Category: Uncategorized

ഹോര്‍മുസ് കടലിടുക്കില്‍ ഒമാന് സമീപം എണ്ണ ടാങ്കറിന് നേരെ മിസൈല്‍ ആക്രമണം

ഹോര്‍മുസ് കടലിടുക്കില്‍ ഒമാനു സമീപം എണ്ണ ടാങ്കറിനു നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്. ആളപായമോ എണ്ണ ചോര്‍ച്ചയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.…

‘പടിയിറക്കം’; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലിയോണൽ മെസി

അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലിയോണൽ മെസി. അർജന്റീനയ്ക്കായി മെസി ഇനി ആ നീലക്കുപ്പായം അണിയില്ല. 2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ കിരീടനേട്ടത്തിലേക്ക് നയിച്ച 39-കാരനായ മെസി. രണ്ട് കോപ്പ കിരീടങ്ങളും സമ്മാനിച്ച നായകൻ. 207 മത്സരങ്ങളിൽ…

ഒറ്റയടിക്ക് 1080 രൂപയുടെ ഇടിവ്; സ്വര്‍ണവില 1,15,000ല്‍ താഴെ, ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 5000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 1080 രൂപ കുറഞ്ഞതോടെ 1,15,000ല്‍ താഴെ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 1,14,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 135 രൂപയാണ് കുറഞ്ഞത്. 14,370 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…

കുത്തനെ ഉയര്‍ന്ന് സവാള വില; 80 രൂപയിലെത്തി, നൂറ് തൊടുമോ?

കൊച്ചി: സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. ഓണം കഴിഞ്ഞതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സവാള വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നിലവില്‍ സവാള വില കിലോഗ്രാമിന് 80 രൂപ വരെയായി. വരുംദിവസങ്ങളിലും വില ഉയര്‍ന്ന് നൂറ് കടക്കുമോ…

അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തില്‍ ഉലഞ്ഞ് ഓഹരി വിപണി, സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു; എണ്ണവില വീണ്ടും 90 ഡോളര്‍ കടന്നു

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 400 ഓളം പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ 77,000ല്‍ താഴെയാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,000ന് തൊട്ടുമുകളിലാണ്. 24000 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴേക്ക് നിഫ്റ്റി ഇടിയുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. ഒരിടവേളയ്ക്ക്…

ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തികാട്ടിയുള്ള പ്രചാരണം; കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തികാട്ടിയുള്ള പ്രചാരണത്തില്‍ കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ മാത്രമേ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിയ്ക്കുവെന്നാണ് കോണ്‍ഗ്രസ് നിലപാട്. ടിവികെ നിലപാട് മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെക്കുമെന്നും ഭീഷണിയുണ്ട്. അടുത്തിടെ നിയമസഭയില്‍…

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം; തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ വൈകിട്ട് സൗകര്യം

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3.00 മുതല്‍ 5.30 വരെ സന്ദര്‍ശകര്‍ക്ക് മുഖ്യമന്ത്രിയെ കാണുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഈ മൂന്ന്…

കാലിഫോര്‍ണിയയിലെ രണ്ട് മലയാളി യുവതികളുടെ മരണം; കൊലപാതകമെന്ന് വിവരം; മൂവാറ്റുപുഴ സ്വദേശിനി കസ്റ്റഡിയില്‍

തൃശൂര്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഒരേ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ താമസിക്കുന്ന രണ്ട് മലയാളി യുവതികളുടെ മരണം, കൊലപാതകമെന്ന് വിവരം ലഭിച്ചതായി ബന്ധുക്കള്‍. തൃശൂര്‍ സ്വദേശി അഞ്ജനയും തിരുവനന്തപുരം സ്വദേശി ആന്‍ മേരി മാത്യുവുമാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അനിലയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി വി…

തോൽപെട്ടിയിൽ വൻ കുഴൽപ്പണവേട്ട ;ഒന്നര കോടിയോളം കുഴൽ പണവുമായി 3 പേർ പോലീസിന്റെ പിടിയിൽ

മാനന്തവാടി: തിരുനെല്ലി പോലീസ് സ്‌റ്റേഷൻ പരിധിയിലെ കാട്ടിക്കുളത്ത് വെച്ച് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 1,44,50,000 (ഒരു കോടി നാൽപ്പത്തിനാല് ലക്ഷത്തി അൻപതിനായിരം) രൂപ പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കാറിൽ യാത്ര ചെയ്‌തിരുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.വടകര അടക്കത്തെരുവ് അമീന…

വയനാട് ജില്ലയിലെ ഓണം വാരാഘോഷ പരിപാടികൾ സമാപിച്ചു

അമ്പലവയൽ :വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ വയനാട് ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ സംയുക്തമായി ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് സമാപനമായി. അമ്പലവയൽ ഗ്രാമ പഞ്ചായത്തിൽ നടന്ന സമാപന സമ്മേളനം…