Author: admin

മായാ രാഹുല്‍ പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍; എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന നഗര വികസന മുന്നണി ഭരിക്കും

മായാ രാഹുല്‍ പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍. നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന നഗര വികസന മുന്നണി പാല നഗരസഭ ഭരിക്കും. 26ല്‍ 16 പേരുടെ വോട്ടുകള്‍ മായാ രാഹുലിന് ലഭിച്ചു. റിയ ബിനോ ചീരാംകുഴിക്ക് 10 വോട്ട് ലഭിച്ചു.…

ബ്ലീച്ചിങ് പൗഡർ ക്രമക്കേട്; ‘വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കും’; മന്ത്രി കെ.മുരളീധരൻ

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. അംഗീകരിക്കാൻ കഴിയാത്ത റിപ്പോർട്ട് ആണ് ലഭിച്ചത്. അതുകൊണ്ടാണ് അന്വേഷണം വിജിലൻസിനു കൈമാറിയതെന്നും മന്ത്രി പറഞ്ഞു. KMSCL 7.32 കോടിക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.…

കോഴിക്കോട് ജില്ലയിലെ ബീച്ചുകളിലേക്ക് ഇന്നും നാളെയും പ്രവേശനമില്ല

കോഴിക്കോട് : കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട് ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കും ഇന്നും നാളെയും പ്രവേശനം നിരോധിച്ചു. ഇന്ന് പുലര്‍ച്ചെ 12 മുതല്‍ 20-ന് (വ്യാഴം) രാത്രി 12 വരെ പ്രവേശനം നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടറാണ് ഉത്തരവ്…

ശമ്പളപരിഷ്‌കരണവും, ക്ഷാമബത്തയും ഇടത് ഭരണത്തില്‍ ഇല്ലാതാക്കി: കേരള എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ എ മുജീബ്

കല്‍പ്പറ്റ: ജീവനക്കാര്‍ക്ക് സമയബന്ധിതമായി ലഭിക്കേണ്ട ശമ്പളപരിഷ്‌കരണവും, ക്ഷാമബത്തയും, സറണ്ടറും, ഇടതുഭരണത്തില്‍ ഇല്ലാതാക്കിയെന്ന് കേരള എന്‍ ജി ഒ അസോസിയഷന്‍ സംസ്ഥാന സെക്രട്ടറി കെ എ മുജീബ്. അസോസിയേഷന്‍ കല്‍പ്പറ്റ ബ്രാഞ്ച് പ്രവര്‍ത്തക സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, വികലമായ മെഡിസെപ്പ്,…

മുത്തങ്ങയിൽ കേരളത്തിന്റെയും അയൽ സംസ്ഥാനങ്ങളിലെയും എക്സൈസ് ഉദ്യോഗസ്ഥർ യോഗം ചേർന്നു

മുത്തങ്ങ: ഓണാഘോഷത്തോടനുബന്ധിച്ച് അയൽസംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്ന് കേരളത്തിലേക്ക് വ്യാജമദ്യം, മയക്കുമരുന്ന്, സ്പിരിറ്റ്, മറ്റ് നിരോധിത വസ്തുക്കൾ എന്നിവ വൻതോതിൽ കടത്തുന്നത് തടയുന്നതിനായി കേരള-അയൽസംസ്ഥാന ഉദ്യോഗസ്ഥരുടെ ഉന്നതതല സംയുക്ത യോഗം ചേർന്നു.മുത്തങ്ങ ഫോറസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവിൽ വെച്ച് ചേർന്ന യോഗത്തിൽ വയനാട്…

എണ്ണവില 92 ഡോളറിലേക്ക്, മൂന്നാം ദിവസവും ഇടിഞ്ഞ് ഓഹരി വിപണി; യുഎസ് ബോണ്ട് യീല്‍ഡ് ഉയര്‍ന്നതും തിരിച്ചടി

മുംബൈ: എണ്ണവില വര്‍ധനയെ തുടര്‍ന്ന് ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്. സെന്‍സെക്‌സ് 250 പോയിന്റ് ആണ് താഴ്ന്നത്. 24,000ന് തൊട്ടുമുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്. നിഫ്റ്റി 24,000ല്‍ താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന…

ഒറ്റയടിക്ക് 680 രൂപ കുറഞ്ഞു; സ്വര്‍ണവില 1,14,000ല്‍ താഴെ

കൊച്ചി: രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 9000 രൂപ വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് ഒറ്റയടിക്ക് 680 രൂപയാണ് കുറഞ്ഞത്. 1,13,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് കുറഞ്ഞത്. 14,205 രൂപയാണ് ഒരു ഗ്രാം…

‘സ്‌പൈഡര്‍’ സിനിമ പ്രചോദനം, ആദ്യത്തെ പ്ലാന്‍ തലയില്‍ കല്ലിട്ട് കൊലപ്പെടുത്താന്‍; കൃത്യത്തിന് ശേഷം തട്ടുകടയില്‍ നിന്നും ആഘോഷപൂര്‍വം ‘ഡിന്നര്‍’

ആലപ്പുഴ: കരുവാറ്റയില്‍ വയോധികനായ ശിവന്‍കുട്ടിയെ തലയില്‍ വലിയ കല്ലിട്ടു കൊലപ്പെടുത്താനായിരുന്നു പ്രതികളായ കൗമാരസംഘം പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ്. 2017-ല്‍ പുറത്തിറങ്ങിയ ‘സ്‌പൈഡര്‍’ എന്ന തമിഴ് സിനിമയാണ് ഇതിന് പ്രതികള്‍ക്ക് പ്രചോദനമായത്. മുകളില്‍നിന്നു കല്ലിട്ട് ആളുകളെ കൊല്ലുന്ന കുട്ടിയുടെ കഥയാണ് ഈ സിനിമയുടെ ഇതിവൃത്തം.…

കർഷക സംഘം ഡിഡി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

കൽപറ്റ: ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട മിൽമ യൂണിയനെതിരെ കള്ളപ്രചരണം നടത്തി പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടിക്കെതിരെ കേരള കർഷക സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ക്ഷീര കർഷകർ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കേരള കർഷകസംഘം…

കൽപറ്റ സർവീസ് സഹകരണ ബാങ്ക് വാർഷിക പുരസ്കാരങ്ങൾ

കൽപറ്റ: സർവീസ് സഹകരണ ബാങ്ക് വാർഷിക പുരസ്കാരങ്ങൾ സമ്മാനിച്ചു. നഗരസഭ ചെയർപേഴ്സൺ പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഇ കെ ബിജുജൻ അധ്യക്ഷനായി. ജീവകാരുണ്യപ്രവർത്തനത്തിനുള്ള സെന്റിനറി മെമ്മോറിയൽ ഹോണർ ജയരാജ് തട്ടാശ്ശേരിക്കും സുരേഷ് ചന്ദ്രൻ സ്മാരക കലാസാംസ്കാരിക പുരസ്കാരം…