കല്ലോടി ഉദയാ വായനശാലയുടെ 60ാം വാർഷികത്തോടനുബന്ധിച്ച് മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ രക്ത ദാന പരിപാടി നടത്തി. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബിനിജമെറിൻ ജോയ് ഉൽഘാടനം ചെയ്തു. എടവക പഞ്ചായത്ത് മെമ്പറും വായനശാല പ്രസിസണ്ടുമായ ജോർജ് പടകൂട്ടിൽ അധ്യക്ഷതവഹിച്ചു.
ഡോ.എം.കെ. അനുപ്രിയ, സജി മാത്യു, ജോൺസൺ ജോസഫ്, തോമസ്.എം.എ തുടങ്ങിയവർ പ്രസംഗിച്ചു.
വായനശാല സെക്രട്ടറി എൻ.വി. ജോർജ് സ്വാഗതവും ബിജു ജോസ് നന്ദിയും പറഞ്ഞു.
ജ്യോതിർഗമയ കോർഡിനേറ്റർ കെ.എം ഷിനോജ് പരിപാടിക്ക് നേതൃത്വമേകി.
