പുൽപ്പള്ളി :

വർദ്ധിച്ചു വരുന്ന പട്ടി ശല്യത്തിന് പരിഹാരം കാണണമെന്ന് പെപ്പർ ടൗൺ റോട്ടറി ക്ലബ് പുൽപ്പള്ളി.

പുൽപ്പള്ളി ടൗണിൽ വർദ്ധിച്ചു വരുന്ന പട്ടി ശല്യത്തിന് പരിഹാരം കാണണമെന്ന് പെപ്പർ ടൗൺ റോട്ടറി ക്ലബ് ആവശ്യം ഉന്നയിച്ച് മീറ്റിംഗ് നടത്തി.

പുൽപ്പള്ളി ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവ് പട്ടികൾ കാൽനട യാത്രക്കാർക്കും, വാഹനങ്ങൾക്കും, വ്യാപാര സ്ഥാപനങ്ങൾക്കും വളരെയേറെ ശല്യം ഉണ്ടാക്കുന്നു.

ഇരുചക്ര വാഹനങ്ങൾ സഞ്ചരിക്കുന്നവർക്ക് നേരെ ചില നേരങ്ങളിൽ തെരുവ് പട്ടികൾ അക്രമ സ്വഭാവത്തോടെ പാഞ്ഞടുക്കുന്നതിനൊരു പരിഹാരം കാണണമെന്ന് റോട്ടറി ക്ലബ് പുൽപ്പള്ളി അംഗങ്ങൾ ചർച്ച ചെയ്തു.

റൊട്ടേ : സാബു പി. ജി സ്വാഗതം ആശംസിച്ചു.

പുൽപ്പള്ളി റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ പോൾ വി. ടോം അധ്യക്ഷ സ്ഥാനം വഹിച്ചു.

സെക്രട്ടറി മനോജ്‌ വി. എം,

സതീഷ് വി. ആർ ( പ്രസിഡന്റ്‌ ഇലക്റ്റ് ), ,ഷിജു വിൻസെന്റ് ( ട്രഷറർ ), ബിജു ശ്രീധർ (സർജ ന്റ് അറ്റാംസ് ), ഇന്ദിര സുകുമാരൻ ( ജി. ജി. ആർ ) ടോമി കെ. എം ( പ്രോഗ്രാം ഡയറക്ടർ ), റൊട്ടേറിയൻമാരായ : ജോൺസൺ വി. വി, ദീപാ ഷാജി , ബിജു വി. ജി, ഷിനോജ്,ആൽബിൻ, സന്തോഷ്, അനീഷ്, ശ്രീകല ദിബു, സുജേഷ് ചന്ദ്രൻ, ജിനീഷ്, ജോബിഷ്, അരുൺ,
റോയ് ആന്റണി സംസാരിച്ചു.

സനൽ സദാനന്ദൻ നന്ദി പറഞ്ഞു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *