പൊഴുതനയിൽ ലഹരിവിരുദ്ധ സന്ദേശവുമായി മെഗാ ക്ലീനിങ്
പൊഴുതന: പ്രകൃതി സംരക്ഷണവും ലഹരിവിരുദ്ധ ബോധവൽക്കരണവും കൈകോർത്തപ്പോൾ പൊഴുതന പഞ്ചായത്തിന്റെ മെഗാ ക്ലീനിങ് ശ്രദ്ധേയമായി. പാറത്തോട് മുതൽ 12-ാം പാലം വരെ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് നാസർ കാതിരി ഉദ്ഘാടനം ചെയ്തു. വ്യക്തിശുചിത്വത്തിനൊപ്പം പരിസര ശുചിത്വവും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന…
കാപ്പ പ്രകാരം നാടുകടത്തി
മീനങ്ങാടി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം നാടുകടത്തി. കൃഷ്ണഗിരി, കൊളഗപ്പാറ, കൈതകാട്ടിൽ വീട്ടിൽ, നവീൻ ദിനേശ്(25)നെയാണ് ആറു മാസത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിയത്. വയനാട് ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ…
മൈസൂരു വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കലിലെ തടസ്സങ്ങൾ നീക്കാൻ യോഗം ചേർന്നു.
ഏറെ കാലമായി മുടങ്ങിക്കിടക്കുന്ന മൈസൂരു വിമാനത്താവള വികസന പദ്ധതി വേഗത്തിലാക്കുന്നതിനും ഭൂമി ഏറ്റെടുക്കലിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിനുമായി മൈസൂരു എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള തർക്കങ്ങളും സാങ്കേതിക തടസ്സങ്ങളും കാലതാമസമില്ലാതെ…
കുടുംബം സഹിഷ്ണുതയുടെ പാഠശാലകളായി മാറണം: ഫാമിലി കോൺഫറൻസ്
കൽപ്പറ്റ: ബഹുസ്വര സമൂഹത്തിൽ സഹിഷ്ണുതയോടുകൂടി ജീവിക്കുന്ന പൗരന്മാരുണ്ടാകുമ്പോൾ മാത്രമേ സുരക്ഷിത സമൂഹം രൂപപ്പെടുകയുള്ളൂ. സമൂഹത്തിൽ വർഗീയതയും വംശീയതയും വീർപ്പുമുട്ടി നിൽക്കുമ്പോൾ വീട് വെറുമൊരു താമസസ്ഥലമായി മാറാതെ കുടുംബാംഗങ്ങളെ സ്നേഹവും സഹിഷ്ണുതയും പരിശീലിപ്പിക്കുന്ന പാഠശാലകളായി മാറണമെന്ന് കെ എൻ എം മർകസുദ്ദഅ് വ…
ഹര്‍ത്താല്‍! നാളെ കേരളം നിശ്ചലമാകും; യാത്രക്കാരും വിദ്യാര്‍ത്ഥികളും ശ്രദ്ധിക്കുക.
അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി നിധിന് രാജിന്റെ മരണത്തില്‍ അട്ടിമറി ആരോപിച്ചും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും നാളെ (ഏപ്രില്‍ 28) കേരളത്തില്‍ സംസ്ഥാനവ്യാപക ഹർത്താല്‍. 52 ദളിത്, ആദിവാസി, പൗര സംഘടനകളുടെ…
സ്കൂട്ടറിനുള്ളില്‍ നിന്നും ചീറ്റല്‍; പുറത്തെടുത്തത് മൂര്‍ഖന്‍ പാമ്പിനെ
കണ്ണൂര്‍: സ്കൂട്ടറിനുള്ളില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. കണ്ണൂര്‍ കക്കാട് ഫ്ലാറ്റില്‍ നിര്‍ത്തിയിട്ട സ്കൂട്ടറിന്റെ ലൈറ്റിന്റെ ഉള്‍ഭാഗത്തായാണ് മൂര്‍ഖന്‍ കയറിയത്. വാഹനത്തില്‍ നിന്നും ചീറ്റുന്ന ശബ്ദം കേട്ടാണ് സ്കൂട്ടര്‍ ഉടമ ശ്രദ്ധിച്ചത്. പരിശോധനയില്‍ പാമ്പാണെന്ന് മനസ്സിലായി. സ്നേക് റെസ്ക്യൂവര്‍ എത്തിയാണ് പാമ്പിനെ…
മാസങ്ങളുടെ കാത്തിരിപ്പ്; മകളെ കൊന്ന പ്രതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന് പിതാവ്
ചെന്നൈ: മകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ വെട്ടിക്കൊന്ന് പിതാവ്. 30 കാരനായ അജിത് കുമാറാണ് കൊല്ലപ്പെട്ടത്. തഞ്ചാവൂരിലെ മേലകലകുടിയിലാണ് സംഭവം. കൊലക്കേസില്‍ അകത്തായിരുന്ന യുവാവ് ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു പിതാവും സുഹൃത്തുക്കളും വീട്ടില്‍ കയറി അജിത് കുമാറിനെ വെട്ടിക്കൊല്ലുന്നത്. യുവതിയുടെ പിതാവായ പുണ്യമൂര്‍ത്തിയും…
സ്വര്‍ണവിലയില്‍ വര്‍ധന; പവന് 280 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപയാണ് കുറഞ്ഞത്. 1,13,240 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 14,155 രൂപയാണ്. എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ…
തലയണയ്ക്കടിയിലും, മുറിയിലും ബാത്റൂമിലും പാമ്പുകള്‍; കുറ്റ്യാടിയില്‍ ഒരു വീട്ടില്‍ നിന്നും പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടനെ
കോഴിക്കോട്: കുറ്റ്യാടിയില്‍ വീടിനുള്ളില്‍ നിന്നും അഞ്ചു പാമ്പുകളെ പിടികൂടി. മേത്തലെ കാപ്പുമ്മല്‍ രമേശന്റെ വീട്ടില്‍ നിന്നാണ് വെള്ളിക്കെട്ടന് ( ശംഖുവരയന്‍) ഇനത്തില്‍പ്പെട്ട പാമ്പുകളെ പിടികൂടിയത്. കുട്ടികള്‍ കിടന്നുറങ്ങിയ കിടക്കയിലും മുറികളിലുമാണ് പാമ്പിനെ കണ്ടത്. രണ്ടു ചെറിയ കുട്ടികള്‍ കിടന്നുറങ്ങിയ കിടക്കയുടെ തലയണയുടെ…
ബംഗാൾ രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്നവസാനിക്കും; 142 മണ്ഡലങ്ങൾ ബുധനാഴ്ച പോളിങ് ബൂത്തിൽ
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബുധനാഴ്ചയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക. 142 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തില്‍ പോളിങ് നടക്കുന്നത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിലാണ് ബുധനാഴ്ച വിധിയെഴുത്ത്. എങ്കിലും…
