Author: admin

ലഹരികേസ് പ്രതികളായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്; എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗ നിര്‍ദേശം

തിരുവനന്തപുരം: ലഹരി കേസുകളില്‍ പ്രതികളാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട്, ഉദ്യോഗസ്ഥര്‍ക്ക് എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതികളായ സ്ത്രീകളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങളോ…

നീറ്റ് ചോദ്യങ്ങള്‍ കടത്തിയത് ആസൂത്രിതമായി, എന്‍ടിഎയിലെ മൂന്ന് സബ്ജക്ട് വിദഗ്ധര്‍ക്ക് പങ്ക്, നിര്‍ണായക കണ്ടെത്തലുമായി സിബിഐ

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടായെന്ന് സിബിഐ കണ്ടെത്തല്‍. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) വിദഗ്ധര്‍ക്കും ചോര്‍ച്ചയില്‍ നിര്‍ണായ പങ്കുണ്ടെന്നും സിബിഐ വ്യക്തമാക്കുന്നു. അവസാന നിമിഷം ചോദ്യപേപ്പര്‍ ചോര്‍ന്നതല്ല, പകരം കൃത്യമായ ആസൂത്രണം ചോര്‍ച്ചയ്ക്ക് പിന്നിലുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.…

വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; അഗ്നി രക്ഷാ സേനാ രക്ഷകരായി

സുൽത്താൻ ബത്തേരി നെന്മേനി ഗ്രാമപഞ്ചായത്ത് റഹ്മത്ത് നഗർ പുളിക്കൽ സക്കീനയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് വ്യാഴാഴ്ച വൈകുന്നേരം ലീക്കായി തീപ്പിടിച്ചത്. സിലിണ്ടർ പുറത്ത് എത്തിച്ച് പ്രത്യേക രീതിയിൽ കമഴ്ത്തി വെച്ച് തീ അണയ്ക്കുകയായിരുന്നു. ബത്തേരി അഗ്നിരക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ അർജുൻ, അസിസ്റ്റന്റ്…

ഹിരോഷിമ ദിനം ആചരിച്ചു

കല്‍പ്പറ്റ: എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒയിസ്‌ക ചാപ്റ്ററിന്റെ സഹകരണത്തോടെ ഹിരോഷിമ ദിനം ആചരിച്ചു. ഡോ.എ.ടി. സുരേഷ് ഉദ്ഘാടനം ചെയ്തു. അണ്വായുധങ്ങളുടെ കൂമ്പാരം ഇപ്പോഴും മനുഷ്യരാശിക്ക് ഭീഷണിയായി നിലനില്‍ക്കുകയാണെന്നും ഇതിനെതിരായ ചെറുത്തുനില്‍പ്പ് എത്ര ചെറുതാണെങ്കിലും മഹത്വമുള്ളതും വിശുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍…

ഡല്‍ഹി ചലോ മാര്‍ച്ച്: ബത്തേരിയില്‍ കാല്‍നടജാഥ നടത്തി

സുല്‍ത്താന്‍ ബത്തേരി: സിപിഐ സെപ്റ്റംബര്‍ ഒന്നിന് നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചിന്റെ പ്രചാരണത്തിന് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നടജാഥ നടത്തി. തൊടുവെട്ടിയില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം പി.എം. ജോയി ഫഌഗ് ഓഫ് ചെയ്തു. പി.വൈ. പ്രിന്‍സി അധ്യക്ഷത വഹിച്ചു. അസൈനാര്‍ സ്വാഗതം…

സമരപ്പന്തല്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനവും പൊതുസമ്മേളനവും നടത്തി

പടിഞ്ഞാറത്തറ: റിലേ സമരപ്പന്തല്‍ പഞ്ചായത്ത് പൊളിച്ചുനീക്കിയതില്‍ പ്രതിഷേധിച്ച് പൂഴിത്തോട് ചുരം ബദല്‍ പാത ജനകീയ കര്‍മസമിതിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. പ്രകടനത്തില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. പൊതുസമ്മേളനം വി ഫാം സംസ്ഥാന ചെയര്‍മാന്‍ ജോയി കണ്ണഞ്ചിറ ഉദ്ഘാടനം ചെയ്തു. കര്‍മസമിതി…

അതിശക്തമായ മഴ തുടരും; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. മറ്റ് ആറ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ…

ആര്‍.രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; ‘ഫ്രീസര്‍ സംവിധാനമുള്ള ആംബുലന്‍സ് വേണമെന്ന ആവശ്യം അവഗണിച്ചു’; പയ്യന്നൂര്‍ തഹസില്‍ദാര്‍ക്കെതിരെ കുടുംബം

കണ്ണൂര്‍ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആര്‍.രാജേഷിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതില്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ക്കെതിരെ കുടുംബം. മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കാന്‍ ഫ്രീസര്‍ സംവിധാനമുള്ള ആംബുലന്‍സ് വേണമെന്ന ആവശ്യം തഹസില്‍ദാര്‍ അവഗണിച്ചെന്നാണ് ആരോപണം. പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നു. അതിനുശേഷം കളക്ടറുടെ ഉത്തരവനുസരിച്ച്…

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ബാധകമായ ഐടി ചട്ടങ്ങളില്‍ ഭേദഗതി; ലക്കും ലഗാനുമില്ലാതെ എഐ എടുത്ത് ഉപയോഗിച്ചാല്‍ നല്ല പണി കിട്ടും

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ബാധകമായ ഐടി ചട്ടങ്ങളില്‍ ഭേദഗതി പ്രഖ്യാപിച്ചു. പുതിയ വ്യവസ്ഥ പ്രകാരം സര്‍ക്കാര്‍ അല്ലെങ്കില്‍ കോടതിയുടെ നിര്‍ദേശം ലഭിച്ചാല്‍ നിയമവിരുദ്ധമായ ഉള്ളടക്കം ഉടന്‍ നീക്കം ചെയ്യണം. സമയപരിധി നിലവിലെ 36 മണിക്കൂറില്‍ നിന്ന് വെറും മൂന്ന് മണിക്കൂറായി ചുരുക്കി.…

ജില്ലയില്‍ സമ്പൂര്‍ണ മുലയൂട്ടല്‍ അവബോധ വാരാചരണം

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു നിര്‍വഹിച്ചു. വയനാടിനെ സമ്പൂര്‍ണ്ണ മുലയൂട്ടല്‍ അവബോധ ജില്ലയാക്കി തെറ്റായ മുലയൂട്ടല്‍ രീതികളാല്‍ നവജാത ശിശുകളുടെ മരണങ്ങള്‍ തടയുന്നതിനാണ് ബോധവത്കരണ പരിപാടികള്‍ ജില്ലയില്‍ സംഘടിപ്പിച്ചത്.…