കൽപറ്റ:കോളേരി കൃഷ്‌ണ വിലാസ് എ.യു. പി. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച U – 13 സെലക്ഷൻ ചെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ ആർ.സി.ആദി ദിയാനും പെൺകുട്ടികളുടെ വിഭാഗത്തിൽ ജൊഹാന അജിയും ചാമ്പ്യന്മാരായി . അനുഗ്രഹ് ഇമ്മാനുവൽ ഷാജി, ആയിഷ സന എന്നിവർ യഥാക്രമം രണ്ടാം സ്ഥാനം കരസ്ഥമാക്കി. നാല് പേരും സംസ്ഥാന U-13 ചെസ് ചാമ്പ്യൻഷിപ്പിലേക്ക് വയനാട് ജില്ലയിൽ നിന്നു യോഗ്യത നേടി. വിനീഷ് പി.എസ് , സന്തോഷ് വി ആർ , അഭിനവ് രാജ്, സുനിൽ എം കെ , ശ്രീലാൽ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി . സംസ്ഥാന വോളിബോൾ അസ്സോസിയേഷൻ വൈസ് പ്രസിഡൻ്റ് പി.ബി ശിവൻ ഉദ്ഘാടനം ചെയ്തു. മനോജ് മാസ്‌റ്റർ സമ്മാനം നൽകി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *