കോട്ടത്തറ: നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നൽകിയ ജനങ്ങളുടെ സ്നേഹത്തിന് പ്രത്യുപകാരം കരുതലും വികസന പ്രവർത്തനങ്ങളുമായിരിക്കുമെന്ന് ടി സിദ്ധിഖ് എം എൽ എ പറഞ്ഞു.കോട്ടത്തറ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽവെണ്ണിയോട് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ പി സി സി അംഗം പി പി ആലി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.ചെയർമാൻ അബ്ദുള്ള വൈപ്പടി അധ്യക്ഷം വഹിച്ചു. കൺവീനർ സുരേഷ് ബാബുവാളൽ, സി സി തങ്കച്ചൻ , പി സി അബ്ദുള്ള,പഞ്ചായത്ത് പ്രസിഡന്റ് രജിത സിസി, സി.കെ ഇബ്രാഹിം എന്നിവർ സംസാരിച്ചു. മാണി ഫ്രാൻസിസ് , പോൾസൺ കൂവക്കൽ, പി എൽ ജോസ് , വിസി അബൂബക്കർ ഹാജി, വി സി അബ്ദുൾ നാസർ ജനപ്രതിനിധികളായ പി പി റെനീഷ്, അജീഷ് ഇ.സി, ഇ ആർ പുഷ്പ, റംല അസീസ്സ് , വി ആർ ബാലൻ, ജസ്റ്റിൻ സിറിയക്ക് , പി കെ ജോൺ തുടങ്ങിയവർ സന്നിഹിതരായി
