‘ജയിക്കുമ്പോള്‍ എല്ലാം ശരി’; കേരളത്തിലെ യുഡിഎഫ് വിജയം വോട്ട് ചോരിക്കെതിരെ ആയുധമാക്കി ബിജെപി
ന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് നേടിയ വിജയം വോട്ട് ചോരി, ഇവിഎം ക്രമക്കേട് ആരോപണങ്ങള്‍ക്ക് എതിരെ ആയുധമാക്കി ബിജെപി. കേരളത്തില്‍ യുഡിഎഫ് നേടിയ വിജയത്തെ ആഘോഷമാക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ഉള്‍പ്പെടെ ഉയര്‍ത്തിയാണ് ബിജെപി…
തെരഞ്ഞെടുപ്പ് തോല്‍വി: തിരുത്തലിന് ജനങ്ങളെ കേള്‍ക്കാന്‍ സിപിഐ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തിരുത്തലിന് ജനങ്ങളെ കേള്‍ക്കാന്‍സിപിഐ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്റെയും പരാജയകാരണങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളത് അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പാര്‍ട്ടിക്ക് നേരിട്ട് കത്തെഴുതാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. തെരഞ്ഞെടുപ്പിലെ ജനവിധി വിനയപൂര്‍വം…
യു ഡി എഫിൽ വിശ്വാസമർപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി; പ്രിയങ്കാഗാന്ധി എം പി
കല്‍പ്പറ്റ: യു ഡി എഫില്‍ വിശ്വാസമര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നുവെന്ന് പ്രിയങ്കാഗാന്ധി എം പി. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി നമുക്ക് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നുവെന്നും, തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും എന്റെ…
ഗ്യാസ് സിലിണ്ടറുമായി വന്ന വാഹനം നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
മാനന്തവാടി: ഗ്യാസ് സിലിണ്ടറുമായി വന്ന വാഹനം നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. എരുമത്തെരുവ് കൂനാർ വയലിൽ മേൻമ ഗോപിയുടെ വീട്ടുമുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ഇരിട്ടിയിൽ നിന്നും മാനന്തവാടിയിലേക്ക് ഗ്യാസ് നിറക്കാനായി വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.…
എസ്ഡിപിഐക്ക് ജനപിന്തുണ വർധിച്ചു – വി.സുലൈമാൻ
മാനന്തവാടി – തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലുടനീളം വിവിധ വാർഡുകളിലും ഡിവിഷനുകളിലും മത്സരിച്ച എസ്ഡിപിഐ സ്ഥാനാർഥികൾക്ക് പിന്തുണ നൽകി വോട്ട് ചെയ്ത എല്ലാ ജനങ്ങൾക്കും ഹൃദയപൂർവ്വമായ നന്ദി അറിയിക്കുന്നതായി മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ. ഈ തിരഞ്ഞെടുപ്പിൽ എവിടെയും വിജയിക്കാൻ…
ഡോക്ടറേറ്റ് നേടി കലാമണ്ഡലം റെസ്സി ഷാജി ദാസ്.
പുൽപ്പള്ളി:ചെന്നൈ ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റിയിൽ നിന്നും പെർഫോമിങ്ങ് ആർട്സിൽ ഡോക്ടറേറ്റ് നേടി കലാമണ്ഡലം റെസി ഷാജിദാസ്.
‘പോയവര്‍ മടങ്ങി വരണം’; കേരള കോണ്‍ഗ്രസിന് വാതില്‍ തുറന്നിട്ട് യുഡിഎഫ്, പി വി അന്‍വറിനും പരിഗണന
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നേടിയ മികച്ച വിജയത്തിന്റെ ആത്മ വിശ്വാസത്തില്‍ യുഡിഎഫ്. കേരളത്തിന്റെ മനസ് യുഡിഎഫിന് ഒപ്പമാണെന്നും മുന്നണി വിട്ടവര്‍ക്ക് തിരികെ വരാമെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രതികരണത്തിലാണ് കേരള കോണ്‍ഗ്രസ് എമ്മിനെ…
തിരുവനന്തപുരം മേയര്‍ ചർച്ചകളിലേക്ക് ബിജെപി; വി വി രാജേഷിന് മുന്‍തൂക്കം, ആര്‍ ശ്രീലേഖയും പരിഗണനയില്‍
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പറേഷന്‍ ഭരിക്കാന്‍ ഒരുങ്ങുന്ന ബിജെപി തിരുവനന്തപുരത്ത് മേയര്‍ ചര്‍ച്ചകള്‍ സജീവമാക്കുന്നു. ബിജെപി നേതാവ് വിവി രാജേഷ്, മുന്‍ ഐഎഎസ് ഓഫീസര്‍ ആര്‍ ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വി വി…
2010ലെ പരാജയമായിരുന്നു കടുത്തത്, തിരികെ വരും: എം സ്വരാജ്
സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ പരാജയം പ്രതീക്ഷിച്ചതല്ല. മികച്ച വിജയം എല്‍ഡിഎഫ് അര്‍ഹിച്ചിരുന്നു. എന്നാല്‍ ജനവിധി മറിച്ചാണുണ്ടായത്. ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും എല്ലാ തെരഞ്ഞെടുപ്പിലും മുഖ്യപരിഗണനാ വിഷയങ്ങളായിക്കൊള്ളണമെന്നില്ല. ഏതേതു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് വോട്ടു ചെയ്യേണ്ടതെന്ന് ആത്യന്തികമായി…
തിരുവനന്തപുരത്തും കൊല്ലത്തും പാര്‍ട്ടിയെ ഞെട്ടിച്ച പരാജയം; കാരണം കണ്ടെത്താന്‍ എല്‍ഡിഎഫ് നേതൃയോഗം ചൊവ്വാഴ്ച
തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലത്തും അടക്കം പാര്‍ട്ടിയെ ഞെട്ടിച്ച കനത്ത പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ എല്‍ഡിഎഫ് നേതൃയോഗം ചൊവ്വാഴ്ച ചേരും. നേതൃയോഗത്തില്‍ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. മുന്നണിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയ കനത്ത തിരിച്ചടി മറികടക്കാനുള്ള തിരുത്തല്‍ വേണമെന്ന ആവശ്യം സിപിഐ ഉന്നയിച്ചു കഴിഞ്ഞു.…
