കൊല്‍ക്കത്ത: ടി20 ലോകകപ്പ് സെമി പോരാട്ടങ്ങളില്‍ ജവഗല്‍ ശ്രീനാഥും ആന്‍ഡി പൈക്രോഫ്റ്റും മാച്ച് റഫറിമാരാകും. ഒന്നാം സെമിയില്‍ ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡ് പോരാട്ടം നാളെ കൊല്‍ക്കത്തയിലും ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം സെമി ഈ മാസം 5ന് മുംബൈയിലുമാണ് അരങ്ങേറുന്നത്. രണ്ട് പോരാട്ടങ്ങള്‍ക്കമുള്ള അംപയര്‍മരേയും ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്രീനാഥ് നാളെ അരങ്ങേറുന്ന ഒന്നാം സെമിയിലാണ് മാച്ച് റഫറി ആകുന്നത്. പൈക്രോഫ്റ്റ് രണ്ടാം സെമിയിലും.
ഒന്നാം സെമി: ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡ്, കൊല്‍ക്കത്ത
ഓണ്‍ ഫീല്‍ഡ് അംപയര്‍മാര്‍: റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്, അലക്‌സ് വാര്‍ഫ്
തേഡ് അംപയര്‍: നിതിന്‍ മേനോന്‍
ഫോര്‍ത്ത് അംപയര്‍: റോഡ് ടക്കര്‍
മാച്ച് റഫറി: ശ്രീനാഥ്
രണ്ടാം സെമി: ഇന്ത്യ- ഇംഗ്ലണ്ട്, മുംബൈ
ഓണ്‍ ഫീല്‍ഡ് അംപയര്‍മാര്‍: ക്രിസ് ഗഫാനി, അല്ലാവുദ്ദീന്‍ പാലെകര്‍
തേഡ് അംപയര്‍: അഡ്രിയാന്‍ ഹോള്‍ഡ്‌ലോക്ക്
ഫോര്‍ത്ത് അംപയര്‍: പോള്‍ റീഫല്‍
മാച്ച് റഫറി: ആന്‍ഡി പൈക്രോഫ്റ്റ്
രണ്ട് വര്‍ഷം മുന്‍പ് നടന്ന ടി20 ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്ക- അഫ്ഗാനിസ്ഥാന്‍ പോരാട്ടം നിയന്ത്രിച്ചത് ഇല്ലിങ്‌വര്‍ത്തായിരുന്നു. വാര്‍ഫ് ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡ്- അഫ്ഗാനിസ്ഥാന്‍ മത്സരം നിയന്ത്രിച്ചിട്ടുണ്ട്.
2024ല്‍ സെമിയിലും ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടം തന്നെയായിരുന്നു. അന്ന് ഓണ്‍ ഫീല്‍ഡ് അംപയര്‍ ക്രിസ് ഗഫാനിയായിരുന്നു. അദ്ദേഹമാണ് ഇത്തവണയും ഇന്ത്യ- ഇംഗ്ലണ്ട് സെമി പോര് നിയന്ത്രിക്കുന്ന ഓള്‍ ഫീല്‍ഡ് അംപയറില്‍ ഒരാള്‍.
ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ രണ്ട് മത്സരങ്ങള്‍ നിയന്ത്രിച്ച അംപയരാണ് അല്ലാവുദ്ദീന്‍. ഇന്ത്യ- നെതര്‍ലന്‍ഡ്‌സ് മത്സരവും അദ്ദേഹം നിയന്ത്രിച്ചിരുന്നു.
