കണ്ണൂർ സർവകലാശാല: യുജി, പിജി പ്രവേശന തീയതി നീട്ടി

കണ്ണൂർ സർവകലാശാല യുജി/പിജി പ്രവേശനത്തിനുള്ള തീയതി നീട്ടി. വിവിധ വകുപ്പുകളിലെയും സെൻററുകളിലെയും യു.ജി/പി.ജി പ്രവേശനത്തിന് ഓൺലൈൻ ആയി ജൂൺ 13 വരെ അപേക്ഷിക്കാം. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ www.admissions.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ഫോൺ…

‘കെട്ടിച്ചമച്ച കേസ്, ഔദ്യോഗിക ജീവിതം കളങ്കപ്പെടും’; നവകേരള ‘രക്ഷാപ്രവര്‍ത്തന’ത്തില്‍ പ്രതികളായ പൊലീസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ പുറത്ത്

ആലപ്പുഴ: നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്ത്. ഔദ്യോഗിക കൃത്യനിര്‍വഹണമാണ് നടത്തിയത്. കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണ്. അറസ്റ്റിലായാല്‍ ഔദ്യോഗിക ജീവിതം കളങ്കപ്പെടും. കേസിനു പിന്നില്‍…

‘കടുത്ത കുറ്റമായിട്ടും സ്വന്തം അംഗങ്ങളെ സംരക്ഷിക്കാനുള്ള സമൂഹത്തിന്റെ സഹജ വാസന; മധു വധക്കേസില്‍ ദൃക്‌സാക്ഷികള്‍ അറിയില്ലെന്ന് പറഞ്ഞു’

കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ ദൃക്‌സാക്ഷി മൊഴികളുടെ പൂര്‍ണ തകര്‍ച്ചയാണു കണ്ടതെന്നു ഹൈക്കോടതി. വിചാരണയില്‍ ഏറ്റവും അസ്വസ്ഥത ഉണ്ടാക്കിയ കാര്യം ദൃക്‌സാക്ഷികള്‍ സംഭവം അറിയില്ലെന്നു പറഞ്ഞതാണെന്നും കോടതി പറഞ്ഞു. ഇത് ആശങ്കപ്പെടുത്തുന്നതാണ്. മധുവിനെ കെട്ടിയിട്ടപ്പോള്‍ 75 പേരെങ്കിലും മുക്കാലി ജംക്ഷനില്‍ ഉണ്ടായിരുന്നു.…

കായംകുളത്ത് കായലില്‍ കയ്യും കാലും കെട്ടി വൃദ്ധയുടെ മൃതദേഹം, കല്ലു കെട്ടി താഴ്ത്തിയ നിലയില്‍

ആലപ്പുഴ: കായംകുളത്ത് കായലില്‍ നിന്ന് കയ്യും കാലും കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കനകക്കുന്ന് നിന്നും കാണാതായ 80 വയസ്സുകാരി തങ്കമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വയോധികയെ രണ്ടു ദിവസം മുമ്പാണ് കാണാതായത്. കല്ലുപയോഗിച്ച് മൃതദേഹം കെട്ടിതാഴ്ത്തിയ നിലയിലായിരുന്നു. കൊലപാതകമാണെന്ന നിഗമനത്തിലാണ്…

മായില്ല ആ പാല്‍പ്പുഞ്ചിരി, കുട്ടികളുടെ കൈകളില്‍ ഇനി കൂട്ടായി ‘പൊന്നോമന’; സപ്ലൈകോയുടെ ആലിന്‍ നോട്ട്ബുക്കുകള്‍

കൊച്ചി: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവെന്ന നിലയില്‍ പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിനെ ആര്‍ക്കും മറക്കാനാവില്ല. ഇനി കുഞ്ഞ് ആലിന്‍ ഓര്‍മ്മത്താളായി നമുക്കൊപ്പമുണ്ടാകും. നന്മയുടെ പ്രതീകമായി കുട്ടികളുടെ നോട്ട് ബുക്കില്‍ ചിരിതൂകി ആലിന്‍ നമുക്കൊപ്പം സഞ്ചരിക്കും. സപ്ലൈകോ…

‘സൗദിയും പാകിസ്ഥാനും ഉൾപ്പെടെ ഇസ്രയേലിനെ അം​ഗീകരിക്കണം’; പുതിയ ഉടമ്പടി മുന്നോട്ടുവെച്ച് ട്രംപ്

വാഷിങ്ടണ്‍: ഇറാനുമായുള്ള സമാധാന ചര്‍ച്ചകളെ അനിശ്ചിതത്വത്തിലാക്കി, പുതിയ നിബന്ധനയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ ‘എബ്രഹാം ഉടമ്പടി’യുടെ ഭാഗമാകണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. ഇറാനുമായിട്ടുള്ള ഭാവി കരാറുകളെല്ലാം എബ്രഹാം ഉടമ്പടിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നാണ് ട്രംപ് സൂചിപ്പിക്കുന്നത്. പശ്ചിമേഷ്യയിലുടനീളമുള്ള…

റിവേഴ്‌സിട്ട് സ്വര്‍ണവില; 1,17,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,16,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കുറഞ്ഞത്. 14,565 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നതാണ് സ്വര്‍ണവിലയെ…

കൺസ്യൂമർഫെഡ് ത്രിവേണി സ്കൂൾ മാർക്കറ്റ് തുറന്നു

കൽപറ്റ: പൊതു വിപണിയിൽ സാധാരണക്കാർക്ക് ആശ്വാസമേകാൻ സർക്കാരിന്റെ നിരന്തരമായ ഇടപെടൽ ഉണ്ടാകുമെന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ. പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശ്വാസമേകാൻ കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച ത്രിവേണി സ്കൂൾ മാർക്കറ്റിന്റെ ജില്ലാതല ഉദ്ഘാടനം കൽപറ്റ ത്രിവേണി അങ്കണത്തിൽ നിർവഹിച്ചു…

വെറ്ററൻസ് അസോസിയേഷൻ വെള്ളമുണ്ട 69-ാം കുടുംബ സംഗമം നടത്തി

വെള്ളമുണ്ട: വെറ്ററൻസ് അസോസിയേഷൻ വെള്ളമുണ്ട 69ാമത് കുടുംബ സംഗമവും ജനറൽ ബോഡി യോഗവും നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. എം.കമർലൈല ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.ജെ. വിൻസൻ്റ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഡി രവീന്ദ്രൻ റിപ്പോർട്ടും ട്രഷറർ ടി. എം.…

കൽപ്പറ്റ : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു.

പുത്തുമല സ്വദേശി ജെസ്സിയാണ് മരിച്ചത്. ഭർത്താവുമായി സ്‌കൂട്ടറിൽ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പ്രദേശത്ത് മനുഷ്യ-മൃഗ സംഘർഷം പതിവാകുകയാണെന്നും,…