കുറുക്കൻമൂല: കുറുക്കൻമൂല ഗവ. എൽ.പി സ്കൂളിന്റെ പുതിയ കെട്ടിട നിർമാണത്തിന് തുടക്കം. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു കെട്ടിട നിർമാണ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സർക്കാർ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 98.83 ലക്ഷം ഉപയോഗിച്ചാണ് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

മാനന്തവാടി നഗരസഭ കൗൺസിലർ ഷെല്ലി ജിൽസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കൗൺസിലർമാരായ പി. ടി ബിജു, ലിസ്സി ജോസ്, പ്രധാനാധ്യാപകൻ ബോബി. എസ്. റോബർട്ട്‌, എസ്. എം. സി ചെയർമാൻ സുനീഷ് ഗോപി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സണ്ണി ജോർജ്, ആലീസ് എന്നിവർ സംസാരിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *