വാഹനങ്ങൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്
സുൽത്താൻബത്തേരിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. മാനിക്കുനിയിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. സുൽത്താൻബത്തേരി ഭാഗത്തുനിന്നും കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ, ബൈക്ക്, കാർ എന്നീ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. കൂട്ടിയിടിയിൽ ഓട്ടോറിക്ഷ മറിഞ്ഞാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്.…
