സ്വീപ്: സജന സജീവന്റെ ബാറ്റിങിൽ ആവേശമായി സൗഹൃദ ക്രിക്കറ്റ് മത്സരം
സ്വീപിന്റെ ആഭിമുഖ്യത്തിൽ പനമരത്ത് നടത്തിയ സൗഹൃദ ക്രിക്കറ്റ് മത്സരം ഇന്ത്യയുടെ ക്രിക്കറ്റ് അഭിമാനവും രാജ്യാന്തര ക്രിക്കറ്റ് താരവുമായ സജന സജീവന്റെ ബാറ്റിംഗിൽ ആവേശമായി. നിയമസഭാ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി മാനന്തവാടി സബ് കളക്ടറുടെ ടീമും കളക്ടറേറ്റ് ടീമുമാണ് സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയത്.…
നിയമസഭാ തെരഞ്ഞെടുപ്പിന് പോലീസ് സജ്ജം;ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അവലോകന യോഗം
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. 06.04.2026 തിങ്കളാഴ്ച രാവിലെ കൽപ്പറ്റ പോലീസ് സൊസൈറ്റി ഹാളിൽ നടന്ന യോഗത്തിൽ അഡീഷണൽ എസ്.പി കെ. എസ്. ഷാജി, ജില്ലയിലെ…
പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍; മറ്റന്നാള്‍ വിധിയെഴുത്ത്
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് 6 മണിവരെയാണ് പരസ്യപ്രചാരണം. പ്രചാരണത്തിന്റെ അവസാന ദിവസം കൊട്ടിക്കലാശത്തോടെ ആഘോഷമാക്കാന്‍ മുന്നണികള്‍ ഒരുങ്ങി കഴിഞ്ഞു. 48 മണിക്കൂര്‍ മുമ്പുള്ള നിശബ്ദ പ്രചാരണ കാലയളവില്‍ മണ്ഡലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെലിവിഷന്‍, റേഡിയോ,…
പുതുചരിത്രമെഴുതി ആര്‍ട്ടിമിസ് 2 സംഘം; ഭൂമിയില്‍ നിന്ന് ഏറ്റവും അധികം ദൂരം സഞ്ചരിച്ചവരായി; മറികടന്നത് 1970ലെ റെക്കോര്‍ഡ്
പുതുചരിത്രമെഴുതി ആര്‍ട്ടിമിസ്-2. ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ എത്തുന്ന മനുഷ്യരെന്ന റെക്കോര്‍ഡിട്ട് ആര്‍ട്ടിമെസ് 2 ദൗത്യ സംഘം.4,00,171 കിമീ എന്ന അപ്പോളോ ദൗത്യത്തിന്റെ റെക്കോര്‍ഡ് ആര്‍ട്ടിമിസ് 2 ദൗത്യ സംഘം മറികടന്നു. ഇന്ത്യന്‍ സമയം 11:26നാണ് ആര്‍ട്ടിമിസ്-2 ദൗത്യസംഘം ഭൂമിക്കകലെ അമ്പിളിക്ക്…
‘കള്ളക്കത്ത് പ്രചരിപ്പിക്കുന്നു; സിപിഐഎം എത്ര തരംതാണിരിക്കുകയാണ്; വി ഡി സതീശന്‍
കെ സുധാകരന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രചരിച്ച കത്ത് വ്യാജമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തന്റെ പേരിലും കത്ത് പ്രചരിക്കുന്നുണ്ടെന്നും പിന്നില്‍ സിപിഐഎം എന്നും വി ഡി സതീശന്‍ പറഞ്ഞു. കള്ളക്കത്ത് പ്രചരിപ്പിക്കുകയാണ്. സിപിഐഎം തരംതാഴ്ന്ന കളി കളിക്കുകയാണ്.…
വീട്ടിലെ പ്രസവത്തില്‍ നവജാത ശിശു മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിലെ പ്രസവത്തില്‍ നവജാത ശിശു മരിച്ച സംഭവം കൊലപാതകമെന്നു പൊലീസ്. കട്ടിലിനടിയില്‍ നവജാത ശിശുവിനെ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മണ്ഡപത്തിന്‍കടവ് പൂഴനാട് പ്ലാവിളപുത്തന്‍വീട്ടില്‍ അല്‍ത്താഫ് ഷാനിന്റെ ഭാര്യ ഷംന (21) പൊലീസിന്റെ നിരീക്ഷണത്തിലാണ്.…
വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്നോടിയായുള്ള 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: ഏപ്രില്‍ 7 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സംസ്ഥാനത്ത് പരസ്യ പ്രചരണം അവസാനിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു കേല്‍ക്കര്‍. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി, വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് 48 മണിക്കൂര്‍ മുമ്പ് പാലിക്കേണ്ട…
ബിജെപി വാര്‍ഡ് മെംമ്പറുടെ വീടിന് നേരെ ബോംബേറ്; നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂരില്‍ ബിജെപി വാര്‍ഡ് മെംമ്പറുടെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ 4 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.ആദര്‍ശ്, ജീനീഷ്, അജേഷ്, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് 4 പ്രതികളിലേക്ക് പൊലീസ് എത്തിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് പാട്യം പഞ്ചായത്തിലെ…
കർഷകരോട് കാണിക്കുന്നത് അനീതി
കൽപറ്റ: വനാതിർത്തികളിൽ ബഫർ സോൺ നടപ്പാക്കാനുള്ള ഇടതു മുന്നണി നീക്കം കർഷക ദ്രോഹ നടപടിയാണെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. ബഫർ സോൺ നീക്കങ്ങളെ നേരത്തെ ചെറുത്തു തോൽപ്പിച്ച കർഷകരോടുള്ള പുതിയ വെല്ലുവിളിയാണ് എൽ.ഡി.എഫ്…
അമ്പുകുത്തി വായനശാല ഭാരവാഹികൾ
മുട്ടിൽ : അമ്പുകുത്തി വായനശാലയ്ക്ക് പുതിയ ഭരണ സാരഥികളെ തിരഞ്ഞെടുത്തു.പ്രസിഡൻ്റ് ആയി കെ.ആനന്ദ്, ജന :സെക്രട്ടറി ആയി വിജീഷ് ജി. എസ്, ട്രഷറര്‍ ആയി രാഹുൽ അരവിന്ദനെയും, വൈസ് പ്രസിഡന്റ് ആയി സന്തോഷ്. കെ യും ജോയിൻ സെക്രട്ടറി ആയി ശരത്…
