ഗൂഡല്ലൂര്‍ ചേരമ്പാടിക്ക് സമീപം കേരള അതിര്‍ത്തിയില്‍ യുവാവിനെ കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയി 45 ലക്ഷം രൂപ കവര്‍ന്നതായി പരാതി
കര്‍ണാടകയില്‍ നിന്ന് കാറില്‍ വയനാട്ടിലേക്ക് വരികയായിരുന്ന ഷെരീഫിനെ വൈകുന്നേരത്തോടെ പിന്നാലെയെത്തിയ സംഘം വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തി കാറടക്കം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വിവരമറിഞ്ഞ് കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ചേരമ്പാടി പൊലീസ് സംഘം കവര്‍ച്ചക്കാരെ പിന്തുടര്ന്നു. പൊലീസ് വാഹനം പിന്നാലെയെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സംഘം കാറും ഷെരീഫിനെയും ഉപേക്ഷിച്ച്…
