കൽപ്പറ്റ:മഹീന്ദ്ര കൗശിക് ദേശീയ അധ്യക്ഷനായ ഇക്വാലിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യ വയനാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൽപ്പറ്റ വുഡ്ലാൻഡ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.

. വൈകാതെ കണ്‍വന്‍ഷന്‍ നടത്തി ജില്ലാ കമ്മിറ്റിക്ക് രൂപം നല്‍കുമെന്നും നാടിനെ വികസന പാതയിലൂടെ നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി ജില്ലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതെന്ന്

പാര്‍ട്ടി സ്ഥാപകനും സംസ്ഥാന പ്രസിഡന്റുമായ നെടുമണ്‍കാവ് ഗോപാലകൃഷ്ണൻ പറഞ്ഞു.

. സമീപ ഭാവിയില്‍ സംസ്ഥാനത്തെ പ്രബല രാഷ്ട്രീയ ശക്തിയായി ഇക്വാലിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യ മാറും. ജില്ലയിലെ വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി ആത്മാര്‍ഥമായി ഇടപെടുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പ്രവര്‍ത്തകരായ ഇ.സി. സനീഷ്, ഹാരിസ് തോപ്പില്‍, സൈമണ്‍ പൗലോസ്, ഉല്ലാസ് നരിവേലി, അ
സ്റ്റേറ്റ് പ്രസിഡന്റ്‌. ഇ.സി. സനീഷ്, ഹാരിസ് തോപ്പിൽ, സൈമൺ പൗലോസ്, ഉല്ലാസ് നരിവേലി,അജിത് ബത്തേരി തുടങ്ങിയവർ പങ്കെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *