അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുക: എസ്ഡിപിഐ പന്തംകൊളുത്തി പ്രതിഷേധിച്ചു
മാനന്തവാടി: നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ ചില്ലറ വിപണിയിലെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ‘ജനരോഷ തീപ്പന്തം’ പ്രതിഷേധത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം രൂക്ഷമായി അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നായി…
