Category: Uncategorized

ദേശീയ നേത്രദാന പക്ഷാചരണം;പൊതുജനങ്ങള്‍ നേത്രദാനത്തിന് സന്നദ്ധരാവണം: എം.എല്‍.എ ഉഷ വിജയന്‍

പൊതുജനങ്ങള്‍ നേത്രദാനത്തിന് സന്നദ്ധരായി അന്ധതയ്ക്ക് പരിഹാരം കാണാമെന്ന് എം.എല്‍.എ ഉഷ വിജയന്‍. മാനന്തവാടി സ്‌കില്‍ ലാബില്‍ നടന്ന 41-ാമത് ദേശീയ നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച്സം സാരിക്കുകയായിരുന്നു എം.എല്‍.എ. കണ്ണുകള്‍ ദാനം ചെയ്യുക, കാഴ്ച സമ്മാനിക്കുകയെന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.…

കബിനി വാലി റോട്ടറി ക്ലബ്ബിന്റെ ഓണാഘോഷവും കർഷക ദിനാചരണവും സംഘടിപ്പിച്ചു

മാനന്തവാടി: കബിനി വാലി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷവും അതിനോടനുബന്ധിച്ച് കർഷക ദിനാചരണവും വിവിധ പരിപാടികളോടെ ഫേൺ ട്രീ റിസോർട്ടിൽ സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് റോട്ടേറിയൻ ജിൻസ് ഫാൻസി, IPDG റോട്ടേറിയൻ ബിജോഷ് മാനുവൽ, IPP റോട്ടേറിയൻ ഷാജി അബ്രഹാം എന്നിവർ…

തൃക്കൈപ്പറ്റയിൽ ചുമർചിത്രകലയിൽ പരിശീലനത്തിന് തുടക്കമായി

തൃക്കൈപ്പറ്റ: കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള ഡെവലപ്മെന്റ് കമ്മീഷണർ (ഹാൻഡിക്രാഫ്റ്റ്സ്) ഓഫീസ്, നാഷണൽ ഹാൻഡിക്രാഫ്റ്റ്സ് ഡെവലപ്മെന്റ് പ്രോഗ്രാം (NHDP) പ്രകാരം അനുവദിച്ച ഡിസൈൻ ആൻഡ് ടെക്നോളജി ഡെവലപ്മെന്റ് വർക്ക്‌ഷോപ്പ് ഇൻ മ്യൂറൽ പെയിന്റിംഗ് ക്രാഫ്റ്റ് തൃക്കൈപ്പറ്റയിൽ ഭവത്തിൽ തുടക്കമായി. ചുമർചിത്രകലാ മേഖലയിലെ…

പ്രേരണ സ്പെഷ്യൽ സ്കൂൾ ഓണാഘോഷം 2026

കൽപ്പറ്റ:- പ്രേരണ സ്പെഷ്യൽ സ്കൂളിന്റെ ഓണാഘോഷ പരിപാടി രാവിലെ 9.30 മുതൽ നടത്തി. പൂക്കളമൊരുക്കൽ, കുട്ടികളുടെയും രക്ഷിതാക്കളുടെയും മത്സരങ്ങൾ, ഓണസദ്യ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടന്നു.പരിപാടിയിൽ പ്രേരണ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോട് കൂടി പ്രോഗ്രാം ആരംഭിച്ചു.സ്വാഗതം ട്രസ്റ്റി. എ.…

പിണറായി വിജയന്റെ വീടിന് മുന്നിലെ ‘ജീപ്പ് സ്റ്റേഷൻ’ മാറ്റി; കാവൽ തുടരും

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പിണറായിയിലെ വീടിന് മുന്നിൽ മിനി പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന ജീപ്പ് മാറ്റി. കഴിഞ്ഞ ദിവസം അർധരാത്രി എആർ ക്യാംപിലെ പൊലീസുകാർ വാഹനവുമായി എത്തി കെട്ടിവലിച്ചാണ് ജീപ്പ് കൊണ്ടുപോയത്. കെഎൽ 01 ബിആർ 9569…

മരിച്ചവരുടെ അക്കൗണ്ടിലേക്ക് ക്ഷേമപെന്‍ഷന്‍ കൈമാറി, അടിമാലി പഞ്ചായത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തി

അടിമാലി: അടിമാലി പഞ്ചായത്തില്‍ സാമൂഹിക സുരക്ഷാപെന്‍ഷന്‍ മരിച്ചവരുടെ അക്കൗണ്ടിലേക്കും കൈമാറിയതായി കണ്ടെത്തി. ജില്ലാ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. 2025 ജനുവരി 16 മുതല്‍ മരിച്ച 16 പേരുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്.മൂന്നുലക്ഷം രൂപയോളം സര്‍ക്കാരിന് നഷ്ടമായതായാണ് വിലയിരുത്തല്‍. മരിച്ചശേഷം…

സെപ്റ്റംബറില്‍ ‘വിയര്‍ക്കും’, മഴക്കുറവ് 22 ശതമാനമായി ഉയര്‍ന്നു; വരള്‍ച്ചാഭീഷണി

തിരുവനന്തപുരം: മഴ കുറഞ്ഞതോടെ സംസ്ഥാനം വരള്‍ച്ചാഭീതി നേരിടുന്നു. 2024 ലും 2025 ലും 13 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ മഴക്കുറവ് 22 ശതമാനമായി ഉയര്‍ന്നു. ഈ മാസവും മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.…

നേപ്പാൾ മിന്നൽ പ്രളയം ; മരണം 1220 ആയി

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1220 ആയി. മലയാളികൾ ഉൾപ്പെടെ, നാലായിരത്തിലേറെ പേരെയാണ് ഇനി കണ്ടെത്താനുള്ളത്. നേപ്പാളിൽ നിന്ന് 4216 പേരെയാണ് കാണാതായത്. ടിബറ്റ് മേഖലയിൽ നിന്ന് കാണാതായത് 546 പേരെയുമാണ്. അതേസമയം, ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യയുടെ…

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് സമാപിക്കും; പിണറായിയുടെ കണ്ണൂര്‍ പ്രസംഗങ്ങള്‍ ചര്‍ച്ചയായേക്കും

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് സമാപിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂര്‍ പ്രസംഗങ്ങള്‍ ഇന്ന് യോഗത്തില്‍ ചര്‍ച്ചയായേക്കും. തോല്‍വിയുടെ ഉത്തരവാദിത്തം ജനങ്ങള്‍ക്ക് മേല്‍ ചാര്‍ത്തിക്കൊടുക്കുന്ന പിണറായിയുടെ പ്രതികരണത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. പ്രതിപക്ഷ ഉപനേതാവ്…

മുല്ലപ്പെരിയാര്‍ സുരക്ഷാ പരിശോധന: ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കും; കേരളത്തിന്റെ ആവശ്യത്തോട് യോജിച്ച് വിദഗ്ധ സമിതി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷാ പരിശോധനയില്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കാം എന്ന് വിദഗ്ധ സമിതി. കേരളത്തിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം പരിഗണിച്ചാണ് നിലപാട്. ഒരു ദിവസത്തെ പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് തയാറാക്കുന്നതിലെ ആശങ്കയും കേരളം അറിയിച്ചിരുന്നു. പഴയ പഠനങ്ങളിലുള്ള പോരായ്മ…