Author: admin

‘അർജുൻ ആയെങ്കിയുടെ വെല്ലുവിളി കാര്യമാക്കുന്നില്ല: ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം ഓണം കഴിഞ്ഞ്’; രമേശ് ചെന്നിത്തല

ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം ഓണം കഴിഞ്ഞ് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓണക്കാലത്ത് കേരളത്തിലേക്ക് സ്പിരിറ്റ്‌ ഒഴുകുന്ന പ്രവണത തടയാനുള്ള മാർഗം സ്വീകരിക്കും. മയക്കുമരുന്ന് കടത്തലും വിൽപ്പനയും കുറഞ്ഞെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. കൊറിയർ സർവീസ് വഴി വ്യാപകമായി…

KPCC അധ്യക്ഷ ചർച്ചകൾ ഡൽഹിയിൽ സജീവം; മുതിർന്ന നേതാക്കളിൽ അഭിപ്രായങ്ങൾ തേടാൻ ഹൈക്കമാൻഡ്

കെപിസിസി അധ്യക്ഷ ചർച്ചകൾ ഡൽഹിയിൽ സജീവം. മുതിർന്ന നേതാക്കളിൽ അഭിപ്രായങ്ങൾ തേടാനാണ് ഹൈക്കമാൻഡ് തീരുമാനം. അതിനിടെ കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴൽനാടൻ. കെ സി വേണുഗോപാലിന്റെ ഡൽഹിയിലെ വസതിയിൽ എത്തിയതായിരുന്നു കൂടിക്കാഴ്ച. കെസി പക്ഷത്ത് നിന്ന് കെപിസിസി അധ്യക്ഷ…

‘എത്രനാൾ മുങ്ങി നടക്കാൻ കഴിയും, അർജുൻ ആയങ്കിയെ പിടിക്കേണ്ട സമയത്ത് പിടിക്കും’; കെ മുരളീധരൻ

അർജുൻ ആയങ്കിയുടെ കാര്യം പൊലീസ് നോക്കിക്കോളുമെന്ന്മന്ത്രി കെ മുരളീധരൻ. പിടിക്കേണ്ട സമയത്ത് പിടിക്കും എത്രനാൾ മുങ്ങി നടക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും, കൃത്യമായ കാര്യങ്ങൾ നോക്കുന്നുണ്ട്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ കൃത്യമായി നടത്തുന്നുണ്ട്.…

നീറ്റ് ചോദ്യ പേപ്പർ ചോർച്ച: ‘എൻടിഎ പിരിച്ചുവിടണം, ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷൻ രൂപീകരിക്കണം’; CJP

നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിലെ സിബിഐ കുറ്റപത്രത്തിന് പിന്നാലെ എൻടിഎ പിരിച്ചുവിടണമെന്ന ആവശ്യമുയർത്തി കോക്രോച്ച് ജനതാ പാർട്ടി.സ്ഥിരം സംവിധാനമുള്ള ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷൻ രൂപീകരിക്കണമെന്ന് സിജെപി നേതാവ് അശുതോഷ് റാങ്ക ആവശ്യപ്പെട്ടു. ​2024, 2025 വർഷങ്ങളിലെ നീറ്റ് ഉൾപ്പെടെ എല്ലാ…

തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ: മൂന്ന് പേരെ കാണാതായിട്ട് 9 ദിവസം

തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പുലർച്ചെ തുടങ്ങി. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഷിജിനെയും ,വിഴിഞ്ഞത്ത് കാണാതായ ജോണിനെയുമാണ് ഇനി കണ്ടെത്താനുള്ളത്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തിയാണ് തിരച്ചിൽ ആരംഭിച്ചത്. കൊല്ലം നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണനായും ഇന്ന് തിരച്ചിൽ…

കോഴിക്കോട്-ബെംഗളൂരു KSRTC ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം

ബെംഗളൂരു: കോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം. ബെംഗളൂരു രാമനഗര ബിഡതിയിൽ രാവിലെ 6.40നായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് സൂചനാ ബോർഡിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കണ്ടക്ടർ തൽക്ഷണം മരിച്ചു. ഡ്രൈവർ ആശുപത്രിയിൽ വെച്ചാണ്…

അതിശക്തമായ മഴ ഇന്നും തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; എട്ട് ജില്ലകളിൽ അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരും. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.…

ഒളിസങ്കേതം കണ്ടെത്താനായില്ല; അർജുൻ ആയങ്കിയെ തേടി പൊലീസ്, അന്വേഷണം ഊർജിതം

പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അർജുൻ ആയങ്കി ഒളിവിൽ തുടരുന്നു. തുടർച്ചയായി ഇൻസ്റ്റഗ്രാമിലൂടെ അർജുൻ പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ടെങ്കിലും ഇനിയും ഒളിസങ്കേതം കണ്ടെത്താനായിട്ടില്ല. അർജുനെ ഒളിവിൽ കഴിയാൻ സഹായിച്ച മൂന്നുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇന്നലെ ഇയാൾ തൃശൂരിൽ എത്തിയതിന്റെ വിവരങ്ങൾ പോലീസിന്…

പ്രതിരോധ രഹസ്യങ്ങൾ ചോർത്തി പാക് ഏജന്റിന് നൽകി; വ്യോമസേനാ വിങ് കമാൻഡർ അറസ്റ്റിൽ

പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയതിന് വ്യോമസേനാ വിങ് കമാൻഡർ അറസ്റ്റിൽ. മെയ് 31-ന് അറസ്റ്റിലായ വിങ് കമാൻഡർ ഇപ്പോൾ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സൈനിക നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ പാക് ഏജന്റിന് കൈമാറിയെന്ന് കണ്ടെത്തൽ. ​പാക് രഹസ്യാന്വേഷണ ഏജൻസിയുടെ ഹണി…

ഹോസ്‍പിറ്റാലിറ്റി ട്രേഡുകളിൽ 100 ശതമനം പ്ലേസ്‍മെന്റുമായി കൽപ്പറ്റ ഗവ. ഐ.ടി.ഐ

ഹോസ്പിറ്റാലിറ്റി ട്രേഡുകളിൽ എല്ലാ വിദ്യാർത്ഥികൾക്കും പ്ലേസ്‍മെന്റ് ഉറപ്പാക്കി കൽപ്പറ്റ പുളിയാർമല കെ.എം.എം ഗവ ഐ.ടി.ഐ. ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഫുഡ് ആന്റ് ബീവറേജ്‌സ് സർവീസ് അസിസ്റ്റന്റ്, ബേക്കർ ആന്‍ഡ് കോൺഫെക്ഷനെർ, ഫുഡ് പ്രൊഡക്ഷൻ എന്നീ ട്രേഡുകളിലെ 150ൽ പരം ട്രെയിനികൾക്ക് സംസ്ഥാനത്തിനകത്തും…