പിണങ്ങോട് : വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വച്ച് 2026-27 വർഷത്തെ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ മുന്നോടിയായി വർക്കിങ് ഗ്രൂപ്പ്‌ യോഗം ചേർന്നു.
വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജാസർ പാലക്കൽ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷീജ ആധ്യക്ഷത വഹിച്ചു.

വർക്കിങ് ഗ്രൂപ്പ്‌ യോഗത്തിൽ വിവിധ ഗ്രൂപ്പുകൾ ആയി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ ക്രോഡീകരിച്ച് ഗ്രാമസഭകളിൽ ചർച്ച ചെയ്യും. തുടർന്ന് അന്തിമ പദ്ധതി രേഖയുടെ കരട് പട്ടിക ഫെബ്രുവരി 13 ന് നടക്കുന്ന വികസന സെമിനാറിൽ പ്രകാശിപ്പിക്കും.

ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമൻ കെ എ, വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന മുജീബ്, ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിഥില, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വിനീഷ്, നിധിൻ, ശ്രീജിത്ത്‌, നിജികുമാരി, സലീം ബാവ, ഷർബിന, ഷമീറ മുത്തലിബ്, രമേശ്‌ ബാബു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുകുമാരൻ കെ ജി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സംബന്ധിച്ചു. ഗ്രൂപ്പ്‌ ചർച്ചകൾ വിവിധ നിർവഹണ ഉദ്യോഗസ്ഥർ നേതൃത്വം നൽകി.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സജീഷ് രാജ് സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി നജീബ് വി എ നന്ദിയുംപറഞ്ഞു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *