ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. പടിഞ്ഞാറത്തറ. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് 2025 26 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് അനുവദിച്ച സഹായ ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ. വികസന ചെയർപേഴ്സൺ സാജിത നൗഷാദ് . മെമ്പർമാരായ പിസി മമ്മൂട്ടി.ജോണി എം വി. മുഹമ്മദ് പോള. സുഹറ പാലോളി. സൗമ്യ റെനീഷ്. ശില്പ ആന്റണി. ബീന പഞ്ചായത്ത് സെക്രട്ടറി അനീഷ് തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ ഷംന നന്ദിയും പറഞ്ഞു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *