ദുരിതപ്പെയ്ത്ത്; സംസ്ഥാനത്ത് 4 മരണം, പൂഞ്ഞാറിൽ ജീവൻ നഷ്ടമായത് 26കാരന്; മണ്ണിനടിയിൽപ്പെട്ട അമ്മയ്ക്കും ദാരുണാന്ത്യം
ഇടുക്കി, കോട്ടയം ജില്ലകളിൽ മഴയെത്തുടർന്ന് നാല് പേരുടെ ജീവൻ നഷ്ടമായതിന്റെ നടുങ്ങലിലാണ് സംസ്ഥാനം. ഇടുക്കിയിലെ അടൂര്‍മലയിലും കോലാഹലമേട്ടിലും കോട്ടയം പൂഞ്ഞാറിലെ പയ്യാനിത്തോട്ടത്തുമുണ്ടായ പ്രകൃതിദുരന്തത്തില്‍ നാല് ജീവനുകളാണ് പൊലിഞ്ഞത്. പൂഞ്ഞാറില്‍ തകര്‍ന്ന വീടിനടിയില്‍ കുടുങ്ങിയ വീട്ടമ്മ റെജീനയുടെ മൃതദേഹം കണ്ടെത്തി. മണ്ണിനടിയില്‍പ്പെട്ട മകന്റെ…
കലിതുള്ളി കാലവര്‍ഷം; ഉരുള്‍പൊട്ടലില്‍ രണ്ട് മരണം; മധ്യകേരളത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍
മഴക്കെടുതിയില്‍ മധ്യകേരളം. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി അടൂര്‍മലയില്‍ ഉരുള്‍പൊട്ടി വയോധിക മരിച്ചു. ഭര്‍ത്താവും മാതാവും രക്ഷപ്പെട്ടു. അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ സുമതി എന്ന വീട്ടമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. അടൂര്‍മല…
‘ഞാന്‍ 15 വയസ് മാത്രം പ്രായമുള്ള കുട്ടിയാണ്, ക്ഷമിക്കണം’; പ്രധാനമന്ത്രിയുടെ വിഡിയോയ്ക്ക് പിന്നാലെ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച് പെണ്‍കുട്ടി
ജന്തര്‍ മന്തര്‍ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ചതില്‍ മാപ്പ് പറഞ്ഞ് പെണ്‍കുട്ടി. താന്‍ തെറ്റായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ഇത് തന്റെ ആദ്യത്തേയും അവസാനത്തേയും തെറ്റായിരിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.…
വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണം.അത്യാവശ്യ ആവശ്യങ്ങള്‍ ഒഴികെ വയനാട്ടിലേക്കുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. നിലവില്‍…
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 280 രൂപയാണ് കുറഞ്ഞത്. 1,05,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപ രൂപയാണ് കുറഞ്ഞത്. 13,220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പലിശനിരക്കില്‍ മാറ്റം വരുത്താതെ…
വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു. 19 കിലോഗ്രാം എല്‍പിജി സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. തുടര്‍ച്ചയായ രണ്ടാംതവണയാണ് വാണിജ്യ സിലിണ്ടറിന് വില കുറയ്ക്കുന്നത്. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന് കൊല്‍ക്കത്തയില്‍ 209…
ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
പാലുകുന്ന്: പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സ്‌പെഷ്യല്‍ എന്റിച്ച് മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി പാലുകുന്ന് ഗവ.എല്‍.പി സ്‌കൂളിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്ന രക്ഷിതാക്കള്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാഭ്യാസം സാമൂഹിക പുരോഗതിക്ക് എന്ന വിഷയത്തില്‍ റിട്ടേയഡ് ഉപജില്ലാ വിദ്യാദ്യാസ ഓഫീസര്‍ എ.കെമുരളിധരനും,…
ലഹരി മാഫിയകള്‍ക്ക് താക്കീതായി എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ ലഹരി വിരുദ്ധ റാലി
കല്‍പ്പറ്റ: ലഹരിക്കെതിരായ ബോധവല്‍ക്കരണവുംസാമൂഹിക പ്രതിരോധവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘സപ്പോര്‍ട്ട് ഓപ്പറേഷന്‍ തൂഫാന്‍’ എന്ന പേരില്‍ ജില്ലാതല ലഹരി വിരുദ്ധ റാലി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ മൈതാനി പള്ളി പരിസരത്ത് നിന്നും ആരംഭിച്ച റാലി പുതിയ…
എ.കെ.കെ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു
വെള്ളമുണ്ട: പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെയും പു.ക.സ.വെള്ളമുണ്ട യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ എ.കെ.കെ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡണ്ട് എം സുധാകരന്‍ അധ്യക്ഷനായിരുന്നു. പു.ക.സ ജില്ലാ പ്രസിഡണ്ട് മുസ്തഫ ദ്വാരക ഉദ്ഘാടനം ചെയ്തു. വി.കെ ശ്രീധരന്‍ (റ്റിഎല്‍സി അംഗം) അനുസ്മരണ പ്രഭാഷണം നടത്തി.…
ദുരതിപ്പെയ്ത്ത്: മധ്യകേരളത്തില്‍ കനത്ത മഴ; മൂന്ന് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍; റോഡുകള്‍ പലതും വെള്ളത്തിലായി
സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഇടുക്കി കുടയൂര്‍മലയിലും കോട്ടയം തീക്കോയിയിലും പത്തനംതിട്ട നെല്ലിക്കാപാറയിലും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം തീക്കോയിയില്‍ നിരവധി വീടുകള്‍ വെള്ളം കയറി. വാഹനങ്ങള്‍ ഒലിച്ചുപോയി. ഈരാറ്റുപേട്ടയും പാലായും വെള്ളത്തിലാണ്. ഇടുക്കി കോലാഹലമേട്ടിലും ഏലപ്പാറയിലും വീടിന് മുകളിലേക്ക്…
