Author: admin

നേപ്പാള്‍ മിന്നല്‍ പ്രളയം: മരണം 800 കവിഞ്ഞു, 3000 ഓളം പേര്‍ ഇനിയും കാണാമറയത്ത്

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 800 കവിഞ്ഞു. മൂവായിരത്തോളം പേരെ കാണാതായിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. ദുരന്തത്തില്‍ 781 പേര്‍ മരിച്ചതായും 2,502 പേരെ കാണാതായതായും നേപ്പാള്‍ ഡിസാസ്റ്റര്‍ ഏജന്‍സി ഔദ്യോഗികമായി വ്യക്തമാക്കിയത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും ഏജന്‍സി സൂചിപ്പിച്ചു.…

ഹോര്‍മൂസില്‍ വീണ്ടും യുഎസ് വ്യോമാക്രമണം ; കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഇറാനുനേരെ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം. ഹോര്‍മുസ് കടലിടുക്കിന് സമീപത്തെ ലാറക് ദ്വീപിലെ ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെയാണ് ആക്രമണം നടത്തിയത്. ലാറക് ദ്വീപിലെ രണ്ട് ഇറാനിയന്‍ ലോഞ്ചറുകള്‍ തകര്‍ത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോര്‍മുസില്‍ കടല്‍ മൈനുകള്‍ വിന്യസിക്കാന്‍ ഇറാന്‍…

മദ്യപാനത്തിനിടെ തര്‍ക്കം; പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. ഇരവിപേരൂര്‍ സ്വദേശി ജുവല്‍ ജോണ്‍ ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയാണ് കൊലപാതകം.തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ സുഹൃത്തുക്കളായ വൈശാഖ്, ജോജോ എന്നിവരെ തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 11 മണിയോടെയായിരുന്നു…

ഇനി പരിവാഹന്‍ സേവനങ്ങള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധം; ബാധകമാകുക 60 കാര്യങ്ങള്‍ക്ക്

ഈ പ്രശ്‌നത്തിന് പരിഹാരമായി, ശേഷിക്കുന്ന എല്ലാ പരിവാഹന്‍ സേവനങ്ങളും കൂടി ഫേസ്ലെസ്സ് ഓണ്‍ലൈന്‍ സേവനങ്ങളാക്കി മാറ്റാന്‍ MVD, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിനോടും (ചകഇ) കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തോടും (ങീഞഠഒ) അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ സോഫ്റ്റ്വെയര്‍ പരിശോധനകള്‍ ഇപ്പോള്‍ നടന്നുവരികയാണ്.പുതിയ സംവിധാനത്തിന്റെ പ്രധാന…

ബാറുടമകളില്‍ നിന്ന് മാസപ്പടി; എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: ബാറുടമകളില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന പരാതിയില്‍ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ് അശോക് കുമാറിനെതിരെ വകുപ്പുതല അച്ചടക്ക നടപടിക്ക് ശുപാര്‍ശ. ഡെപ്യൂട്ടി കമ്മിഷണര്‍ മാസപ്പടി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവു, അഡീഷണല്‍ കമ്മിഷണര്‍ ആര്‍.…

ഉപ്പും മധുരവും കൂടിയാല്‍ പാക്കറ്റ് ഭക്ഷണങ്ങളില്‍ റെഡ് വാണിങ് അടയാളം നിര്‍ബന്ധം; മുന്നറിയിപ്പ് വലിയ അക്ഷരത്തില്‍ വേണം

ന്യൂഡല്‍ഹി: ഉയര്‍ന്ന അളവില്‍ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് റെഡ് വാണിങ് അടയാളം നിര്‍ബന്ധമാക്കി ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനായി പാക്കറ്റിന്റെ മുന്‍വശത്ത് ചുവപ്പ് നിറത്തിലുള്ള ഹെക്‌സഗന്‍ ആകൃതിയില്‍ മുന്നറിയിപ്പ് എംബ്ലം നല്‍കണമെന്ന്…

അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണം: സ്‌ക്കൂള്‍ പി.ടി.എ

അഞ്ചുകുന്ന്: അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യണമെന്ന് സ്‌കൂള്‍ പിടിഎ യോഗം ആവശ്യപ്പെട്ടു. 20 ഓളം ഉന്നതികളിലെ 100 കണക്കിന് കുട്ടികളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളും ആശ്രയിക്കുന്നത് ഈ സ്‌കൂളിനെയാണ്. ഗാന്ധി മെമ്മോറിയല്‍ യുപി…

ലഹരിവിരുദ്ധ സെമിനാര്‍ നടത്തി

പനങ്കണ്ടി: ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പനങ്കണ്ടിയില്‍ നടക്കുന്ന ‘വെഞ്ച്വര്‍’ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) ഓണം സഹവാസ ക്യാമ്പിന്റെ ഭാഗമായി എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ക്യാമ്പില്‍ വെച്ച് നടന്ന ചടങ്ങില്‍ എക്‌സൈസ് വിമുക്തി മിഷന്‍ വയനാട്…

ഓണം വാരാഘോഷ പരിപാടികളിലേക്ക് കൂടുതൽ സഞ്ചാരികളെത്തി: മന്ത്രി ടി സിദ്ദിഖ്

സർക്കാറിൻ്റെ ഓണം വാരാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികൾ എത്തിയതായി കൃഷി വകുപ്പ് മന്ത്രി മന്ത്രി ടി സിദ്ദിഖ്. ഓണാഘോഷ പരിപാടിയുടെ ഭാഗമായി സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ കർളാട് തടാകത്തിൽ നടന്ന സംസ്ഥാനതല കയാക്കിങ് മത്സരം ഉദ്ഘാടനം…

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല്‍ പ്രതിഭാസം

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. 15.6 മില്ലിമീറ്റര്‍ മുതല്‍ 64.5 മില്ലിമീറ്റര്‍ വരെയുള്ള ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും ശക്തമായ മഴ പ്രവചിച്ചിട്ടില്ലാത്തതിനാല്‍ ഈ ദിവസങ്ങളില്‍…