തിരുവനന്തപുരം: ഒരു മാസം നീണ്ടുനിന്ന, പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തുന്ന പുതുയുഗ യാത്രയുടെ സമാപനം ഇന്ന്. പുത്തരിക്കണ്ടം മൈതാനത്ത് ആണ് സമാപന സമ്മേളനം. ഫെബ്രുവരി ആറിന് തുടങ്ങിയ യാത്ര നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്.

വൈകീട്ട് നടക്കുന്ന സമ്മേളനം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. നാലുമണിക്ക് സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റിന് മുന്നില്‍ വിഡി സതീശനെ തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിക്കും. റാലിയായി പുത്തരിക്കണ്ടത്ത് എത്തും.

സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി യുവാക്കള്‍, സ്ത്രീകള്‍, വൃദ്ധര്‍ എന്നിവര്‍ക്കായി ഗ്യാരന്റികള്‍ പ്രഖ്യാപിക്കാനാണ് സാധ്യത. സമാപന സമ്മേളനത്തില്‍ കെ സി വേണു ഗോപാല്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് കക്ഷി നേതാക്കളും പങ്കെടുക്കും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *