെന്ന് പഴി, ഞാന്‍ ട്വന്റി 20ല്‍ പെട്ടുപോയി’
കൊച്ചി: ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും തൃക്കാക്കര മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായിരുന്ന അഖില്‍ മാരാര്‍. കൊട്ടാരക്കര സീറ്റ് ഉറപ്പ് നല്‍കി ട്വന്റി 20ല്‍ എത്തിച്ച സാബു ജേക്കബ് തന്നെ ചതിച്ചതായി അഖില്‍ മാരാര്‍…
മോദിയോട് മാപ്പ് പറഞ്ഞ് മെറ്റ; പാറ്റകള്‍ ഐശ്വര്യം, ഇന്‍സ്റ്റഗ്രാമില്‍ നമ്പര്‍ വണ്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെല്‍ഫി വിഡിയോ ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ മാപ്പ് പറഞ്ഞ് മെറ്റ. സാങ്കേതിക തകരാര്‍ കാരണമാണ് ഉള്ളടക്കം നീക്കം ചെയ്തതെന്നും പോസ്റ്റ് പുനസ്ഥാപിച്ചതായും മെറ്റ പ്രസ്താവനയില്‍ അറിയിച്ചു. സിജെപി സമരത്തിന്ന് പിന്നാലെ യുവാക്കളെ അഭിസംബോധന ചെയ്ത്…
ലഹരിക്കേസില്‍ അറസ്റ്റിലായ അധ്യാപികമാര്‍ ബംഗളൂരുവില്‍ പോയതെന്തിന്? അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
കോഴിക്കോട്: വടകരയില്‍ ലഹരിക്കേസില്‍ പിടിയിലായ അധ്യാപകരുടെ അക്കൗണ്ട് വിവരങ്ങള്‍ തേടി പൊലീസ്. അന്വേഷണം ബംഗളൂരുവിലേയ്ക്ക് വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ഇടയ്ക്കിടെ ബംഗളൂരുവിലേയ്ക്ക് യാത്ര നടത്തിയത് എന്തിനാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നേരിട്ട് ആണോ അതോ ഡീലര്‍മാര്‍ വഴിയാണോ വില്‍പ്പന നടത്തിയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.…
നീലക്കുറിഞ്ഞി പൂക്കുന്ന മേഖലകളിൽ പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തി വനംവകുപ്പ്; ലംഘിച്ചാൽ കർശന നടപടി
ചെന്നൈ:പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന ഒരു വിസ്‌മയമാണ് നീലക്കുറിഞ്ഞി.ഓരോ സീസണിലും നീലക്കുറിഞ്ഞി കാണാൻ സന്ദർശകർ ഒഴുകിയെത്തും. പക്ഷേ തമിഴ്‌നാട്ടിൽനീലഗിരി ജില്ലയിലെ നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശങ്ങളിൽ പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് വനംവകുപ്പ്. സംരക്ഷിത സസ്യവിഭാഗത്തിൽപ്പെട്ട നീലക്കുറിഞ്ഞി ചെടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും പ്രദേശത്ത്…
ശ്രേയസ് സ്വാശ്രയ സംഘ വാർഷികവും,കുടുംബ സംഗമവും നടത്തി
കാര്യമ്പാടി യൂണിറ്റിലെ നവനിതം സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും ടി.ഒ.പൗലോസ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ലിയ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സി ഡി ഒ ലെയോണ ബിജു മുഖ്യസന്ദേശം നൽകി.പുഷ്പ, ഗിരിജ സുകുമാരൻ,ഗിരിജ പ്രകാശൻ,മോളി ജോസഫ് എന്നിവർ സംസാരിച്ചു.അംഗങ്ങളുടെ വിവിധ കലാപരിപാടികളും,സമ്മാന…
ലഹരിയില്ലാ സമൂഹം നമ്മുടെ ലക്ഷ്യം പരിപാടി നടത്തി
സെന്റ് ആന്റണീസ് യുപി സ്കൂൾ കോട്ടത്തറയിൽ ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും, ലഹരിക്കതിരായ സാമൂഹിക പ്രതിബദ്ധത വളർത്താനും, സുരക്ഷിതവും ആരോഗ്യകരവുമായ സമൂഹം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയും, കടകളിൽ ലഹരി വിരുദ്ധ ലഘുലേഖകൾ പതിപ്പിച്ചു.ലഹരിയില്ല സമൂഹം നമ്മുടെ ലക്ഷ്യം ,എന്ന പരിപാടിക്ക്…
‘എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു’; ഹരിപ്പാട് ശീതളപാനീയ കട ഇടിച്ചു നിരത്തിയ സംഭവം; അശോകന്റെ വീട്ടിലെത്തി രമേശ് ചെന്നിത്തല
ആലപ്പുഴ ഹരിപ്പാട് പാര്‍ക്കിങ് സ്ഥലത്തിന്റെ പേരില്‍ ഇടിച്ചു നിരത്തിയ ശീതളപാനീയ കടയുടെ ഉടമ അശോകന്റെ വീട്ടില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തി. മന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു എന്ന് അശോകന്‍ പറഞ്ഞു. ഹരിപ്പാട് ശ്രീവത്സം സില്‍ക്ക്സ് ഉടമയുടെ നേതൃത്വത്തിലാണ്…
കുണ്ടറയില്‍ കസ്റ്റഡി മര്‍ദന ആരോപണം; ‘പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ സിയാദിന് മര്‍ദനമേറ്റിട്ടില്ല’; സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
കൊല്ലം കുണ്ടറയില്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം തള്ളി പൊലീസ്. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ സിയാദിന് മര്‍ദനമേറ്റിട്ടില്ലെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. നടപടിക്രമങ്ങളില്‍ കുണ്ടറ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പരാര്‍മശം. ജീപ്പില്‍ വെച്ച് മര്‍ദ്ദിച്ചു എന്നത്…
ശബരിമലയിലേക്കുള്ള നെയ്യ് മറിച്ചുവിറ്റ് തട്ടിപ്പ്; മില്‍മ തിരുവനന്തപുരം യൂണിയനെതിരെയുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് റിപ്പോര്‍ട്ട്
ശബരിമലയിലേക്കുള്ള നെയ്യ് മറിച്ചുവിറ്റെന്ന മില്‍മ തിരുവനന്തപുരം യൂണിയനെതിരെയുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ക്ഷീരവകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. പത്തനംതിട്ടയില്‍ നിന്ന് ഇ-ടെന്‍ഡര്‍ ആവശ്യപ്പെട്ടതും തിരുവനന്തപുരത്തെ ആസ്ഥാനത്തു നിന്ന് ശിപാര്‍ശ ചെയ്തതും ഒരു ഉദ്യോഗസ്ഥന്‍. ഷൈന്‍ ജോസഫ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് കണ്ടെത്തല്‍. നെയ്യ് വില്‍പ്പനയില്‍…
