പടിഞ്ഞാറത്തറ: സൃഷ്ടിപഥം സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ നാസിർ പാലൂർ എഴുതിയ “പ്രണയത്തിനൊടുവിലെ മീനുകൾ” എന്ന കഥാ സമാഹാരവും മിനി ചന്ദ്രാസ് എഡിറ്റ് ചെയ്ത 58 കവികൾ എഴുതിയ “ജനുവരിയിൽ വിരിഞ്ഞ പനിനീർപ്പൂക്കൾ” എന്ന കാവ്യ സമാഹാരവും പ്രകാശനം ചെയ്തു. സൃഷ്ടിപഥം സ്ഥാപകൻ സിജു സേവിയറും എഴുത്തുകാരൻ ഷാജി പുൽപള്ളിയും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. പടിഞ്ഞാറത്തറയിൽ നടന്ന പ്രകാശന ചടങ്ങിൽ സൃഷ്ടിപഥം ജില്ലാ പ്രസിഡൻ്റ് യു.സി.ജാഫർ അമീർ അധ്യക്ഷത വഹിച്ചു.
സൃഷ്ടിപഥം സംസ്ഥാന പ്രസിഡൻ്റ് ബിന്ദു രാജീവ്, ജുനൈദ് കൈപ്പാണി, നിശ സതീഷ്, ജയശങ്കർ, പ്രസന്ന രാജൻ, സി.ആബിദ, അനിൽ തുളസീദളം, ജി.ആർ.ഗിരീഷ്, ഷാഫിയ ബീവി, യു.സി.ഹുസൈൻ, മിഥുൻ മുണ്ടക്കൽ എന്നിവർ സംസാരിച്ചു.
