ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജില്ലകളിലും ഗേള്‍സ് ഹോസ്റ്റലുകള്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ബജറ്റ് 2026 ലാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ സുപ്രധാന പ്രഖ്യാപനം. എല്ലാ ജില്ലകളിലും പെണ്‍കുട്ടികള്‍ക്കായി ഒരു ഹോസ്റ്റല്‍ ഉറപ്പാക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

രാജ്യത്ത് ആകെ 700 ജില്ലകളാണ് ഉള്ളത്. വെറ്ററിനറി കോളജുകള്‍, ആശുപത്രികള്‍, ഡയഗ്‌നോസ്റ്റിക്‌സ് ലബോറട്ടറികള്‍ എന്നിവയുമായി ബന്ധപ്പെട്ട, വായ്പാ ബന്ധിത മൂലധന സബ്‌സിഡി പദ്ധതിയും കേന്ദ്ര ബജറ്റില്‍ മന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.

ആയുഷ് ഫാര്‍മസികളും മരുന്ന് പരിശോധനാ ലാബുകളും, ഗുജറാത്തിലെ ജാമനഗറിലുള്ള WHO (ലോകാരോഗ്യ സംഘടന) പരമ്പരാഗത വൈദ്യശാസ്ത്ര കേന്ദ്രവും കൂടുതല്‍ നവീകരിക്കും. പ്രധാന വ്യാവസായിക ലോജിസ്റ്റിക് കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള അഞ്ച് സര്‍വകലാശാല ടൗണ്‍ഷിപ്പുകളെ പിന്തുണയ്ക്കുമെന്നും ധനമന്ത്രി നിര്‍മല പറഞ്ഞു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *