പനമരത്ത് തെരുവുനായ ആക്രമണം; നാല് പേർക്ക് പരിക്ക്
പനമരം: പനമരം ഓടക്കൊല്ലി ഭാഗത്ത് തെരുവുനായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. വീട്ടിലേക്ക് വരുന്ന വഴിയിൽ ഓടക്കൊല്ലി സ്വദേശിയായ 10 വയസ്സുകാരി സമഫാത്തിമയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. മുഖത്തും കൈയിലും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
