ലക്ഷക്കണക്കിന് രൂപയുടെ മരങ്ങൾ ചിതലെടുത്ത് നശിക്കുന്നു; മാനന്തവാടിയിൽ അധികൃതരുടെ അനാസ്ഥയെന്ന് പരാതി

മാനന്തവാടി: മാനന്തവാടി താലൂക്ക് ഓഫീസിന് പിന്നിൽ മുറിച്ചിട്ട ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങൾ സംരക്ഷിക്കാനാകാതെ നശിക്കുന്നു. മിനി സിവിൽ സ്റ്റേഷൻ അനക്സ് നിർമ്മാണത്തിന്റെ ഭാഗമായി അഞ്ച് മാസം മുമ്പ് മുറിച്ചുമാറ്റിയ ആഞ്ഞിലി ഉൾപ്പെടെയുള്ള വൻമരങ്ങളാണ് ഇപ്പോൾ ചിതലെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നത്. സർക്കാർ ഖജനാവിലേക്ക്…

ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതി മാറ്റി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതിയിൽ മാറ്റം. മേയ് 25നാണ് ഫലം പ്രഖ്യാപിക്കുക. മേയ് 22ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് മുതൽ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഈ വർഷത്തെ പ്രവേശനോത്സവം…

പോക്സോ ; യുവാവ് റിമാൻഡിൽ

മാനന്തവാടി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ യുവാവ് പിടിയിൽ. പനമരം കരിമ്പുമ്മൽ തെക്കത്ത് കുഴിയിൽ അബ്ദുള്ള (41)യെ എസ്.എം.എസ് ഡി.വൈ.എസ്.പി എൽ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്; ചരിത്ര നിമിഷമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: പാർലമെന്റിൽ വനിതാ സംവരണ ഭേദഗതി അടക്കമുള്ള മൂന്നു ബില്ലുകളിന്മേൽ ചർച്ച ആരംഭിച്ചു. ബില്ലുകളിന്മേൽ അടുത്ത 12 മണിക്കൂർ ചർച്ചയാകാമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. സമയം ദീർഘിപ്പിക്കണമെങ്കിൽ സ്പീക്കർക്ക് അധികാരമുണ്ട്. വോട്ടെടുപ്പ് നാളെ നടത്താമെന്നും കേന്ദമ്രന്ത്രി റിജിജു…

വൈദ്യുതി ബില്ല് കണ്ട് പേടിക്കേണ്ട; ഈ എഐ ടൂൾസ് കൂടെയുണ്ടെങ്കിൽ ലാഭിക്കാം പണവും ഊർജ്ജവും

കോഴിക്കോട്: പ്രതിമാസം വരുന്ന കനത്തവൈദ്യുതി ബിൽ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിച്ചുക്കൊണ്ടിരിക്കുന്ന കാലമാണിത്. ചുട്ടുപൊള്ളുന്ന വേനലിന്റെ വരിഞ്ഞുമുറുക്കലിൽ നിന്ന് രക്ഷപ്പെടാൻ എസിയും ഫാനും ഫ്രിഡ്ജും മുഴുവൻ സമയവും ഓൺ ചെയ്തുവെക്കേണ്ട അവസ്ഥയിലാണ് അധികപേരും. ചൂടേറ്റ് വെന്തിരിക്കുന്നതിന് പിന്നാലെ തണുത്ത കാറ്റിൻ്റെ…

വീണ്ടും പടക്കദുരന്തം; ഗുണ്ട് കയ്യിലിരുന്ന് പൊട്ടി, പാലക്കാട് യുവാവ് മരിച്ചു

പാലക്കാട്: വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ദിലീപ് (34) ആണ് മരിച്ചത്. കയ്യിലിരുന്ന് ഗുണ്ട് പൊട്ടിയാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. പടക്കം പൊട്ടിക്കുന്നതിനിടെ കയ്യിലിരുന്ന് ഗുണ്ട് പൊട്ടി ഗുരുതരമായി പരിക്കേറ്റ ദിലീപിനെ…

‘കഴുത്ത് ഉളുക്കി, ഭക്ഷ്യ വിഷബാധയേറ്റു, വേദന എവിടെയാണെന്ന് പോലും മനസിലായില്ല’; ‘മിസ്റ്റർ എക്സ്’ ആക്ഷൻ സീൻ ഷൂട്ടിനെക്കുറിച്ച് നടി

മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രമാണ് ‘മിസ്റ്റർ എക്സ്’. ആര്യ നായകനായെത്തുന്ന ചിത്രം സ്പൈ ആക്ഷൻ ആയാണ് ഒരുങ്ങുന്നത്. മഞ്ജുവിനും ചിത്രത്തിൽ നിരവധി ആക്ഷൻ സീനുകളുണ്ട്. കഴുത്തിനേറ്റ പരിക്കുമായാണ് താൻ ചിത്രത്തിലെ ആക്ഷൻ സീനുകൾ ചെയ്തത് എന്ന് പറയുകയാണ്…

സ്വര്‍ണവില വീണ്ടും കൂടി; 1,14,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് ഇന്ന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 1,14,000ന് മുകളില്‍ എത്തി. 1,14,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് വര്‍ധിച്ചത്. 14,260 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ…

നിര്‍ണ്ണായക ബില്ലുകള്‍ പാസ്സാക്കാന്‍ കേന്ദ്രത്തിന് പ്രതിപക്ഷ പിന്തുണ അനിവാര്യം; പാര്‍ലമെന്റിലെ അംഗങ്ങളുടെ കണക്ക് ഇപ്രകാരം

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി, മണ്ഡല പുനര്‍ നിര്‍ണയം എന്നീ സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് അവതരിപ്പിക്കുകയാണ്. വനിതകള്‍ക്ക് 33 ശതമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, ലോക്‌സഭയിലെ നിലവിലെ അംഗസംഖ്യയായ 543 ല്‍ നിന്നും 850 ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.…

മരം റോഡിലേക്ക് മറിഞ്ഞത് ഗതാഗത തടസത്തിന് കാരണമായി

എള്ളുമന്ദം ഒരപ്പിന് സമീപം റോഡിലേക്ക് മറിഞ്ഞ മരം അഗ്നി-രക്ഷാസേനാംഗങ്ങള്‍ മുറിച്ചുമാറ്റുന്നു. മാനന്തവാടി: എളളുമന്ദം ഒരപ്പിന് സമീപം കടപുഴകിയ മരം വൈദ്യുത ലൈനിലേക്കും തുടര്‍ന്ന് റോഡിലേക്കും മറിഞ്ഞു. ഇത് ദീര്‍ഘനേരം പ്രദേശത്ത് വൈദ്യുതി, ഗതാഗത തടസത്തിന് കാരണമായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.…