കൽപറ്റ:പഞ്ചദിന ബാങ്കിങ് നടപ്പിലാക്കാതെ ബാങ്ക് ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്ര സർക്കാരിന്റെയും ഐ.ബി.എയുടെയും തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ വയനാട് ജില്ലയിൽ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു എഫ്ബിയു) നേതൃത്വത്തിൽ പ്രതിഷേധ ധർണയും റാലിയും സംഘടിപ്പിച്ചു. കൽപ്പറ്റ കാനറ ബാങ്കിന്റെ മുന്നിൽ നടന്ന ധർണ ഐ എൻടിയുസി ജില്ലാ പ്രസിഡന്റ് പി. പി. ആലി ഉദ്ഘാടനം ചെയ്തു.
ധർണയിൽ യു എഫ്ബിയു ജില്ലാ കൺവീനർ എബി എ സി, എൻസിബി ഇ ജില്ലാ സെക്രട്ടറി സുമോദ് എം, ബെഫി ജില്ലാ സെക്രട്ടറി റീന കെ. കെ, അബ്ദുൽ മുനീർ പി, ജോയ് സി. ജെ, ജോയ് പി. ജെ എന്നിവർ പ്രസംഗിച്ചു. പഞ്ചദിന ബാങ്കിങ് ഉടൻ നടപ്പിലാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ധർണയ്ക്കു ശേഷം കൽപറ്റ കാനറ ബാങ്ക് മുതൽ കൽപറ്റ ഫെഡറൽ ബാങ്ക് വരെ നടത്തിയ റാലിയിൽ 130 ബാങ്ക് ജീവനക്കാർ അണിനിരന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *