സംസ്ഥാനത്ത് കാലവർഷം സജീവമായി; അതിശക്തമായ മഴ തുടരും, ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമായി. അതിശക്തമായ മഴ തുടരും. ഒൻപത് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പുമുണ്ട്.…
